ഇരിങ്ങാലക്കുട ശാഖ 2021 ജൂൺ മാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ജൂൺ മാസത്തെ യോഗം 27/06/21 ഞയറാഴ്ച്ച ഉച്ച തിരിഞ്ഞു 4.00 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി.

കുമാരി കീർത്തിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗത്തിന് തുടക്കം കുറിച്ചു. യോഗത്തിന് എത്തിയ എല്ലാവരേയും സെക്രട്ടറി സ്വാഗതം ചെയ്‍തു .

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച എല്ലാ സമുദായ അംഗങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു.

ഉപക്രമപ്രസംഗത്തിൽ പ്രസിഡണ്ട് ശ്രീ മതി മായാസുന്ദരേശ്വരൻ ഗൂഗിൾ മീറ്റിങ്ങിൽ കൂടുതൽ മെമ്പർമാർ പങ്കെടുത്തതിലും കോവിഡ് സമയത്തും സമാജം പ്രവർത്തനം ഊർജിതമായി നടക്കുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു.

സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച കണക്കുകളും യോഗം പാസ്സാക്കി .

25/6/21 ന് നടന്ന കേന്ദ്രഭരണ സമിതി പ്രത്യേക യോഗത്തിൽ PET 2000നെ കുറിച്ച് ചർച്ച ചെയ്ത കാര്യങ്ങൾ സെക്രട്ടറി PE&WS ട്രഷറർ എന്നിവർ വിശദീകരിച്ചു.

ഇരിങ്ങാലക്കുട അറക്കൽ പിഷാരത്ത് ശ്രീമതി സരസ്വതി പിഷാരസ്യാരുടെ മകൻ ശശിയുടെ ചികിത്സാ സഹായമായി ശാഖയുടെ സഹായനിധി ഫണ്ടിൽ നിന്നും 10,000 രൂപ കൊടുത്തതിനു പുറമെ പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫയർ സൊസൈറ്റിയിൽ നിന്നും അനുവദിച്ചു തന്ന 10,000 രൂപയും, ചൊവ്വര ശാഖ അവരുടെ സഹായനിധിയിൽ നിന്നും അനുവദിച്ചു തന്ന ചികിത്സാ സഹായം 10,000 രൂപയും സരസ്വതി പിഷാരസ്യാർ വശം ഏൽപ്പിച്ചതായും തദവസരത്തിൽ ശാഖാ സെക്രട്ടറി, വൈസ് പ്രസിഡന്റ്‌, ട്രഷറർ എന്നിവർ സന്നിഹിതരായിരുന്നതായും സെക്രട്ടറി യോഗത്തെ അറിയിച്ചു.

സമാജം കേന്ദ്ര കമ്മിറ്റി ഭാരവാഹികൾക്കും പ്രത്യേകിച്ച് ചൊവ്വര ശാഖാ ഭാരവാഹികൾക്കും ഇരിങ്ങാലക്കുട ശാഖയുടെ അകൈതവമായ നന്ദി രേഖപ്പെടുത്തി.

ക്ഷേമ നിധി നടത്തി .

ശ്രീ വേണുഗോപാലിന്റെ നന്ദിയോടെ യോഗം 5.30 മണിക്ക് അവസാനിച്ചു

സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ .

1+

Leave a Reply

Your email address will not be published. Required fields are marked *