ശാഖയുടെ 25-ാമത് വാർഷിക പൊതുയോഗം 20-4-25 നു 3PMനു നമ്പൂതിരിസ് കോളെജ് ഓഡിറ്റോറിയത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ശോഭാ വിജയൻ്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി സി.ജി. മോഹനൻ വാർഷിക പൊതു യോഗത്തിൽ എത്തിയ എല്ലാ അംഗങ്ങളെയും, ഉദ്ഘാടനം ചെയ്യുവാൻ എത്തിയ ശ്രീ ഗിരീഷ് വാര്യർ (സമസ്ത കേരള വാര്യർ സമാജം ഖജാൻജി) എന്നിവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.
കഴിഞ്ഞ കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റ് പ്രമുഖ വ്യക്തികൾക്കും കൂടാതെ സമാജം അംഗം രാജേന്ദ്രകുമാർ ആനായത്ത് അവർകളുടെ അമ്മയുടെ നിര്യാണത്തിലും യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യാതിഥി ശ്രീ ഗിരിഷ് വാര്യരും, ശാഖ ഭാരവാഹികളും ചേർന്ന് ഭദ്രദീപം തെളിയിച്ച് ശാഖാ വാർഷികത്തിന് ഔപചാരികമായി തുടക്കം കുറിച്ചു. ശ്രീ ഗിരീഷ് വാര്യർ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ കുടൽ മാണിക്യം ക്ഷേത്രത്തിലെ കാരയ്മ കഴകത്തിൽ നേരിടുന്ന പ്രശനങ്ങൾക്ക് വാര്യർ സമാജം നടത്തുന്ന പോരാട്ടാങ്ങളെ പറ്റി വിശദമായി സംസാരിച്ചു. തുടർന്നുള ള പോരാട്ടങ്ങളിൽ പിഷാരോടി സമാജവും മറ്റ് കഴക പ്രവൃത്തി ചെയ്യുന്ന സമുദായങ്ങളും പങ്ക് ചേർന്ന് ഒരു കൂട്ടായ പോരാട്ടത്തിന് സമയമായിരിക്കുന്ന എന്ന് വ്യക്തമായി വെളിപ്പെടുത്തി .
അധികം താമസിയാതെ ഗുരുവായൂരിൽ കഴക പ്രവൃത്തി ചെയ്യുന്ന എല്ലാ സമുദായാംഗങ്ങളെയും ഉൾപ്പെടുത്തി ഒരു യോഗം ചേരുവാനും, കൂട്ടായ്മയോടെ ചെയ്യേണ്ട തുടർ നടപടികളെപ്പറ്റി ആലോചിക്കുവാനും വേണ്ടി വാര്യർ സമാജം അതിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞതായി ഗിരിഷ് വാര്യർ യോഗത്തെ അഭി സംബോധന ചെയ്യവെ വെളിപ്പെടുത്തി. പിഷാരോടി സമാജവും അതിൽ മുഖ്യ പങ്കാളിയാകുമെന്ന് പ്രത്യാശിച്ചു.
അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ കഴിഞ്ഞ വർഷങ്ങളിൽ ശാഖയുടെ പ്രവർത്തനം നല്ല രീതിയിൽ നടത്തുവാൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും ശാഖയുടെ ഭരണ സമിതിയുടെ പേരിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി. കേന്ദ്ര വാർഷികം 2025 ശാഖയുടെ ആതിഥേയത്തിൽ നടത്തുമ്പോൾ എല്ലാ അംഗങ്ങളും , കുടുംബാംഗങ്ങളും, മറ്റ് ബന്ധുക്കളും യോഗത്തിന് നേരത്തെ വന്നു സഹക,രിക്കണമെന്ന് അഭ്യർത്ഥിച്ചു.
സെക്രട്ടറി സി.ജി. മോഹനൻ അവതരിപ്പിച്ച 2024-25 ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗം ഐക്യകണ്ഠേന പാസ്സാക്കി. ഇൻ്റേണൽ ഓഡിറ്റ് ചെയ്ത് കിട്ടിയ 24-25 വർഷത്തെ വരവ്, ചിലവ് കണക്കുകൾ ട്രഷറർ കെ. പി. മോഹൻദാസ് അവരിപ്പിച്ചത് യോഗം അംഗീകരിച്ചു.
2025-26, 26-27 എന്നീ രണ്ട് വർഷത്തേക്കുള്ള പുതിയ ശാഖാ ഭാരവാഹികളെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പേരും വിവരങ്ങളും
1) പ്രസിഡണ്ട് – ശ്രീമതി മായാ സുന്ദരേശ്വരൻ
2) വൈസ് പ്രസിഡണ്ട് – വി.പി. രാധാകൃഷ്ണൻ
3) സെക്രട്ടറി – സി.ജി. മോഹനൻ.
4) ജോ: സെക്രെട്ടറി- മുരളി പിഷാരോടി.
5) ട്രഷറർ- കെ.പി. മോഹൻദാസ്.
കമ്മിറ്റി അംഗങ്ങൾ
1) അശോകൻ, കാട്ടൂർ
2) രാമചന്ദ്രൻ
3) മുകുന്ദൻ വി.പി
4) ലത സോമനാഥൻ
5) റാണി രാധാകൃഷ്ണൻ
6) രാജൻ പിഷാരോടി(Internal Auditior)
മുരളി ബാല ( ശാഖ കൾച്ചറൽ പ്രോഗ്രാം കൺവീനർ)
ശാഖ/ വനിതാ വിങ്ങ് ഭാരവാഹികൾ.
1) പ്രസിഡണ്ട്- പുഷ്പ മോഹൻ
2) വൈസ് പ്രസിഡണ്ട് – ശ്രീകുമാരി മോഹൻ’
3)സെക്രട്ടറി- ദേവി മുകുന്ദൻ
4) ജോ:സെക്രട്ടറി- ജയശ്രീ മധു.
കമ്മിറ്റി അംഗങ്ങൾ
1) ശോഭാ വിജയൻ
2) ചന്ദ്രിക ബാലകൃഷ്ണൻ
3) ശ്രീലത വേണുഗോപാൽ
4) പ്രമീളാ മുകുന്ദൻ
5) ഗിരിജാ മോഹൻദാസ്
6) പ്രിതാ ഉണ്ണികൃഷ്ണൻ
7) വത്സല രാജൻ
ശാഖാ പ്രതിനിധിസഭ അംഗങ്ങൾ.
1) പ്രസിഡണ്ട്- മായാ സുന്ദരേശ്വരൻ
2) സെക്രട്ടറി- സി.ജി. മോഹനൻ
3) മുകുന്ദൻ VP
4) രാജൻ പിഷാരോടി
5) മുരളി പിഷാരോടി
6) രാധാകൃഷ്ണൻ VP
7) മോഹൻദാസ് KP
8)പുഷ്പ മോഹൻ
9) ജയശ്രീ മുരളി പിഷാരോടി
തുടർന്ന് പ്രസിഡണ്ട് പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നടത്തി, എല്ലാവരും കയ്യടികളോടെ പുതിയ ഭാരവാഹികളെ സ്വാഗതം ചെയ്തു.
2025 മെയ് മാസം നടത്തുന്ന കേന്ദ്ര വാർഷികത്തിൻ്റെ ഇതുവരെ ചെയ്ത കാര്യങ്ങൾ സെക്രട്ടറി യോഗത്തെ അറിയിച്ചു. വാർഷിക നോട്ടീസ്സ്, സംഭാവന കൂപ്പൺ എന്നിവ നിലവിൽ പ്രവർത്തനത്തിൽ ഉള്ള 16 ശാഖകൾക്ക് അയച്ചു കൊടുത്തതായി സെക്രട്ടറി അറിയിച്ചു , പുറമെ വാർഷികത്തിൻ്റെ Book – Let ൻ്റെ പണികൾ നടന്നു വരികയാണെന്നും, അവ Advertisement കിട്ടുന്നതനുസരിച്ച് പൂർത്തികരിച്ച് കഴിയുന്ന വേഗത്തിൽ ശാഖകൾക്ക് എത്തിച്ചു കൊടുക്കുമെന്നും പറഞ്ഞു. കേന്ദ്ര വാർഷികത്തിന് ഇരിങ്ങാലക്കുട ശാഖ അവരിപ്പിക്കുന്ന കലാപരിപാടികളുടെ പ്രാക്ടിസ് നല്ല രീതിയിൽ നടന്ന് വരുന്നുണ്ടെന്ന് വനിത വിങ്ങ് കോർഡിനേറ്റർമാരായ ശ്രീമതി റാണി രാധാകൃഷ്ണനും, ശ്രീമതി പുഷ്പാ മോഹനും യോഗത്തെ അറിയിച്ചു. ശാഖകളുടെ കോർഡിനേറ്റർമാരുമായി ആശയവിനിമയം നടത്തി കലാപരിപാടികളുടെ സമയ ക്രമവും, മറ്റും നടപടി കാര്യങ്ങളും യഥാസമയം ശാഖകളെ അറിയിക്കുവാൻ വേണ്ടി റാണി രാധാകൃഷണൻ, മുരളി പിഷാരോടി , മുരളി ബാല എന്നിവരെ യോഗം ചുമതല പ്പെടുത്തി.
പരസ്പര സഹായ നിധി നടത്തി.
ശാഖാ വാർഷികത്തിന് വേണ്ട ഓഡിറ്റോറിയവും മറ്റ് സൗകര്യങ്ങളും ചെയ്ത് തന്ന നമ്പൂതിരിസ് കോളെജ് മാനേജ്മെൻ്റിനും , വാർഷികത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും സ്നേഹപൂർവ്വം VP രാധാകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 6.45 PM-ന് പര്യവസാനിച്ചു.
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ.
Click on the link below to view more photos
https://samajamphotogallery.blogspot.com/2025/04/2025_20.html