ഇരിങ്ങാലക്കുട ശാഖ 23-ാമത് വാർഷിക പൊതുയോഗം

രെജിസ്ട്രേഷൻ, വിഷ്ണു സഹസ്രനാമം, നാരായണിയ പാരായണം , മാലകെട്ട് മത്സരം , എന്നിവയോടെ
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 23-ാമത് വാർഷികത്തിന് തുടക്കമായി.

പൊതുയോഗം ഇരിങ്ങാലക്കുട ശാഖാ പ്രസിഡണ്ട് ശ്രിമതി മായാ സുന്ദരേശ്വരന്റെ അദ്ധ്യക്ഷതയിൽ മാപ്രാണം തളിയക്കോണം ശ്രീകൃഷണ പുരം ക്ഷേത്രം ശങ്കര നാരായണ മണ്ഡപത്തിൽ വെച്ച് കൂടി. ശ്രീ P മോഹനൻ യോഗത്തിന് എത്തിയ വിശിഷ്ഠ അതിഥികളെയും മെംബർമാരെയും, കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു. ശ്രീമതി ശ്രീകുമാരി മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സമാജം കേന്ദ്ര പ്രസിഡണ്ട് ശ്രീ A. രാമചന്ദ്രപിഷാരോടി യോഗം ഉൽഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുസിപ്പാലിറ്റി 38 വാർഡ് മെംബർ ശ്രീമതി ലേഖ ഷാജനും, 39 വാർഡ് മെംബർ ശ്രീ ഷാജൂട്ടനും യോഗത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. സമാജം മാസിക തുളസീദളത്തിന്റെ മാനേജർ ശ്രീ ആർ പി രഘുനന്ദനൻ, പിഷാരോടി സമാജം എഡുക്കേഷണൽ & വെൽഫെയർ സെക്രട്ടറി ഡോ. രാം കുമാർ, ദേവസ്വം ട്രസ്റ്റി T.V. വാസുദേവൻ നമ്പൂതിരി, ഗസ്റ്റ് ഹൗസ് സെക്രട്ടറി വി. പി.രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ശാഖാ സെക്രട്ടറി സി.ജി. മോഹനൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും, ട്രഷറർ കെ.പി. മോഹൻദാസ് തയ്യാറാക്കിയ വരവ് ചിലവ് കണക്കുകളും യോഗം അംഗീകരിച്ചു.

ശാഖയിലെ മെംബർമാർക്കും, കുടുംബാംഗങ്ങൾക്കുമായി സൗജന്യ രക്ത പരി|ശോധാനാ ക്യാമ്പ് Dr. P. മധു MBBS, MD( Cardio) Astro Health Care ഉം Metro Polis ലാമ്പറട്ടറിയും ചേർന്ന് നടത്തി. ശാഖാ ലേഡീസ് വിങ് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ(തിരുവാതിരക്കളി, മോഹിനിയാട്ടം, കോലാട്ടം, സെമി- ക്ലാസ്സിക്കൽ ഡാൻസ്, സിനിമാറ്റിക്ക് ഡാൻസ് സിനിമാ ഗാനങ്ങൾ, ഭക്തി ഗാനങ്ങൾ , നാടൻ പാട്ട് എന്നിവ വേദിയിൽ അരങ്ങേറി .

2023-24, 24-25 എന്നി രണ്ട് വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ പൊതുയോഗം അംഗീകരിച്ചു. ശ്രീമതി റാണി രാധാകൃഷണൻ വാർഷികത്തിൽ പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രസിഡണ്ട് A. രാമചന്ദ്ര പിഷാരോടി , തുളസീദളം മാനേജർ ശ്രീ രഘുനന്ദനൻ, PE&W S സെക്രട്ടറി ഡോ-രാം കുമാർ ഗുരുവായൂർ ഗസ്റ്റ് ഹൗസ് സെക്രട്ടറി വി പി രാധാകൃഷ്ണൻ, വാർഷികത്തിന് വേണ്ട സ്ഥല സൗകര്യങ്ങൾ ചെയ്ത് തന്ന ദേവസ്വം ട്രസ്റ്റി TV. വാസുദേവൻ നമ്പൂതിരി , രക്ത പരിശോധനാ ക്യാമ്പിനു വേണ്ട സഹായങ്ങൾ ചെയ്ത് തന്ന ( Astro Health Care) Dr.P. മധു MBBS , MD( Cardio) അവർകൾക്കും സുധർമ്മ Lab staff നും ഒപ്പം വിവിധ കലാ പരി പാടി കളിൽ പ ങ്കെടു ത്ത കലാ പ്രതിഭക ൾക്കും , വാർഷികത്തിൽ പങ്കെടുത്ത എല്ലാ മെംബർമാർക്കും , കുടുബാംഗങ്ങൾക്കും, ക്ഷണിതാകൾക്കും നന്ദി രേഖപ്പെടുത്തി.

വിവിധ കലാ പരിപാടികളിൽ പങ്കെടുത്തവർക്ക് P E W S ട്രഷറർ രാജൻ പിഷാരോടിയും , ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദ രേശ്വരനും ചേർന്ന സമ്മാനദാനം നിർവ്വഹിച്ചു.
ദേശീയ ഗാനത്തോടെ യോഗം 4.00 മണിക്ക് അവസാനിച്ചു.

Pl click on the link below to see AGM photos.

https://samajamphotogallery.blogspot.com/2023/04/2023.html

Pl click on the link below to see the local news report of the AGM.

https://www.facebook.com/watch/?v=735095611420333&mibextid=RUbZ1f

സി.ജി.മോഹനൻ
സെക്രട്ടറി
പിഷാരോടി സമാജം
ഇരിങ്ങാലക്കുട ശാഖ
944 344 1065.

2+

Leave a Reply

Your email address will not be published. Required fields are marked *