എറണാകുളം ശാഖയുടെ 2025 ജനുവരി മാസയോഗം 12.01.2025നു 3.30 – PM-ന് തൃപ്പൂണിത്തുറയിലുള്ള ശ്രീ സന്തോഷ് കൃഷ്ണന്റെ ഭവനം, സന്തോഷത്തിൽ വെച്ച് നടന്നു. ഗൃഹനാഥ ശ്രീമതി അനു ഭദ്രദീപം കൊളുത്തി, കുമാരി ശ്രീലക്ഷ്മിയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഈയിടെ നിര്യാതനായ ഗായകൻ ശ്രീ പി ജയചന്ദ്രനേയും, കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ നമ്മെ വിട്ടു പോയവരെയും സ്മരിച്ചുകൊണ്ട് മൗനപ്രാർത്ഥന നടത്തി. ഗൃഹനാഥൻ ശ്രീ സന്തോഷ് കൃഷ്ണൻ തന്റെ ഭവനത്തിന്റെ പേര് സന്തോഷം എന്നാണെന്നും ഇവിടെ എല്ലാവരും വരുന്നത് തനിക്കു വളരെ സന്തോഷമാണെന്നും ആമുഖമായി പറഞ്ഞുകൊണ്ട് എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. 2025ലെ ആദ്യ യോഗത്തിൽ കൂടുതൽ പങ്കാളിത്തം ഉള്ളത് സന്തോഷകരമാണെന്നും വിവിധ പകർച്ചവ്യാധികൾ ഉള്ളതിനാൽ എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്നും, വരിസംഖ്യ അടക്കമുള്ളവർ കഴിവതും വേഗം നൽകണമെന്നും പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ഗൃഹസന്ദർശനം കൂടുതൽ ഊർജ്ജിതമാക്കണമെന്നു രക്ഷാധികാരി ശ്രീ ഋഷികേശ് പിഷാരടിയും, ട്രഷറർ ശ്രീ എം ഡി രാധാകൃഷ്ണനും അഭിപ്രായപ്പെട്ടു. സെക്രട്ടറിയുടെ അഭാവത്തിൽ പ്രസിഡണ്ട് റിപ്പോർട്ട് വായിച്ചു പാസാക്കി. തുളസീദളം കല-സാംസ്‌കാരിക സമിതി എന്ന സ്വതന്ത്ര സംഘടനാ കേരളം സംഗീത നാടക അക്കാഡമിയുടെ കീഴിൽ നിലവിൽ വന്നതായും, മുന്ന് വർഷത്തേക്കാണ് അംഗീകാരമെന്നും കല-സാംസ്‌കാരിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യമെന്നും, കൂടാതെ ജ്യോതിർഗമയ തൃശൂർ ശാഖയുടെ അഭിമുഘ്യത്തിൽ തൃശൂരിൽ വച്ച് നടത്താൻ തീരുമാനമായതായും, PE & WS സെക്രട്ടറി Dr. P B രാംകുമാർ അറിയിച്ചു.
ഒരു ദിവസത്തെ ടൂർ സംഘടിപ്പിക്കുന്നതിനെക്കുറിച്ചു ചർച്ച നടന്നു. തുടർന്ന് നടന്ന ക്ഷേമനിധി നടന്നു.
തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി ശ്രീമതിമാർ ജ്യോതി സോമചൂഡൻ, കുമാരി രവീന്ദ്രൻ, സൗമ്യ ബാലഗോപാൽ, രഞ്ജിനി സുരേഷ്, സൗമ്യ മണി, ദീപ്തി സാജൻ, സുജ രവി, അശ്വതി സന്തോഷ്, പ്രീതി ദിനേശ്, ശാലിനി രഘുനാഥ് തുടങ്ങിയവർ അവതരിപ്പിച്ച തിരുവാതിരകളി ഗംഭീരമായി. പറവൂർ കളിയരങ്ങിന്റെ ഈ വർഷത്തെ കഥകളി പുരസ്ക്കാരം ലഭിച്ച അഡ്വ. രഞ്ജിനി സുരേഷിനെ യോഗം അഭിനന്ദിച്ചു. മറുപടി പ്രസംഗത്തിൽ അവർ നന്ദി അറിയിച്ചു.
അടുത്ത യോഗം പിറവം പാഴൂരിലെ തന്റെ വസതിയിൽ വച്ച് നടത്താൻ ശ്രീ നന്ദകുമാർ സന്നദ്ധത അറിയിച്ചത് അപ്രകാരം തീരുമാനിച്ചു. കൂടാതെ അടുത്ത മാസങ്ങളിൽ വരുന്ന യോഗങ്ങൾ നടത്താൻ ശാഖ അംഗങ്ങളായ ശ്രീ ടി പി പ്രഭാകരൻ ഫോർട്കൊച്ചി, സി പി രവീന്ദ്രൻ ചേരാനെല്ലൂർ, സി പി രഘുനാഥ് തൃപ്പൂണിത്തുറ എന്നിവർ സന്നദ്ധതയും പ്രകടിപ്പിച്ചു. ശ്രീമതി സതി ജയരാജിന്റെ സ്വന്തം കവിതയ്ക്ക് ശേഷം ശ്രീ സോമചൂഢന്റെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.