ചൊവ്വര ശാഖ 47മത് വാർഷിക പൊതുയോഗം

ചൊവ്വര ശാഖയുടെ 47മത് വാർഷിക പൊതുയോഗം 12-05-24നു 5PMനു അങ്കമാലി രുഗ്മിണി ഓഡിറ്റോറിയത്തിൽ വെച്ച് ശാഖ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ലത ഹരിയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ തങ്കമണി വേണുഗോപാൽ, പാർവ്വതി ശ്രീകുമാർ, പദ്മിനി, ശോഭ, ലതഹരി, ജയശ്രീ ദേവശൻ എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.

കഴിഞ്ഞ ഒരു വർഷ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായ അംഗങ്ങളുടെയും പ്രത്യേകിച്ച് ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ C. R. പിഷാരടിയുടെയും സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര പ്രസിഡണ്ട് ശ്രീ R. ഹരികൃഷ്ണൻ പിഷാരടി, ജനറൽ സെക്രട്ടറി ശ്രീ K. P. ഗോപകുമാർ, വിശിഷ്ട അതിഥികളായ ശ്രീമതി പ്രീത രാമചന്ദ്രൻ, ശ്രീ ആദിത്യൻ പിഷാരടി മറ്റു സന്നിഹിതരായ ശാഖ അംഗങ്ങൾ എല്ലാവരെയും ശ്രീ K. P. രവി സ്വാഗതം ചെയ്തു സംസാരിച്ചു.

അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം കേന്ദ്ര പ്രസിഡണ്ട് നിലവിളക്ക് കൊളുത്തി യോഗം ഉത്ഘാടനം ചെയ്തു. അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയിൽ സമാജത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ അംഗങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു തന്നു. ശ്രീ K. P. ഗോപകുമാർ തന്റെ ആശംസ പ്രസംഗത്തിൽ ശാഖയുടെ നല്ല പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു. ശ്രീ അച്ചൂതാനന്ദൻ പിഷാരടിയും (കോങ്ങാട് ) ആശംസകൾ നേർന്നു സംസാരിച്ചു.

ശാഖയുടെ വാർഷിക റിപ്പോർട്ട്‌ ശ്രീ K. N. വിജയനും വാർഷിക കണക്കുകൾ ശ്രീ V. P. മധുവും വായിച്ചു അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. ക്ഷേമനിധി നറുക്കെടുപ്പും നടന്നു. പ്രതിനിധി സഭയിലേക്കുള്ള അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു. ശ്രീ K. ഹരിയുടെ നന്ദിയോടെ യോഗം സമാപിച്ചു. തുടർന്ന് നടന്ന കലാപരിപാടികൾ ശ്രീമതി പ്രീത രാമചന്ദ്രനും ശ്രീ ആദിത്യൻ പിഷാരടിയും ചേർന്ന് ഉത്ഘാടനം ചെയ്തു.

ആദിത്യൻ, അഖിൽ, യദു എന്നിവർ ഒന്നിച്ച് നടത്തിയ ഗംഭീര കഥകളി പദ കച്ചേരിയോടെ വാർഷികത്തിൻ്റെ കലാപരിപാടികൾ ആരംഭിച്ചു.തുടർന്ന് തങ്കമണിവേണുഗോപാലിൻ്റെ നേതൃത്വത്തിൽ ലത ഹരി, ലതിക, പാർവ്വതി, ശോഭ, ലത മധു, സ്വപ്ന, ജ്യോത്സ്യന, രുദ്ര, നീതുലക്ഷ്മി, പത്മിനി, ജയശ്രീ എന്നിവർ നടത്തിയ തിരുവാതിരകളി ആകർഷകമായിരുന്നു.

ലക്ഷ്മി രഘുവിൻ്റെ വയലിൻ ഫ്യൂഷൻ വ്യത്യസ്ത അനുഭവമായിരുന്നു. സജു, കൃഷ്ണകുമാർ, യദു, അഖിൽ എന്നിവരും ഇതിലെ പങ്കാളികളായിരുന്നു. പിന്നണി ഗായിക പ്രീത രാമചന്ദ്രൻ മനോഹരമായി ഗാനമാലപിച്ചു. തുടർന്ന് നടന്ന കലാപരിപാടികളിൽ പങ്കെടുത്തവർ ഇവരാണ്. സജു, ശ്രീലക്ഷ്മി സജു, കൃഷ്ണകുമാർ, ഉഷ.വി.പി, വനജ, ഗീത, തുളസി, ഗിരിജ, പൂജ, ശ്രീയ, നിസ്വന, അശ്വതി എ എസ്, ദിവാകര പിഷാരോടി, ശ്രേയ ഹരി, ഋഷികേശ് പിഷാരോടി, നാരായണനുണ്ണി, ശ്രീഹരി എസ് പിഷാരോടി, അശ്വതി ഡി പിഷാരോടി, ഹൃദ്യ, അനഘ, ദിലീപ്, ശ്രീദേവി.

ഇവർക്ക് ശാഖയുടെ പുരസ്ക്കാരങ്ങളും നൽകി. സുജിത് സേതുമാധവനാണ് വാർഷികാഘോഷങ്ങളുടെ ഫോട്ടോഗ്രാഫിയും വിഡിയോഗ്രാഫിയും ചെയ്തത്.

കൂടുതൽ ചിത്രങ്ങൾക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

https://samajamphotogallery.blogspot.com/2024/05/47-2024.html

1+

One thought on “ചൊവ്വര ശാഖ 47മത് വാർഷിക പൊതുയോഗം

  1. ചൊവ്വര ശാഖയുടെ വാർഷികം ശാഖാംഗങ്ങളുടെയും ഭാരവാഹികളുടെ യും കഠിനാദ്ധ്വാനം കൊണ്ട് മാത്യകാപരമായി നടത്താൻ സാധിച്ചതിൽ എല്ലാവർക്കും അഭിമാനിക്കാം .

    0

Leave a Reply

Your email address will not be published. Required fields are marked *