കേന്ദ്ര സംയുക്ത ഭരണസമിതി യോഗ റിപ്പോർട്ട്

കേന്ദ്ര സംയുക്ത ഭരണസമിതി യോഗ റിപ്പോർട്ട്

പിഷാരോടി സമാജം, PE& WS, PP & TDT, തുളസീദളം എന്നിവയുടെ ഭരണസമി അംഗങ്ങളുടെയും ശാഖാ സെക്രട്ടറി പ്രസിഡണ്ടുമാരുടെയും സംയുക്ത ഭരണസമിതി യോഗം 22/06/2025 ഞയറാഴ്ച്ച രാവിലെ 10.30 സമാജം ആസ്ഥാനമന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.

പുതിയ ഭരണസമിതി യുടെ ആദ്യ സംയുക്ത ഭരണസമിതി യോഗമായതിനാൽ സമാജം പ്രസിഡണ്ടിൻെറ നേതൃത്വത്തിൽ നിലവിളക്ക് കൊളുത്തി യോഗനടപടികൾ ആരംഭിച്ചു

PP&TDT വൈസ് പ്രസിഡണ്ട് ശ്രീ രാജൻ രാഘവൻെറ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു

ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ പങ്കെടുക്കുന്ന എല്ലാ ഭരണസമിതി അംഗങ്ങളേയും സ്വാഗതം ചെയ്തു.

ഇക്കഴിഞ്ഞ കാലയളവിൽ നമ്മെവിട്ടു പിരിഞ്ഞ ബന്ധുജനങ്ങളുടെ വിയോഗത്തിലും അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും വേണ്ടി മൗനപ്രാർത്ഥനയോടെ അനുശോചനം രേഖപ്പെടുത്തി

ശ്രീ എ രാമചന്ദ്ര പിഷാരോടി തൻെറ അദ്ധ്യക്ഷപ്രസംഗത്തിൽ മെയ് 25 ന് ഇരിഞ്ഞാലക്കുടയിൽ വച്ച് സമയ ബന്ധിതമായും ഭംഗിയായും നടത്തിയ വാർഷികയോഗത്തിൻെറ സംഘാടകരെ അനുമോദിച്ചു.
കൂട്ടായ പ്രവർത്തനമാണ് ഇനി വേണ്ടത് എന്നും സമാജപ്രവർത്തനത്തിൽ നിന്നും ആരും അകന്നു പോകാതെ നോക്കേണ്ടത് ഭരണസമിതിയുടെ കടമയാണെന്നും പറഞ്ഞു.
2027ൽ പിഷാരോടി സമാജത്തിന്റെ 50 ആം വാർഷികം നടത്തേണ്ടത് ഈ ഭരണസമിതിയുടെ നേതൃത്വത്തിൽ ആവും അതിൻെറ തയ്യാറെടുപ്പുകൾ ആരംഭിക്കണമെന്നും പ്രസിഡണ്ട് ആഹ്വാനം ചെയ്തു.

കേന്ദ്ര ഭരണസമിതിയിൽ പ്രാതിനിദ്ധ്യം ഇല്ലാത്ത ശാഖകളുടെ പ്രതിധികളെ ഉൾപ്പെടുത്തൽ, വനിത പ്രാതിനിധ്യം, നിർജ്ജീവമായ ശാഖകളെ പുനരുദ്ധരിക്കൽ,
പെൻഷൻ പദ്ധതി,
അവാർഡ് & സ്കോളർഷിപ്പ്,
ഗുരുവായൂർ ഗസ്റ്റ് ഹൗസ് പ്രവർത്തനങ്ങൾ, തുളസീദളം, വെബ്സൈറ്റ് , രാമായണമാസാചരണം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചചെയ്യാനുണ്ട് അതിൽ എല്ലാവരും സജീവമായി പങ്കെടുക്കണം എന്നും പ്രസിഡണ്ട് പറഞ്ഞു.

തുടർന്ന് താഴെ പറയുന്ന വിഷയങ്ങൾ യോഗം ചർച്ച ചെയ്തു

1)കേന്ദ്ര വാർഷിക അവലോകനം

ഇരിഞ്ഞാലക്കുടയിൽ വച്ച് മെയ് 25 ന് നടന്ന വാർഷികം സമയബന്ധിതമായി നടന്ന ഔദ്യോഗിക ചടങ്ങുകളെക്കൊണ്ടും കലാപരിപാടികളുടെ നിറവുകൊണ്ടും വളരെ ഭംഗിയായി എന്ന് കേന്ദ്ര ഭരണസമിതി അഭിപ്രായപ്പെട്ടു.
സംഘാടകരായ ഇരിഞ്ഞാലക്കുട ശാഖാ ഭാരവാഹികളേയും അംഗങ്ങളേയും അനുമോദിച്ചു.
സൗണ്ട് & ലൈറ്റ് കുറച്ചു കൂടി നല്ലതാക്കാമായിരുന്നു എന്നും യോഗം വിലയിരുത്തി

സംഭാവന കൂപ്പണുകൾ മുഴുവനായും തിരിച്ചു കിട്ടിയ ശേഷം അടുത്ത യോഗത്തിൽ വാർഷികാഘോഷത്തിൻെറ കണക്ക് അവതരിപ്പിക്കാം എന്ന് ഇരിഞ്ഞാലക്കുട ശാഖക്ക് വേണ്ടി ശ്രീ രാജൻ എ പിഷാരോടി പറഞ്ഞു.
ശ്രീ രാജൻ രാഘവൻ (കൊടകര), ശ്രീ വി പി മധു( ചൊവ്വര), ശ്രീമതി ഐ പി വിജയലക്ഷ്മി(ഗുരുവായൂർ),
ശ്രീ കെ പി ആനന്ദ് കുമാർ ( ആലത്തൂർ), ശ്രീ ദേവദാസ് ( തിരുവനന്തപുരം) എന്നിവർ വാർഷികാഘോഷത്തിൻെറ അവലോകനം നടത്തി.

2) കേന്ദ്ര ഭരണസമിതിയിൽ ശാഖകളുടെ പ്രാതിനിധ്യം

പുതിയ ഭരണസമിതിയിൽ പ്രാതിനിധ്യമില്ലാത്ത (ശാഖാ പ്രസിഡണ്ട്, സെക്രട്ടറി എന്നിവർക്ക് പുറമെ) ശാഖകളെ ഉൾപ്പെടുത്തണം എന്നും ഇൻ്റേണൽ ആഡിറ്റർ, മേഖലാ കോർഡിനേറ്റർമാർ വനിത പ്രതിധികൾ എന്നിവരെയും നിർദ്ദേശിക്കണം എന്ന സമാജം ഉന്നതാധികാര സമിയിൽ തീരുമാനിച്ച പ്രകാരം

ഇൻ്റേണൽ ആഡിറ്റർ ആയി ശ്രീ എം പി ഹരിദാസ് (കോങ്ങാട്)
ശ്രീ ജെ സി പിഷാരോടി ( തിരുവനന്തപുരം) ~ ദക്ഷിണ മേഖല കോർഡിനേറ്റർ
ശ്രീ ടി പി ശശികുമാർ (മുംബൈ) ~ വെബ്സൈറ്റ് പ്രതിനിധി
ശ്രീമതി എം പി ഉഷ (കോങ്ങാട്) ~ വനിത പ്രതിനിധി
ശ്രീ എം പി രാമചന്ദ്രൻ ( പാലക്കാട്) ~ ഉത്തരമേഖല കോർഡിനേറ്റർ
ശ്രീ സി ജി മോഹനൻ( ഇരിഞ്ഞാലക്കുട) ~ മദ്ധ്യമേഖല കോർഡിനേറ്റർ
ശ്രീമതി രഞ്ജിനി ഗോപി (തൃശൂർ) ~ വനിത പ്രതിനിധി
എന്നിവരെ യോഗം നിർദ്ദേശിച്ച് അംഗീകരിച്ചു

കേരളേതര മേഖലകോർഡിനേറ്ററായി മുംബൈ ശാഖയിൽ നിന്നും പ്രതിനിധിയെ നിർദ്ദേശിക്കുവാൻ മുംബൈശാഖയോട് ആവശ്യപ്പെടാനും തീരുമാനിച്ചു

സജീവമല്ലാതെയിരിക്കുന്ന ശാഖകളെ പുന:സംഘടിപ്പിക്കാൻ
പിഷാരോടി സമാജം വൈസ് പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രൻ ചെയർമാനായും
ശ്രീ അശോക് കുമാർ ( കോട്ടയം) ശ്രീ ഏ ആർ ഉണ്ണി ( മഞ്ചേരി) എന്നിവർ അംഗങ്ങളും ആയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ശ്രീ കെ പി ഗോപകുമാർ ( തൃശൂർ) നെ പ്രത്യേക ക്ഷണിതവായി കേന്ദ്ര സംയുക്ത ഭരണസമിതി യോഗങ്ങളിൽ ഉൾപ്പെടുത്തണം എന്ന് പ്രസിഡണ്ട് നിർദ്ദേശിച്ചു.

3) തുളസീദളം

തുളസീദളത്തിൻെറ പത്രാധിപസമിതി അംഗങ്ങളായി

ചീഫ് എഡിറ്റർ : ശ്രീമതി എ പി സരസ്വതി

എഡിറ്റർ : ശ്രീ ഗോപൻ പഴുവിൽ
സബ് എഡിറ്റർ : ശ്രീ ഗോകുലകൃഷ്ണൻ

അംഗങ്ങൾ :
ശ്രീ സി പി അച്യുതൻ
ശ്രീ മുരളി മാന്നന്നൂർ
ശ്രീ കെ എൻ വിജയൻ
ശ്രീമതി വൈക സതീഷ്
ശ്രീ അനൂപ് രാഘവൻ ( കവർ ഡിസൈനിങ്)

ശ്രീ രാമചന്ദ്രൻ മാങ്കുറ്റിപ്പാടം ( അസി. മാനേജർ)
എന്നിവരെ യോഗം അംഗീകരിച്ചു.
തുളസീദളം ഒണപ്പതിപ്പ് ഭംഗിയായി ഇറക്കേണ്ടകാര്യത്തെക്കുറിച്ച് എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ പറഞ്ഞു.

4) PE & WS

PET 2000 പെൻഷൻ പദ്ധതിയിലെ രണ്ട് ഒഴിവുകളിലേക്ക് വന്ന അപേക്ഷകളും കേന്ദ്ര വൈസ് പ്രസിഡണ്ട് ശ്രീ കെ പി മുരളിയുടെ നേതൃത്വത്തിൽ ശ്രീ വി പി രാധാകൃഷ്ണൻ, PE& WS സെക്രട്ടറി ശ്രീ അജയകുമാർ, PE& WS ട്രഷറർ ശ്രീ രാജൻ എ പിഷാരോടി എന്നിർ നേരിട്ട് പോയി അന്വേഷിച്ചതിൻെറ വിവരങ്ങൾ ശ്രീ കെ പി മുരളി വിശദീകരിച്ചു. അതിൻ പ്രകാരം ആലത്തൂർ ശാഖയിലെ ശ്രീമതി പാർവ്വതി പിഷാരസ്യാർ, തിരുവനന്തപുരം ശാഖയിലെ ശ്രീമതി പത്മാവതി പിഷാരസ്യാർ എന്നിവരെ പെൻഷൻപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

ഇതിൽ ആലത്തൂർ ശാഖയിലെ ശ്രീമതി പാർവ്വതി പിഷാരസ്യാർക്ക് താമസിക്കാൻ സുരക്ഷിതമായ ഒരു സംവിധാനം കൂടി ചെയ്തു കൊടുക്കേണ്ടതാണ് എന്ന ശുപാർശപ്രകാരം കേന്ദ്ര പ്രസിഡണ്ട്, ജനറൽസെക്രട്ടറി, PE&WS വൈസ് പ്രസിഡണ്ട്, PP&TDT സെക്രട്ടറി എന്നിവർ അടങ്ങുന്ന സമിതി ആലത്തൂർ ശാഖാ ഭാരവാഹികളോടൊപ്പം നേരിട്ട് പോയി വിലയിരുത്തുവാൻ തീരുമാനിച്ചു

കോട്ടയം ശാഖയിൽ നിന്നും വൃക്ക സംബന്ധമായ രോഗത്തിനുള്ള ചികിത്സാസഹായ അപേക്ഷയും ഹൃദയ ശസ്ത്രക്രിയ നടത്തുവാൻ ചികിത്സാസഹായത്തിന് വന്ന അപേക്ഷയും അംഗീകരിച്ച് പതിനായിരം രൂപവീതം അനുവദിച്ചു.

അവാർഡ്& സ്കോളർഷിപ്പ് നിർണയ സമിതിയിൽ മുൻ PE&WS സെക്രട്ടറി ഡോ പി ബി രാംകുമാർ, കൊടകരശാഖയിലെ ഡോ എം പി രാജൻ എന്നിവരെ ഉൾപ്പെടുത്തണം എന്ന് യോഗം നിർദ്ദേശിച്ചു.

5) PP&TDT

ഗുരുവായൂർ ഗസ്റ്റ് ഹൗസിൻെറ കാര്യങ്ങളും PP&TDT ഭരണസമിതി യോഗ വിവരങ്ങളും സെക്രട്ടറി ശ്രീ കെ പി രവി വിശദീകരിച്ചു

ഡെപ്പോസിറ്റ് നല്കിയ അംഗങ്ങൾക്ക് പലിശകൊടുക്കേണ്ട കാര്യങ്ങളും ബിസിനസ് പരമായ കണക്കുകളുടെ കാര്യങ്ങൾ എന്നിവ എത്രയും വേഗം സാമ്പത്തിക വിദഗ്ധരുമായി വിശദമായി ചർച്ചചെയ്യാൻ പ്രസിഡണ്ട് , ജനറൽസെക്രട്ടറി, PP& TDT സെക്രട്ടറി, PP& TDT ട്രഷറർ എന്നിവരെ ചുമതലപ്പെടുത്തി

ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ നാലാം നിലയിൽ പുതിയ സ്യൂട്ട് റൂമുകൾ പണിയിപ്പിക്കുവാൻ അതുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിദഗ്ധരോട് ചർച്ച ചെയ്തു റിപ്പോർട്ട് തേടാനും മേൽപ്പറഞ്ഞവരെ ചുമതലപ്പെടുത്തി.

2025 ആഗസ്റ്റ് 15 ന് PP&TDT മെമ്പർമാരുടെ വാർഷിക പൊതുയോഗം ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു

6) സമാജം വെബ്സൈറ്റ്

കഴിഞ്ഞ കുറെ വർഷങ്ങളായി സമാജം വെബ്സൈറ്റ്
അഡ്മിൻ ആയിരുന്ന ശ്രീ വി പി മുരളിധരന് ഔദ്യോഗികവും വ്യക്തിപരവുമായ കാരണങ്ങളാൽ തുടരാൻ പറ്റാത്ത സാഹചര്യത്തിൽ നേരത്തെ മുതൽ തന്നെ വെബ് ടീമിൽ ഉണ്ടായിരുന്ന ശ്രീ ടി പി ശശികുമാർ(മുംബൈ) ആണ് അദ്ദേഹത്തിൻെറ ഔദ്യോഗിക തിരക്കുകൾക്കിടയിലും തല്ക്കാലം കാര്യങ്ങൾ മേൽനോട്ടം വഹിക്കുന്നത്.
ശ്രീ മനീഷ് മോഹനൻ, ശ്രീ സരീഷ് എന്നിവരെക്കൂടി വെബ് ടീമിൽ ഉൾപ്പെടുത്തുവാനും കഴിവും താല്പര്യവുമുള്ള കുറച്ചു യുവജനങ്ങളെക്കൂടി ഇതിൽ ചേർക്കാനും തീരുമാനിച്ചവിവരം ശ്രീ രാജൻ രാഘവൻ യോഗത്തെ അറിയിച്ചു

7) രാമായണമാസാചരണം

കഴിഞ്ഞ നാലുവർഷങ്ങളായി കർക്കടകത്തിൽ സമാജം വെബ്സൈറ്റിൻെറയും തുളസീദളത്തിൻെറയും നേതൃത്വത്തിൽ online ആയി നടത്തുന്ന രാമായണമാസാചരണം ഈ വർഷവും നടത്തുവാൻ തീരുമാനിച്ചു

കർക്കടകം1 ന് (ജൂലൈ 17) ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ വച്ചു ഒരു ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു
അന്നേദിവസം രാവിലെ 10 മണിമുതൽ സമ്പൂർണ നാരായണീയ പാരായണവും വൈകുന്നേരം 5 മണിക്ക് ശേഷം ഉദ്ഘാടനവും എന്നരീതിയിൽ ആണ് നിശ്ചയിച്ചത്.
ഉദ്ഘാടനം കഴിഞ്ഞു രാത്രി തിരിച്ചു പോവാൻ ബുദ്ധിമുട്ടുള്ളവർക്ക് അവിടെ താമസ സൗകര്യം ഏർപ്പെടുത്തുവാനും തീരുമാനിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ മുൻ വർഷങ്ങളെ പോലെ online ആയി പാരായണം നടത്തും.

8) മറ്റിനങ്ങൾ

മഞ്ചേരി ശാഖാ മന്ദിരത്തിൽ മരണാനന്തര ക്രിയകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായും , വെജിറ്റേറിയൻ ഗ്രാമം, വയോജനങ്ങൾക്ക് വേണ്ടിയുള്ള സല്ലാപസായാഹ്നം തുടങ്ങിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും അതിന് കേന്ദ്രത്തിൻെറയും മറ്റു ശാഖകളുടെയും നിർദ്ദേശങ്ങളും സഹകരണങ്ങളും വേണമെന്നും ശ്രീ എ ആർ ഉണ്ണി, ശ്രീ കെ പി മുരളി എന്നിവർ പറഞ്ഞു.

സമാജം ആസ്ഥാനമന്ദിരത്തിൽ പുതിയ സ്റ്റാഫിനെ വെച്ച വിവരം ജനറൽസെക്രട്ടറി പറഞ്ഞു.
ശ്രീ വിവേക് തെക്കേടത്ത് നെ ഭരണസമിതി അംഗങ്ങൾക്ക് പരിചയപ്പെടുത്തി.

PE& WS വൈസ് പ്രസിഡണ്ട് ശ്രീ വി പി മധു യോഗത്തിന് എത്തിച്ചേർന്നവർക്ക് നന്ദി പറഞ്ഞു.

കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി

0

Leave a Reply

Your email address will not be published. Required fields are marked *