പത്മഭൂഷൺ ഡോ. പി കെ വാരിയർക്ക് പ്രണാമം

കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ ചീഫ് ഫിസിഷ്യൻ ആയിരുന്ന വൈദ്യ കുലപതി ഡോ. പി കെ വാരിയർ(100) ഇന്ന്, 10-07-21 ഉച്ചക്ക് അന്തരിച്ചു.

പിഷാരോടി സമാജത്തിനും സമുദായത്തിനും ഏറെ പ്രിയപ്പെട്ട ഡോ വാരിയർ മുഖേന നമ്മുടെ തുളസീദളത്തിന്റെ കവർ പരസ്യം വളരെക്കാലമായി നൽകുന്നുണ്ട്. കൂടാതെ നമ്മുടെ സമുദായത്തിലെ പല അംഗങ്ങളും അദ്ദേഹത്തിന്റെ വൈദ്യശാലയിലെ ജീവനക്കാരും പി എസ് വി നാട്യസംഘത്തിലെ കലാകാരന്മാരുമാണ്.

അദ്ദേഹത്തിന്റെ നൂറാം ജന്മദിനം ഇക്കഴിഞ്ഞ ജൂൺ 8 നായിരുന്നു.

ഡോ . പി കെ വാരിയരുടെ നിര്യാണത്തിൽ പിഷാരോടി സമാജവും വെബ്‌സൈറ്റും തുളസീദളവും അനുശോചനം രേഖപ്പെടുത്തുന്നു.

 

2+

2 thoughts on “പത്മഭൂഷൺ ഡോ. പി കെ വാരിയർക്ക് പ്രണാമം

Leave a Reply

Your email address will not be published. Required fields are marked *