സർഗ്ഗോത്സവം കൊടി കയറി

പിഷാരോടിമാരുടെ മഹാ ഉത്സവം സർഗ്ഗോത്സവം 22 നു ഇന്ന്, 18-12-2022 രാവിലെ സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് കൊടിയേറ്റം.

സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി നമുക്കിടയിലെ വാദ്യ കലാകാരന്മാരൊരുക്കിയ കേളിയുടെ അകമ്പടിയോടെ സർഗ്ഗോത്സവത്തിന് കൊടി ഉയർത്തി. പെരുവനം മുരളി-ഇലത്താളം, ആകാശ് മനോജ്‌, മുക്കാട്ടുകര പിഷാരം-മദ്ദളം, വിനു പരമേശ്വര മാരാർ, പെരുവനം-ചെണ്ട എന്നിവരാണ് കൊട്ടിൽ പങ്കെടുത്തത്.

തുടർന്ന് സർഗ്ഗോത്സവം ജന. കൺവീനർ, രക്ഷാധികാരി, മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

ഇനി അടുത്ത ശനിയാഴ്ച, 24-12-2022 ഭാരതീയ വിദ്യാഭവനിൽ…..

കൊടിയേറ്റത്തിന്റെ കാഴ്ചകൾ കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

https://samajamphotogallery.blogspot.com/2022/12/22.html

 

2+

Leave a Reply

Your email address will not be published. Required fields are marked *