രാമായണ മാസാചരണം ജൂലൈ 17 മുതൽ
കർക്കിടക പുണ്യ മാസത്തിൽ രാമായണ പാരായണ സത്സംഗത്തിന് വീണ്ടും പിഷാരടി സമാജം അരങ്ങൊരുക്കുന്നു.
കർക്കിടകം 1 (ജൂലൈ 17) രാവിലെ 10 മണി മുതൽ ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ വച്ച് സമ്പൂർണ്ണ നാരായണീയ പാരായണത്തോടെ ആരംഭിക്കുന്ന രാമായണ പാരായണ സത്സംഗം വൈകിട്ട് അഞ്ചിന് ഉദ്ഘാടനം നടത്തുന്നു.
ആദ്ധ്യാത്മിക ആചാര്യന്മാരുടെയും സമാജം ഭാരവാഹികളുടെയും സാന്നിധ്യത്തിൽ അദ്ധ്യാത്മ സംബന്ധിയായ കലാപരിപാടികളോടെ രാമായണ സത്സംഗത്തിന് തുടക്കം കുറിക്കും.
രാമായണ പാരായണത്തിലും പ്രഭാഷണത്തിലും തുടർന്നുള്ള ഓൺലൈൻ സത്സംഗത്തിലും പങ്കെടുക്കുന്നവർ അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതാണ്.
പിഷാരോടി സമാജം ദേവധേയം ഹാളിൽ നടത്തുന്ന ആധ്യാത്മിക സത്സംഗത്തിൽ പങ്കുചേർന്ന് അന്ന് രാത്രി തിരിച്ചു പോവാൻ ബുദ്ധിമുട്ടുണ്ട് എന്ന് നേരത്തെ അറിയിക്കുന്നവർക്ക് ജൂലൈ 17 രാത്രി അവിടെ താമസ സൗകര്യം ഏർപ്പെടുത്തുന്നതാണ്.
ഓരോ ശാഖയിൽ നിന്നും 10 പേരെ എങ്കിലും സമ്പൂർണ്ണ നാരായണീയ പാരായണത്തിൽ പങ്കെടുക്കുവാൻ ഗുരുവായൂർക്ക് എത്തിക്കുവാനും തുടർന്ന് എല്ലാദിവസവും രാത്രി എട്ടുമണിക്ക് നടത്തുന്ന രാമായണ പാരായണ സത്സംഗത്തിലേക്ക് പേര് കൊടുത്തു എന്ന് ഉറപ്പുവരുത്തുവാനും
ശാഖാ ഭാരവാഹികൾ മുൻകൈ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജനറൽ സെക്രട്ടറി.
NB: പാരായണത്തിന് താല്പര്യമുള്ള എല്ലാ അംഗങ്ങളും ജൂലൈ 10 ന് മുൻപായി ശ്രീ രാജൻ രാഘവനെ അറിയിക്കേണ്ടതാണ്
(Ph : 9947264777)