അദ്ധ്യാത്മ രാമായണ പാരായണ സത്സംഗം 2023

പിഷാരോടി സമാജം വെബ്‌സൈറ്റിന്റെ ആഭിമുഖ്യത്തിൽ 2020 മുതൽ മൂന്നു വർഷമായി നടത്തി വരുന്ന അദ്ധ്യാത്മ രാമായണ പാരായണ സത്സംഗം കർക്കിടകം ഒന്ന്(ജൂലൈ 17) തിങ്കളാഴ്ച മുതൽ സമാരംഭിക്കുന്നു.

ഈ വർഷവും ഓൺലൈൻ ആയാണ് സത്സംഗം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെപ്പോലെ പാരായണത്തിന്റെ ഉദ്‌ഘാടനം തൃശൂരിലുള്ള സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് ശ്രീമതി ഡോ. ലക്ഷ്മി ശങ്കർ (പ്രൊഫസർ, ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ) നടത്തുന്നതാണ്. തുടർന്ന് ഡോ. ലക്ഷ്മി ശങ്കർ ആമുഖ പ്രഭാഷണം നിർവ്വഹിക്കും.

ഉദ്‌ഘാടന ശേഷം ആചാര്യൻ രാജൻ രാഘവനും തൃശൂർ പരിസരത്തുള്ള 4 പേരും ചേർന്ന് പാരായണത്തിന് നാന്ദി കുറിക്കുന്നതാണ്.

രണ്ടാം ദിനം മുതൽ മുൻ വർഷങ്ങളിൽ നടത്തിയ പോലെ ഓൺലൈൻ വഴി രാത്രി 8 മണി മുതലാണ് പാരായണം. പാരായണത്തിന്റെ തത്സമയ FB ലൈവ് സമാജം FB അക്കൗണ്ട് വഴി ലഭ്യമാക്കുന്നതാണ്.

വായനക്ക് പേര് തരുവാൻ ആഗ്രഹമുള്ളവർ ഗൂഗിൾ ഫോം വഴി പേര് തരുവാൻ അഭ്യർത്ഥിക്കുന്നു.

https://docs.google.com/forms/d/1YVwq9h-2Czfkvy82yj81LTWWysPcOZyswBmBE49QPkE

തൃശൂരിലുള്ള എല്ലാ അംഗങ്ങളെയും ആദ്യ ദിനത്തിലെ ഉദ്‌ഘാടന വേദിയിലേക്ക് നേരിട്ടെത്തുവാനും അഭ്യർത്ഥിക്കുന്നു.

എന്ന്,
കെ പി ഗോപകുമാർ,
ജന. സെക്രട്ടറി

One thought on “അദ്ധ്യാത്മ രാമായണ പാരായണ സത്സംഗം 2023

  1. അദ്ധ്യാത്മ രാമായണപാരായണം ജൂലായ് 17 മുതൽ ആരംഭിക്കാൻ തീരുമാനിച്ചതിൽ ഭാരവാഹികൾക്കും ആചാര്യന്മാർക്കും അഭിനന്ദനങ്ങൾ.

Leave a Reply to Raghavan AP Cancel reply

Your email address will not be published. Required fields are marked *