“ശ്വേതസി” ശ്രീകൃഷ്ണപുരത്തിന്റെ ശുചിത്വ ഭവനം

-ടി പി ശശികുമാർ   ഇരിങ്ങോട് പിഷാരത്ത് ദേവകി പിഷാരസ്യാരുടെയും പഴയപിഷാരം പരേതനായ ഭരതപിഷാരടിയുടെയും മകൻ വേണുഗോപാലൻറെയും പത്നി ശുകപുരത്ത് പിഷാരത്ത് സരസ്വതിയുടെയും ഭവനം “ശ്വേതസി” ശ്രീകൃഷ്ണപുരത്തിന്റെ ശുചിത്വ ഭവനം. വാർത്തയെപ്പറ്റി, വീടിനെപ്പറ്റി കൂടുതലറിയാൻ റിപ്പോർട്ട് കാണുക.     4+

"“ശ്വേതസി” ശ്രീകൃഷ്ണപുരത്തിന്റെ ശുചിത്വ ഭവനം"

വേണുഗോപാൽ താമരംകുളങ്ങരയുടെ നാടകം “നാഴിക മണി” 2020 ജനുവരി 12നു

ശ്രീ വേണുഗോപാൽ താമരംകുളങ്ങര സംവിധാനം ചെയ്യുന്ന “നാഴിക മണി” എന്ന നാടകത്തിന്റെ ദൃശ്യാവിഷ്‌കാരം 2020 ജനുവരി 12നു താമരംകുളങ്ങര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വെച്ച് അരങ്ങേറുന്നു. ശ്രീ വേണുഗോപാൽ തൃപ്പൂണിത്തുറ താമരംകുളങ്ങര പിഷാരത്തെയാണ്. ഇൻകം ടാക്സ് വിഭാഗത്തിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്ന വേണുഗോപാൽ ഡിപ്പാർട്മെൻറ് തലത്തിൽ നാടകത്തിന് പല അവാർഡുകളും നേടിയിട്ടുണ്ട്. ഭാര്യ : പട്ടാമ്പി കണ്ണനൂർ പിഷാരത്ത് പുഷ്പവല്ലി മക്കൾ: ദീപ സന്ദീപ് , ദർശന പ്രശാന്ത്   3+

"വേണുഗോപാൽ താമരംകുളങ്ങരയുടെ നാടകം “നാഴിക മണി” 2020 ജനുവരി 12നു"

നാട്യകല്പയുടെ നൃത്ത വിരുന്ന് ഇന്ന്

-മുരളി മാന്നനൂർ പ്രശസ്ത നർത്തകി സൗമ്യ ബാലഗോപാലിന്റെ നൃത്ത വിദ്യാലയമായ, നാട്യകല്പയിലെ വിദ്യാർതഥിനികൾ അവതരിപ്പിക്കുന്ന നൃത്തവിരുന്നു ഇന്ന് 10-01-2020 നു വൈകുന്നേരം താമരംകുളങ്ങര ക്ഷേത്രത്തിൽ.. ആനായത്ത് പിഷാരത്ത് ജയരാജിന്റെയും ചെറുകാട്‌ പിഷാരത്ത് സതിയുടെയും മകളാണ് സൗമ്യ ബാലഗോപാൽ 1+

"നാട്യകല്പയുടെ നൃത്ത വിരുന്ന് ഇന്ന്"

സിനിമാരംഗത്തേക്ക് മറ്റൊരു പിഷാരോടി കൂടി

  സിനിമയുടെ തിരക്കഥയുമായി മറ്റൊരു പിഷാരോടി കൂടി സിനിമാരംഗത്തേക്ക് കടന്നു വരുന്നു. ചുക്കാപ്പി ആർട്സ് ഒരുക്കുന്ന “നേർപ്പാതി” എന്ന ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും ഗാനരചനയും നിർവഹിച്ചിരിക്കുന്നത് ബാംഗ്ലൂർ ശാഖാംഗമായ മനോജ് എസ് പിഷാരടിയാണ്. കുനിശ്ശേരി പൂക്കുളങ്ങര പിഷാരത്ത് പരേതനായ സത്യശീലന്റെയും കാവല്ലൂർ പിഷാരത്ത് ശോഭനയുടെയും മകനാണ് മനോജ്. മനോജിന് അഭിനന്ദനങ്ങൾ. 9+

"സിനിമാരംഗത്തേക്ക് മറ്റൊരു പിഷാരോടി കൂടി"

അരുൺ രാഘവന് “മികച്ച നടൻ” അവാർഡ്

തിരുവനന്തപുരം സത്യജിത്ത് റായ് ഫിലിം സൊസൈറ്റിയുടെ ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് അരുൺ രാഘവന്. ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലെ വൈവിദ്ധ്യമാർന്ന വേഷപ്പകർച്ചയോടെയുള്ള അഭിനയത്തിനാണ് പുരസ്കാരം. 9 വ്യത്യസ്ത സ്വഭാവ ഗുണങ്ങളുള്ള കഥാപാത്രങ്ങളെയാണ് അരുൺ ഇതിൽ അവതരിപ്പിച്ചത്. ഇന്ന് തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി ശ്രീ ഇ ചന്ദ്രശേഖരൻ നായരും മധുപാലും ചേർന്ന് പുരസ്കാരം സമ്മാനിച്ചു ശ്രീ രാജൻ സിത്താരയുടെ മകനാണ് അരുൺ. അരുൺ രാഘവന് പിഷാരടി സമാജത്തിന്റെ അഭിനന്ദനങ്ങൾ. http://www.pisharodysamajam.com/shining_star/arun-g-raghavan/ 8+

"അരുൺ രാഘവന് “മികച്ച നടൻ” അവാർഡ്"

പ്രത്യാശയുടെ നിറക്കൂട്ടുകളുമായൊരു ചിത്രകാരൻ

മുഖവുരയുടെ കോൽ വിളക്കുമായി ആരും മുന്നിൽ നടക്കേണ്ടതില്ലാത്ത സാമൂഹ്യ പ്രവർത്തകനാണ് വേണു പാലൂർ . പതിതരുടെ പക്ഷപാതിത്വം അദ്ദേഹത്തിന്റെ ചോരയുടെ ചുവപ്പാണ്. വ്യക്തമായ കാഴ്ച്ചപ്പാടുകൾ കൊണ്ട് കൂടെയുള്ളവർക്കു വഴിച്ചൂട്ടുമായി അദ്ദേഹം മുന്നിൽ നടക്കുന്നു. നൂതനാശയങ്ങളുടെ വറ്റാത്ത ഉറവയായ, സഹപ്രവർത്തകരിലേയ്ക്ക് ഇടതടവില്ലാതെ പ്രസരിയ്ക്കുന്ന ഊർജ്ജശേഖരമായ ആ സംഘാടന മികവ് പുരോഗമന പ്രസ്ഥാനങ്ങൾ പങ്കിട്ടെടുത്തു . ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം , ലൈബ്രറി കൗൺസിൽ ,സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണ പദ്ധതി, അദ്ധ്യാപക പ്രസ്ഥാനം …പിന്നെയും ഏതെല്ലാം ഇടങ്ങളിൽ വേണു പാലൂർ അടയാളപ്പെട്ടു ! ഈ തിരിമുറിയാപ്പെയ്ത്തിനിടയിൽ ചിത്രകാരനായ വേണു പാലൂരിനെ നമ്മളും, അദ്ദേഹം തന്നെയും മറന്ന മട്ടായി. ഇപ്പോൾ, സൗഹൃദങ്ങളുടെ നിരന്തര പ്രേരണ, തന്റെ ചിത്രങ്ങളെ…

"പ്രത്യാശയുടെ നിറക്കൂട്ടുകളുമായൊരു ചിത്രകാരൻ"

പ്രതിലിപി “കാവ്യഹൃദയം” കവിതാ രചനാ മത്സരത്തിൽ രമ പിഷാരടിക്ക് ഒന്നാം സമ്മാനം

പ്രതിലിപി വെബ്‌സൈറ്റ് സംഘടിപ്പിച്ച ‘കാവ്യഹൃദയം ‘ എന്ന കവിതാ രചനാ മത്സരത്തിൻ്റെ ഒന്നാം സമ്മാനം പ്രശസ്ത കവയത്രി രമ പിഷാരടിക്ക്. 5000 രൂപയാണ് സമ്മാനത്തുക. രമയുടെ മൗനം എന്ന രചനയാണ് സമ്മാനാർഹമായത്. ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്ക്കാര ജേതാവായ കവി ശ്രീ ശ്രീനിവാസൻ തൂണേരിയാണ് പ്രസ്തുത മത്സരത്തിലെ രചനകൾ മൂല്യനിർണ്ണയം നടത്തിയത്. ഒന്നാം സ്ഥാനത്തിനർഹമായ മൗനം എന്ന കവിത ആശയ വ്യക്തത കൊണ്ടും ഘടനാ തലത്തിലുള്ള സൂക്ഷ്മത കൊണ്ടും വേറിട്ടുനിൽക്കുന്നു.സാമ്പ്രദായികമായ താളാത്മകതയിൽ ഊന്നിനിന്നു കൊണ്ട് എന്നാൽ ഒട്ടും മടുപ്പിക്കാതെ പറയാനുദ്ദേശിച്ച ആശയം ഭംഗിയായി പ്രതിഫലിപ്പിച്ചു എന്ന് മൂല്യനിർണ്ണയം നടത്തിയ കവി വിലയിരുത്തി. രമ പ്രസന്ന പിഷാരോടിക്ക് അഭിനന്ദനങ്ങൾ. 4+

"പ്രതിലിപി “കാവ്യഹൃദയം” കവിതാ രചനാ മത്സരത്തിൽ രമ പിഷാരടിക്ക് ഒന്നാം സമ്മാനം"

വെബ്‌സൈറ്റ് മുഖചിത്ര മത്സരം സംഘടിപ്പിക്കുന്നു/Website conducting a Coverpage Picture Contest

2019 ഒക്ടോബർ മുതൽ വെബ്‌സൈറ്റിനൊരു മുഖചിത്രം ഉണ്ടായിരിക്കും. ഓരോ ആഴ്ചയും പുതിയൊരു മുഖചിത്രവുമായാണ് ഇനി വെബ് സൈറ്റ് നിങ്ങൾക്ക് മുമ്പിലേക്കെത്തുക. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരുടെ, ഉറ്റവരുടെ ചിത്രങ്ങൾ ആണ് തുടക്കത്തിൽ മുഖചിത്രമായി കൊടുക്കുവാൻ ഉദ്ദേശിക്കുന്നത്. ചിത്രങ്ങൾ SLR ക്യാമറയിൽ എടുത്ത, ഫോട്ടോഗ്രാഫിയുടെ എല്ലാ സാദ്ധ്യതകളും ഉപയോഗിച്ചെടുത്തവയായിരിക്കണം . ചിത്രങ്ങൾ താഴെപ്പറയുന്ന സൈസിൽ ആണ് അയക്കേണ്ടത്. 1400(h) x 450(w) pixel (low resolution jpeg format) അയക്കേണ്ട വിലാസം: mail@pisharodysamajam.com ചിത്രങ്ങൾ തിരഞ്ഞെടുക്കുവാനും തിരസ്കരിക്കുവാനുമുള്ള പൂർണ്ണാധികാരം വെബ്‌സൈറ്റ് എഡിറ്റോറിയൽ ബോർഡിനായിരിക്കും. ചിതങ്ങൾ അയക്കുന്നവർ അതോടൊപ്പം ഫോട്ടോഗ്രാഫറുടെ താഴെപ്പറയുന്ന വിവരങ്ങളും നൽകേണ്ടതാണ്. 1.പേരും അയക്കുന്നയാളുടെ ഒരു ഫോട്ടോയും(ബാനറിൽ താഴെയായി പാസ്പോർട്ട് സൈസിൽ ഇൻസേർട്ട് ചെയ്ത്) 2.മുഖചിത്രത്തിൽ കാണുന്നയാളുടെ…

"വെബ്‌സൈറ്റ് മുഖചിത്ര മത്സരം സംഘടിപ്പിക്കുന്നു/Website conducting a Coverpage Picture Contest"