മജീഷ്യൻ ഗോപിനാഥ് പിഷാരോടിക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ്

മജീഷ്യൻ ഗോപിനാഥ് പിഷാരോടി 269 പേർ പങ്കെടുത്ത ടീമിനോടൊപ്പം “Most Magicians Performing the Blooming Blossom Trick Simultaneously at a Single Venue” എന്ന റെക്കോർഡ് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ 28-04-2019 നു നടന്ന മാജിക് പ്രകടനത്തിൽ ലോക റെക്കോർഡ് സൃഷ്ടിച്ചു. കൊല്ലം മജീഷ്യൻസ് അസോസിയേഷനാണ് പ്രസ്തുത പരിപാടി അവതരിപ്പിച്ചത്. ചെങ്ങാനിക്കാട്ട് പിഷാരത്ത് ഗോപിനാഥ് തിരുവനന്തപുരം ശാഖാ അംഗമാണ്. ഭാര്യ കൊടിക്കുന്നത്ത് പിഷാരത്ത് സുമംഗലയും മക്കൾ വിവേക്, വിഷ്ണുവും. മജീഷ്യൻ ഗോപിനാഥ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ. 2+

"മജീഷ്യൻ ഗോപിനാഥ് പിഷാരോടിക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ്"

പോലിസിന്റെ ഹ്രസ്വ ചിത്രത്തിൽ പ്രദീപ് വിളയിൽ

മലപ്പുറം ജില്ലാ പോലീസ്  നിർമ്മിച്ച “Touch to the heart” എന്ന ഹ്രസ്വചിത്രത്തിൽ ശ്രീ പ്രദീപ് കുമാർ വിളയിൽ അഭിനയിച്ചിരിക്കുന്നു. “മാറ്റി നിർത്തേണ്ടവരല്ല.. ചേർത്തു പിടിക്കേണ്ടവരാണിവർ” എന്ന സന്ദേശവുമായി മുതിർന്ന പൗരന്മാരെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകത ഊന്നുന്നതാണ് പ്രസ്തുത ഹ്രസ്വ ചിത്രം.   പോലീസ് ഡിപ്പാർട്ട്മെന്റിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന , നല്ലൊരു കലാകാരനായ പ്രദീപ് വിളയിൽ പിഷാരത്ത് രാധാകൃഷ്ണ പിഷാരോടിയുടെയും ചിറ്റാരി പിഷാരത്ത് ലീലാവതി പിഷാരസ്യാരുടെയും നാലാമത്തെ മകനാണ്. 4+

"പോലിസിന്റെ ഹ്രസ്വ ചിത്രത്തിൽ പ്രദീപ് വിളയിൽ"

ചെമ്പൈ സംഗീതാർച്ചനയിൽ ആദിത്യൻ

എഴക്കാട് തിരുകുന്നപ്പുള്ളി ഭഗവതിക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠാ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചെമ്പൈ സംഗീതാർച്ചനയിൽ ആദിത്യൻ പങ്കെടുത്തു. ചെമ്പൈ വൈദ്യനാഥഭാഗവതര്‍ സംഗീതലോകത്തേക്ക് അരങ്ങേറ്റം കുറിച്ചതും അവസാന കച്ചേരി നടത്തിയതും ഒളപ്പമണ്ണ ദേവസ്വത്തിന് കീഴിലുള്ള വെള്ളിനേഴി കാന്തള്ളൂര്‍ ക്ഷേത്രത്തിലും പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രത്തിലുമാണ്. അത് അനുസ്മരിച്ചാണ് ദേവസ്വത്തിലെ പ്രധാനക്ഷേത്രമായ എഴക്കാട് തിരുകുന്നപ്പുള്ളി ഭഗവതിക്ഷേത്രത്തില്‍ ചെമ്പൈ സംഗീതോത്സവം തുടങ്ങുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു സംഗീതാർച്ചനയ്ക്കു ശേഷം ക്ഷേത്റ ഭാരവാഹികൾ ആദിത്യനെ ഉപഹാരം നല്കി ആദരിക്കുന്നു. കേരള പോലീസിൽ സബ് ഇൻസ്പെക്ടറായ പാലൂർ തെക്കെ പിഷാരത്ത് അച്ചുതാനന്ദന്റെയും കോങ്ങാട് ജി. യു. പി സ്കൂളിലെ അദ്ധ്യാപികയായ ആണ്ടാം പിഷാരത്ത് ജ്യോതിയുടെയും മകനാണ് ആദിത്യൻ. 2+

"ചെമ്പൈ സംഗീതാർച്ചനയിൽ ആദിത്യൻ"

Ajay Raghavan at BigData Conference

Ajay Raghavan, Strategic Execution Director, @PARCinc has done his presentation at 4th Annual Global Artificial Intelligence Conference, SantaClara on Jan 22nd 2020 in Amazing talk on subject “Unleashing the Potential of BigData with Hybrid AI/Physics Models for Industry 4.0”. Big Data Conference Focuses On Sharing Technical Knowledge. It is an exciting one-day conference with purely practical content in the fields of data science, Artificial Intelligence, data monetization, data engineering, devops and the cloud. It include…

"Ajay Raghavan at BigData Conference"

കഴക ജീവനക്കാരിക്കൊപ്പം പിഷാരോടി സമാജവും കക്ഷി ചേരുന്നു

ശ്രീമതി മുക്കൂട്ടിൽ പിഷാരത്ത് വിജയലക്ഷ്മി എന്ന കഴക ജീവനക്കാരി മാലയുടെ വർദ്ധിത ദ്രവ്യ വിഹിതത്തിനായി നൽകിയ പരാതിയിൽ വലിയ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഓംബുഡ്‌സ്മാൻ ഇക്കാര്യത്തിൽ തീരുമാനത്തിനായി ഹൈക്കോടതിയിലേക്ക് വിട്ടത് ഈയിടെ വാർത്തയായിരുന്നല്ലോ. പിഷാരോടി സമാജവും ഈ വിഷയം ചർച്ച ചെയ്യുകയും നമ്മുടെ സമുദായാംഗങ്ങളെ സംബന്ധിക്കുന്ന പൊതുവിഷയം എന്ന നിലയിൽ അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ഇക്കാര്യത്തിൽ അവരോടൊപ്പം കക്ഷി ചേരാൻ തീരുമാനിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ എപ്രകാരം കൂടുതൽ ഫലവത്തായി ഇടപെടണമെന്നും ഭാവി നടപടികളിലേക്ക് പോകണമെന്നും വേണ്ട നിയമോപദേശം നേടി മുമ്പോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. -ജന. സെക്രട്ടറി Original Post… 3+

"കഴക ജീവനക്കാരിക്കൊപ്പം പിഷാരോടി സമാജവും കക്ഷി ചേരുന്നു"

ഗോപി കൊടുങ്ങല്ലൂർ സ്മാരക കഥാ പുരസ്കാരം ശ്രീപ്രകാശ് ഒറ്റപ്പാലത്തിന്

– ടി പി ശശികുമാർ   ഈ വർഷത്തെ ഗോപി കൊടുങ്ങല്ലൂർ സ്മാരക കഥാ പുരസ്കാരം ശ്രീ പ്രകാശ് ഒറ്റപ്പാലത്തിന്. അദ്ദേഹത്തിൻറെ “ഓൻ ഞമ്മ്ള്ന്റാളാ” എന്ന കഥാസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്. 2020 ജനുവരി 12 ന് കോട്ടയത്തു വെച്ചു നടന്ന ചടങ്ങിൽ വെച്ച് ശ്രീ അയമനം ജോണിൽ നിന്ന് ശ്രീപ്രകാശ് പുരസ്കാരം ഏറ്റുവാങ്ങി. ശ്രീപ്രകാശിന് സമാജത്തിന്റെയും വെബ്സൈറ്റ് ടീമിന്റെയും ആശംസകൾ. ശ്രീപ്രകാശിനെക്കുറിച്ച് കൂടുതലറിയുവാൻ അദ്ദേഹത്തെ ക്കുറിച്ചുള്ള പേജ് നോക്കുക. 2+

"ഗോപി കൊടുങ്ങല്ലൂർ സ്മാരക കഥാ പുരസ്കാരം ശ്രീപ്രകാശ് ഒറ്റപ്പാലത്തിന്"

അഖിൽ ശശിധരൻ ടീമിന് നാടകമത്സരത്തിൽ ഒന്നാം സ്ഥാനം

-ടി പി ശശികുമാർ   മുംബൈ, ഡോംബിവിലി കേരളീയ സമാജത്തിന്റെ യുവനിര അവതരിപ്പിച്ച അരുൺ ലാലിന്റെ ‘കാകപക്ഷം’ കല്യാൺ സെൻട്രൽ കൈരളി സമാജവും ഡോൺ ബോസ്കോ സ്കൂൾ ആർട്സ് & സ്പോർട്സ് അക്കാദമിയും സംയുക്തമായി ഡോൺ ബോസ്കോ സ്കൂൾ ,അധർവാടി ,കല്യാൺ വെസ്റ്റിൽ 2020 ജനുവരി 19 നു നടത്തിയ ആറ് ടീമുകൾ പങ്കെടുത്ത  നാടകമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 50,000 രൂപയാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുന്നത്. ശ്രീ അരുൺ ലാൽ ഏറ്റവും നല്ല സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു മുംബൈ ശാഖാംഗം ശ്രീ അഖിൽ ശശിധരൻ പ്രധാന വേഷത്തിൽ എത്തുന്ന നാടകം പൂർണ്ണമായും കുട്ടികൾ അവതരിപ്പിക്കുന്ന നാടകമായിരുന്നു. പക്ഷികളിലെ ഏറ്റവും ബുദ്ധിശക്തിയുള്ള കാക്ക, മനുഷ്യനെ ഏറ്റവുമധികം ആശ്രയിച്ചും,…

"അഖിൽ ശശിധരൻ ടീമിന് നാടകമത്സരത്തിൽ ഒന്നാം സ്ഥാനം"

മുംബൈ ഹാഫ് മാരത്തോണിലും മെഡൽ നേട്ടം ആവർത്തിച്ച് നാരായണനുണ്ണി

-വിജയൻ, ആലങ്ങാട് എഴുപതുകളിലും മെഡൽ നേട്ടം ആവർത്തിക്കുകയാണ് അപ്പംകളത്തിൽ നാരായണനുണ്ണി. ഇക്കുറി മുംബൈ ഹാഫ് മാരത്തോൺ 17 മത് എഡിഷനിൽ (21 കിലോമീറ്റർ) സീനിയർ വിഭാഗത്തിൽ ഇന്ന് 19-01-2019 നു ഓടി ഫിനിഷ് ചെയ്ത് മെഡൽ നേടിയിരിക്കുന്നു ഈ എഴുപതു കഴിഞ്ഞ ചെറുപ്പക്കാരൻ. അടുത്തിടെ കണ്ണൂരിൽ വെച്ച് നടന്ന ആൾ കേരള മാസ്റ്റേഴ്സ് അത്‌ലറ്റിക്ക് മീറ്റിൽ, 10 km മാരത്തൺ ഓട്ടത്തിൽ സ്വർണ്ണവും, 80 മീറ്റർ ഹർഡിൽസിൽ വെള്ളിയും 80 മീറ്റർ ഓട്ടത്തിൽ വെള്ളിയുംനേടുകയുണ്ടായി അദ്ദേഹം. ചൊവ്വര ശാഖാ മെംബറായ അദ്ദേഹം ആലുവയ്ക്കടുത്തുള്ള കടുങ്ങല്ലൂരുള്ള കൃഷ്ണകൃപയിലാണ് താമസിക്കുന്നത്.ചന്ദ്രിക പിഷാരസ്യാർ ആണ് ഭാര്യ. ശ്രീ നാരായണനുണ്ണിയ്ക്ക് പിഷാരോടി സമാജത്തിന്റേയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ. 2+

"മുംബൈ ഹാഫ് മാരത്തോണിലും മെഡൽ നേട്ടം ആവർത്തിച്ച് നാരായണനുണ്ണി"

Dr T P Jayraman, receive FIAP Award

Dr T P Jayraman from Palakkad have been awarded FIAP . He is enrolled as a Fellow member of Indian Academy of Pediatrics(IAP) IAP (Indian Academy of Pediatrics)awards fellowship to its members in recognition of their service to child health This time Dr. Jayaraman  was the only recipient from Kerala. He is  also the President Elect of IAP Kerala state branch ( president 2021). Dr. Jayaraman is Son of Late Cherukadu Pisharath Krishna Pisharody and…

"Dr T P Jayraman, receive FIAP Award"

എഴുപതുകളിലും മെഡൽ നേട്ടം

-വിജയൻ, ആലങ്ങാട് കണ്ണൂരിൽ വെച്ച് നടന്ന ആൾ കേരള മാസ്റ്റേഴ്സ് അത്‌ലറ്റിക്ക് മീറ്റിൽ, 10 km മാരത്തൺ ഓട്ടത്തിൽ സ്വർണ്ണവും, 80 മീറ്റർ ഹർഡിൽസിൽ വെള്ളിയും 80 മീറ്റർ ഓട്ടത്തിൽ വെള്ളിയും നേടിയ അപ്പംകളത്തിൽ പിഷാരത്ത് നാരായണനുണ്ണിയ്ക്ക് പിഷാരോടി സമാജത്തിന്റേയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ. ചൊവ്വര ശാഖാ മെംബറായ അദ്ദേഹം ആലുവയ്ക്കടുത്തുള്ള കടുങ്ങല്ലൂരുള്ള കൃഷ്ണകൃപയിലാണ് താമസിക്കുന്നത്.ചന്ദ്രിക പിഷാരസ്യാർ ആണ് ഭാര്യ. ഇതിനു മുമ്പും അദ്ദേഹം നിരവധി ദീർഘദൂര മാരത്തോണുകളിൽ പങ്കെടുത്ത് സമ്മാനങ്ങൾക്ക് അർഹനായിട്ടുണ്ട്.കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഒരു പോലെ ഉത്തേജനമാകുന്നതാണ് അദ്ദേഹത്തിന്റെ ഈ മെഡൽ നേട്ടം. 3+

"എഴുപതുകളിലും മെഡൽ നേട്ടം"