മുംബൈ കാന്തിവലി ശതാബ്‌ദി മുനിസിപ്പൽ ആശുപതിയിലെ കോവിഡ് രോഗികളുടെ പ്രസവ വാർഡിൽ കർമ്മ നിരതയായി ഡോ. അശ്വിനി മോഹൻദാസ് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും താങ്ങും തണലുമാവുന്നു. മുംബൈ സയണിലുള്ള ലോകമാന്യ തിലക് ആശുപത്രിയിൽ നിന്ന് എം ബി ബി എസ് ബിരുദവും തുടർന്ന് പ്രസൂതി ശാസ്ത്രത്തിൽ മുംബൈ ജെ ജെ ഹോസ്പിറ്റലിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ അശ്വിനി മുംബൈ ശാഖാംഗങ്ങളായ മായന്നൂർ പിഷാരത്ത് ഗീത മോഹൻദാസിന്റെയും ആലുവ കുട്ടമശ്ശേരി പിഷാരത്ത് മോഹൻ ദാസ് പിഷാരോടിയുടെയും ഏക മകളാണ്. ഭർത്താവ്: ഡോ. ഗഗൻ പ്രതാപ് സാഹ്നി( M.D. Pathology, Sion Hospital Mumbai) ഡോ. അശ്വിനിക്ക് വെബ്‌സൈറ്റിന്റെയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ. 15+
"കോവിഡ് പരിചരണത്തിൽ നമുക്കിടയിലെ ഒരു ഡോക്ടർ കൂടി"Archives: News
News about Sakhas
യുവചൈതന്യം ജൂലൈ ലക്കം, ബാബു നാരായണൻ അനുസ്മരണപ്പതിപ്പിന്റെ ഓൺലൈൻ പ്രകാശനം ഇന്ന് വൈകീട്ട് 8 മണിക്ക് ചേർന്ന അനുസ്മരണ യോഗത്തിൽ വെച്ച് യുവചൈതന്യം ചീഫ് എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ നിർവ്വഹിച്ചു. സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ ആദ്ധ്യക്ഷത്തിൽ ചേർന്ന യോഗത്തിലേക്ക് ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ എല്ലാ അംങ്ങളെയും സ്വാഗതം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ പ്രസിഡണ്ട്, ജന. സെക്രട്ടറി, തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ, തുളസീദളം മാനേജർ ശ്രീ പി. മോഹനൻ എന്നിവർക്കു പുറമെ സർവ്വശ്രീ രാജൻ സിത്താര, സി പി അച്യുതൻ, മുരളി മാന്നനൂർ, ജഗദീശ് പിഷാരോടി, ഗോകുലകൃഷ്ണൻ,…
"ബാബു നാരായണൻ അനുസ്മരണം നടത്തി"-വിജയൻ ആലങ്ങാട് കോവിഡ് കാലത്ത് സ്‌കൂളുകൾ തുറക്കാൻ നിർവ്വാഹമില്ലാത്തതിനാൽ എല്ലായിടത്തും ഓൺലൈൻ ക്ളാസുകളാണല്ലോ. പക്ഷെ ഇക്കാര്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുൻ പരിചയങ്ങളില്ല. അവരുടെ പഠനം എളുപ്പമാക്കാനുള്ള ചില നിർദ്ദേശങ്ങൾ നൽകുന്നു ഒമാനിൽ ടീച്ചറായി ജോലി നോക്കുന്ന ശ്രീമതി ശ്രീകല അനിൽ കുമാർ. കഴിഞ്ഞ 12 വർഷമായി ഒമാനിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ശ്രീകല നെല്ലായി ‘ശോഭനം’ പിഷാരത്തെ കെ പി ഗോവിന്ദൻറെയും ശോഭനയുടെയും മകളാണ് മാണിക്യമംഗലം മുണ്ടങ്ങാമഠം പിഷാരത്തെ അനിൽ കുമാറാണ് ഭർത്താവ്. 6+
"വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ പഠന നിർദ്ദേശങ്ങൾ"യു കെയിലെ വെസ്റ്റ് സഫൊക്കിലുള്ള NHS ആശുപത്രിയിൽ കോവിഡ് രോഗികളെ പരിചരിച്ച് ഡോ. ആതിര ശശിധരൻ തന്റെ കർത്തവ്യ നിർവ്വഹണത്തിലാണ്. ജോലിയോടൊപ്പം ഇംഗ്ലണ്ടിൽ PGക്ക് പഠിക്കുകയുമാണ് ഡോ. ആതിര. ഏപ്രിൽ തുടക്കത്തിൽ യു കെ യിൽ രോഗവ്യാപനം വളരെയധികം മൂർദ്ധന്യത്തിലെത്തുകയും ദിനം പ്രതി ആയിരങ്ങൾ മരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയിലൂടെയായിരുന്നു കടന്നു പൊയ്ക്കൊണ്ടിരുന്നത്. അതിനിടയിൽ മെയ് ആദ്യ വാരത്തിൽ ആതിരക്കും കോവിഡ് രോഗലക്ഷണങ്ങൾ കാണുകയും സ്വയം ഐസൊലേഷനിൽ പോകേണ്ട അവസ്ഥയുണ്ടാകുകയും ചെയ്തു. പക്ഷെ ഭാഗ്യവശാൽ റിസൾട്ട് നെഗറ്റീവ് ആയിരുന്നതിനാൽ പത്ത് ദിവസത്തിനകം തന്നെ വീണ്ടും ജോലിയിൽ പ്രവേശിച്ചു, ഇപ്പോളും ഡ്യൂട്ടിയിൽ തുടരുന്നു. യു കെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് വ്യാപനത്തിൽ വലിയ നേട്ടം…
"ഇംഗ്ലണ്ടിൽ കോവിഡ് രോഗികളെ പരിചരിച്ച് ഡോ. ആതിര"ജീവിതത്തെ മാറ്റി മറിക്കുന്ന 30 സാമാന്യ തത്ത്വങ്ങൾ ശ്രീ കെ പി രവീന്ദ്രൻ നമുക്കായി പറഞ്ഞു തരുന്നു. 12+
"ജീവിതത്തെ മാറ്റി മറിക്കുന്ന 30 സാമാന്യ തത്ത്വങ്ങൾ"കൊടകര ശാഖയിലെ Dr. രാജൻ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി ആലത്തൂർ പിഷാരത്ത് അച്യുത പിഷാരോടിയുടെയും ധന്യയുടെയും മകൻ അഭിഷേകിന് T V സമ്മാനിക്കുന്നു. ശാഖാ പ്രസിഡണ്ട് ശ്രീ. T. V. N. പിഷാരോടി സമീപം. പഠിച്ചു മിടുക്കരാകട്ടെ നമ്മുടെ എല്ലാ മക്കളും.. Dr. രാജന് കൊടകര ശാഖയുടെ നന്ദി രേഖപ്പെടുത്തുന്നു. 4+
"മിടുക്കന്മാർ പഠിച്ചു വളരട്ടെ"കോവിഡ് മഹാമാരിയുടെ പരിണിതഫലം സമസ്ത മേഖലകളെയും ബാധിച്ചിരിക്കുകയാണല്ലോ. ചെറുകിട വൻകിട വ്യത്യാസമില്ലാതെ വലിയൊരു മ്ലാനതയും മൂകതയും വാണിജ്യ-വ്യാപാരമേഖലകളെ ആവരണം ചെയ്തിരിക്കുകയാണ്. പല സംരംഭകർക്കും തങ്ങളുടെ പ്രവർത്തനം പൂർണ്ണമായോ, ഭാഗികമായോ നിർത്തിവെക്കേണ്ടി വരികയും തൽഫലമായി തങ്ങളുടെ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുത്തേണ്ടതായും വന്നിരിക്കയാണ്. അത്തരമൊരു ഘട്ടത്തിലാണ് മൈസോൺ എന്ന ലാഭേച്ഛയില്ലാത്ത സഹകരണ സ്ഥാപനം ഉത്തര മലബാറിലെ സംരംഭകർക്ക് വഴികാട്ടിയും താങ്ങുമാവുന്നത്. മൈസോൺ(Malabar Innovation and Entrepreneurship Zone) സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് അവരുടെ ബിസിനസ് പദ്ധതികൾക്ക് രൂപകൽപ്പന, ആധുനിക സാങ്കേതിക വിദ്യകളിൽ പരിശീലനം, വിദഗ്ദ്ധരുമായി നെറ്റ് വർക്കിംഗ്, എയ്ഞ്ചൽ നിക്ഷേപകരെ കണ്ടെത്തി ആദ്യകാല ഉദ്യമങ്ങൾക്കുള്ള മൂലധനം ലഭ്യമാക്കൽ, ഇരുന്ന് ജോലി ചെയ്യാവുന്ന, ചെറുകിടക്കാർക്ക് താങ്ങാവുന്ന ഓഫീസ് സ്ഥലം…
"Mizone-സംരഭകൻറെ സ്വന്തം ഇടം"വായനാ ദിനത്തോടനുബന്ധിച്ച് കൊച്ചു കൂട്ടുകാർക്ക്, നിങ്ങൾ വായിച്ചിട്ടുള്ള ഒരു പുസ്തകത്തെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തത്തുന്ന ഒരു പംക്തി ഇന്ന് വെബ്‌സൈറ്റിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നു. 21 വയസ്സ് വരെയുള്ള കൂട്ടുകാർ, തങ്ങൾ വായിച്ചിട്ടുള്ള ഒരു പുസ്തകത്തെ ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തുക. വീഡിയോ ദൈർഘ്യം 15 മിനുട്ടിൽ കൂടുതലാവരുത്. കഴിയുന്നതും വീഡിയോ/ഓഡിയോ ക്വാളിറ്റി നന്നായി എടുക്കുവാൻ ശ്രമിക്കുക. വിഡിയോയുടെ ആദ്യം നിങ്ങളെക്കുറിച്ച് ഒരു സെൽഫ് ഇൻട്രോഡക്ഷനും നൽകണം. വിഡിയോകൾ 73044 70733 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് ഇന്ന് വൈകീട്ട് ആറു മണിക്ക് മുമ്പായി അയക്കുക. On the occasion of Reading Day, we are introducing a new page in Website for the young…
"പുസ്തക പരിചയം കൊച്ചു കൂട്ടുകാരിലൂടെ"ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് എൽ.ഇ.ഡി ടി.വി നൽകി പൂർവ്വ വിദ്യാർത്ഥി ശ്രീ കെ.പി. രവീന്ദ്രൻ സ്കൂളിനും നാടിനും മാതൃകയായി. സ്കൂളിലെ പിടിഎയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളിൽ അർഹരായവരെ കണ്ടെത്തി ടി.വി നൽകുന്ന പദ്ധതിയിലേക്കാണ് 1984-85 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും കണ്ണൂരിലെ വ്യവസായിയുമായ ചാലിശ്ശേരി പട്ടിശ്ശേരി ഷാരത്ത് കെ.പി രവീന്ദ്രൻ 32″ എൽ ഇ ഡി ടി വി നൽകിയത്. ഈ അനുകരണീയ മാതൃകയായ ശ്രീ രവീന്ദ്രനു വെബ് സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ ! ശ്രീ രവീന്ദ്രനെക്കുറിച്ച് കൂടുതലറിയാൻ അദ്ദേഹത്തിന്റെ പേജ് നോക്കുക 2+
"ഓൺ ലൈൻ പഠനത്തിന് എൽ.ഇ.ഡി ടി.വിയുമായി പൂർവ്വ വിദ്യാർത്ഥി"പരേതനായ വെളപ്പായ ആനായത്ത് പിഷാരത്ത് നാരായണ പിഷാരോടിയുടെ സ്മരണാർത്ഥം മക്കൾ ടിവി, സ്മാർട്ട് ഫോൺ എന്നിവ സ്‌കൂളുകൾക്ക് നൽകി. മകൻ ജി പി രാജേന്ദ്രന്റെ വാക്കുകൾ: വിദ്യാഭ്യാസം, അറിവ്, തിരിച്ചറിവ്…അതെന്നും അച്ഛന് മുഖ്യമായിരുന്നു. അവ കൃത്യമായി നിലനിർത്താനും പകർന്നു നൽകാനും അച്ഛൻ ശ്രദ്ധിച്ചിരുന്നു, മൂന്നോ നാലോ മാസങ്ങൾക്കപ്പുറം വരെ. മരണാനന്തരം അച്ഛന്റെ ഭൗതികദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിന് എന്നുള്ളത് ഞങ്ങളെ മനഃപാഠമാക്കിയിരുന്നു..അതുപോലെത്തന്നെ കൈമാറി. ഒപ്പം പറഞ്ഞു വച്ചതായിരുന്നു അച്ഛൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ വെളപ്പായയിലെ LP സ്കൂൾ, അമ്മ പഠിച്ച മണ്ണാർക്കാട് ചങ്ങലീരി UP സ്കൂൾ, ഞങ്ങൾ മൂന്നു പേരും പഠിച്ച പെരുവയൽ St.Xaviers UP സ്കൂൾ, അവസാന പത്തിരുപതു വർഷം വേങ്ങേരിക്കാരൻ…
"അച്ഛന്റെ സ്മരണാർത്ഥം മക്കൾ അവർ പഠിച്ച സ്‌കൂളുകളിലേക്ക് ടിവിയും സ്മാർട്ട് ഫോണുകളും നൽകി"










Recent Comments