ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഇടം മാനവിക വേദി, പാലക്കാട് , സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിൽ അക്ഷയ് സുരേഷ് രണ്ടാം സമ്മാനം നേടി. പാലക്കാട് കല്ലേക്കുളങ്ങരയിൽ താമസിക്കുന്ന സുരേഷ് പിഷാരോടിയുടെയും ഹേമസുരേഷിൻെറയും മകനാണ് അക്ഷയ് സുരേഷ്. ബി എ മലയാളം മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ സുരേഷ് കല്ലേകുളങ്ങര കഥകളി ഗ്രാമത്തിൽ കഥകളിയും അഭ്യസിക്കുന്നുണ്ട്. സുരേഷിനു വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ 6+
"അക്ഷയ് സുരേഷിനു ഇടം മാനവിക വേദി ചെറുകഥാ മത്സരത്തിൽ രണ്ടാം സമ്മാനം"Archives: News
News about Sakhas
ശ്രീമതി ടി.പി.അനുരാധ മലപ്പുറം ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ആയി നിയമിതയായി. പഴയന്നൂർ തെക്കൂട്ട് പിഷാരത്ത് അനുരാധ പാതയ്ക്കര തെക്കെ പിഷാരത്ത് ടി.പി ഭരതൻറെ ഭാര്യയാണ്. ഇപ്പോൾ പെരിന്തൽമണ്ണ സർവീസ് ബാങ്ക് ഡയറക്ടർ ആയി പ്രവർത്തിച്ചു വരുന്നു. പെരിന്തൽമണ്ണ I SS ആർട്സ് കോളേജിൽ ടീച്ചറായി ജോലി ചെയ്യുന്നു. പെരിന്തൽമണ്ണയിൽ നിന്നും ആദ്യമായി ജില്ല ബാങ്കിലേക്ക് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ടി.പി.അനുരാധക്ക് ആശംസകൾ. പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും ആശംസകൾ 13+
"ടി.പി.അനുരാധ മലപ്പുറം ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ"ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, GOI യുടെ ‘സ്റ്റാർട്ടപ്പ് റിസർച്ച് ഗ്രാന്റി’ന് അർഹയായ, കോഴിക്കോട് NIT യിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ: ശ്രീലക്ഷ്മി എം പി. വെളപ്പായ ആനായത്ത് പിഷാരത്ത് പത്മനാഭന്റെയും, പറളി ശ്രീവത്സത്തിൽ, മേലീട്ടിൽ പിഷാരത്തെ നാരായണി (അനിത) യുടെയും മകളും, കോഴിക്കോട് വേങ്ങേരി കുന്നുമ്മൽ ശ്രീകുമാറിന്റെ ഭാര്യയുമാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ തന്നെ ‘ഇൻസ്പയർ ഫാക്കൽറ്റി ഫെലോഷിപ്പ്” അവാർഡിന് ശ്രിലക്ഷ്മി 2019ൽ അർഹത നേടിയിരുന്നു. ഡോ. ശ്രീലക്ഷ്മിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനനനങ്ങൾ 10+
"ഡോ. ശ്രീലക്ഷ്മിക്ക് സ്റ്റാർട്ടപ്പ് റിസർച്ച് ഗ്രാന്റ്"ശ്രീ രാജൻ രാഘവൻ സംവിധാനം ചെയ്ത “വർഷം 39” എന്ന ഹ്രസ്വ ചിത്രം ഇന്ന് അരുൺ രാഘവൻ യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ചിത്രം കാണുവാൻ താഴെക്കാണുന്ന ലിങ്ക് ക്‌ളിക്ക് ചെയ്യുക രാജൻ രാഘവൻറെ “വർഷം 39″നു ബെസ്റ്റ് എഡിറ്റിങ് അവാർഡ് അച്ഛനും മകനും ലോകസിനിമയുമായി മത്സരിക്കുന്നു 3+
"രാജൻ രാഘവൻറെ “വർഷം 39” അരുൺ രാഘവൻ റിലീസ് ചെയ്തു"വിദ്യാസമുന്നതി സ്‌കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക http://www.schemes.kswcfc.org/index.php 1+
"വിദ്യാസമുന്നതി സ്‌കോളർഷിപ്പുകൾ"ശ്രീ എസ്.ആർ.സഞ്ജീവ് എഡിറ്റ് ചെയ്ത, കോവിഡ് 19 ന്റെ സാമൂഹ്യപ്രത്യാഘാതം മാധ്യമപരിപ്രേക്ഷ്യത്തിൽ അന്വേഷിക്കുന്ന “കോവിഡ് 19, പ്രോബ്ലം, പ്രോസ്പെക്ട് ആന്റ് റിട്രോസ്പെക്ട്- ദ് റൂട്ട്മാപ്സ് ഓഫ് കേരള” എന്ന പുസ്തകം ഒക്ടോബർ 5 ന് 11 മണിക്ക് ഓൺലൈൻ മീറ്റ് വഴി പ്രകാശനം ചെയ്യുന്നു. ആരോഗ്യമന്ത്രി ശ്രീമതി കെ.കെ.ഷൈലജ ടീച്ചർ, ശ്രീ ശശി തരൂർ എം.പി.ക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിക്കുന്നത്. തുടർന്ന് കൊവീഡിയൻ കോൺവർസേഷൻസ് എന്നു പേരിട്ട വെബിനാറും നടക്കും. ശ്രീ എം.ജി.രാധാകൃഷ്ണൻ (എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്), ശ്രീ. ഇ.പി.ഉണ്ണി (സീനിയർ കാർട്ടൂണിസ്റ്റ്, ദ് ഇന്ത്യൻ എക്സ്പ്രസ്, ഡൽഹി), ശ്രീ. ദാമോദർ പ്രസാദ് (ഡയറക്ടർ, ഇ.എം.എം.ആർ. സി, കോഴിക്കോട് സർവകലാശാല), പ്രശസ്ത ചലചിത്രനിരൂപകനായ ശ്രീ.…
"എസ്.ആർ.സഞ്ജീവിന്റെ പുസ്തകം ഒക്ടോബർ 5 ന് പ്രകാശനം ചെയ്യുന്നു"Short Film MAA Written, Directed and Produced by Nidheya Suresh has Won the ” BEST OF OUT AND LOUD” Award at THE OUT&LOUD PUNE INTERNATIONAL QUEER FILM FESTIVAL. Nidheya is daughter of Kallil Pisharath Veena and Thonnangamath Pisharath Suresh. To know more about her, pl check the earlier post. 3+
"Nidheya Suresh’s Short Film “MAA” won BEST OF OUT AND LOUD” Award"പിഷാരോടി സമാജം കരിയർ ഗൈഡൻസ് കോഴ്‌സിന്റെ ഭാഗമായി ഡോ. അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ് ഇന്ന് സമാജം അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഗൂഗിൾ മീറ്റ് വിഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ ഇന്ന് രാവിലെ കൃത്യം 11 മണിക്ക് അദ്ദേഹത്തിന്റെ മോട്ടിവേഷണൽ ടോക് സെഷൻ ആരംഭിച്ചു. സമാജം ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ സ്വാഗതമാശംസിച്ചു. പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി ആശംസകൾ അർപ്പിച്ചു. ഇൻസൈറ്റ് മീഡിയ സിറ്റി ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശ്രീ ഋഷികേശ് പിഷാരോടി ഡോ. അലക്‌സാണ്ടർ ജേക്കബിനെ ഔപചാരികമായി പരിചയപ്പെടുത്തി. തുടർന്ന് സംസാരിച്ചു തുടങ്ങിയ ഡോ അലക്‌സാണ്ടർ ജേക്കബ് സിവിൽ സർവീസിനു നടത്തേണ്ട ഒരുക്കങ്ങളെ പറ്റിയും, വഴികളെ പറ്റിയും വിശദമായി സംസാരിച്ചു.…
"ഡോ. അലക്‌സാണ്ടർ ജേക്കബിൻറെ മോട്ടിവേഷണൽ ടോക് വിജയകരമായി നടന്നു"Ms. Anjali Gopal a Bio-Engineering research scholar in Berkeley College of Engineering, University of California, was awarded the Prestigious Siebel Scholarship for her work. Anjali is investigating the progression and resistance mechanisms of HER2 isoforms in HER2+ breast cancer via simultaneous single-cell proteoform and RNA sequencing measurements. The Siebel Scholars program annually recognizes top students at the world’s leading graduate schools of bioengineering, business, computer science and energy science. The program, now in its 20th…
"Anjali Gopal awarded Prestigious Siebel Scholarship"തുളസീദളം പത്രാധിപ സമിതിയുടെ രണ്ടാം ഒൺലൈൻ യോഗം 20-09-2020 ന് പ്രസിഡണ്ട് ശ്രീ എ.രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ജനറൽ സെക്രട്ടറി ശ്രീ കെ.പി.ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. തുളസീദളവും വെബ് സൈറ്റ് പ്രസിദ്ധികരണവും ഒന്നാണെന്നും രണ്ടിലേക്കും കൂടിയുള്ള പരസ്യങ്ങൾക്ക് Combo ചാർജ്ജ് ഏർപ്പെടുത്തിയിട്ടുള്ള വിവരവും നിരക്കുകളും ഒക്ടോബർ ലക്കത്തിൽ വീണ്ടും നൽകണമെന്നും ഹരികൃഷ്ണൻ പറഞ്ഞു. സമാജം പ്രസിദ്ധികരിക്കുന്ന ചടങ്ങ് ഗ്രന്ഥത്തിന്റെ എല്ലാ ജോലികളും തീർന്നെന്നും അധികം താമസിയാതെ പ്രകാശനം ചെയ്യേണ്ടതുണ്ടെന്നും അത് തുളസീദളം വഴിയാകുമെന്നും അറിയിച്ചു. നമ്മുടെ അത്യാവശ്യം വേണ്ടുന്ന ചടങ്ങുകളെ പറ്റി വെബ്‌സൈറ്റ് വഴി അംഗങ്ങളെ ബോധവാന്മാരാക്കുന്ന ഒരു പംക്തി തുടങ്ങേണ്ടതിനെ പറ്റി പ്രസിഡണ്ട് പറഞ്ഞു. തപാൽ സർവീസ് നിലച്ചു പോയതിനാൽ തുളസീദളം മാസം…
"തുളസീദളം പത്രാധിപസമിതി യോഗം"










Recent Comments