യുവചൈതന്യം presents നവരാത്രി ക്‌ളാസിക് ഫെസ്റ്റ് 2020 Powered by Bharatham Entertainments, co-powered by Piramal enterprises Ltdന്‍റെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായിക ചിത്ര അരുൺ 17-10-2020നു വൈകീട്ട് 6 മണിക്ക് വിഡിയോ കോൺഫറൻസിലൂടെ കൂടിയ യോഗത്തിൽ വെച്ച് നിർവ്വഹിച്ചു. ശ്രീ രാജൻ രാഘവൻ വന്നെത്തിയ ഏവർക്കും സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷൻ പിഷാരോടി സമാജം പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി തന്റെ ആദ്ധ്യക്ഷപ്രഭാഷണത്തിൽ കോവിഡിന് ശേഷം സമാജത്തിൽ ഉണർവ്വുണ്ടാക്കിയ ഈ യുവചൈതന്യം തരംഗത്തെ പറ്റി പ്രത്യേകം പറയുകയുണ്ടായി. ശ്രീമതി ചിത്ര അരുണിനെ പരിചയപ്പെടുത്തിയ ശ്രീ കെ പി ഹരികൃഷ്ണൻ അദ്ദേഹത്തിന്റെ വരികളെ ആമുഖ ഗാനത്തിൽ ചിത്ര നൽകിയ ശ്രുതിമധുര സാദ്ധ്യതകളിലൂടെ എങ്ങിനെ ഇത്രയും…
"യുവചൈതന്യം നവരാത്രി ക്‌ളാസിക് ഫെസ്റ്റ് ചിത്ര അരുൺ ഉദ്‌ഘാടനം ചെയ്തു"Archives: News
News about Sakhas
അക്കിത്തം എഴുതാൻ ഉപയോഗിച്ച മഷി മനുഷ്യസങ്കടങ്ങളുടെ കണ്ണീര് ആയിരുന്നു… കവി പി പി രാമചന്ദ്രൻ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായ മഹാകവി അക്കിത്തത്തെ അനുസ്മരിക്കുന്നു, മനോരമ ദിനപത്രത്തിൽ. ലേഖനത്തിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം. Read more at: https://www.manoramaonline.com/literature/literaryworld/2020/10/15/pp-ramachandran-remembering-akkitham-achuthan-namboothiri.html 1995ൽ അദ്ദേഹം മഹാകവിയുമായി നടത്തിയ, ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിന്റെ ലിങ്കും ഇവിടെ വായനക്കാർക്കായി ഷെയർ ചെയ്യുന്നു. 1+
"അക്കിത്തം എഴുതാൻ ഉപയോഗിച്ച മഷി മനുഷ്യസങ്കടങ്ങളുടെ കണ്ണീര് ആയിരുന്നു"ശാരദാ സർവ്വകലാശാല, ഗ്രെയ്റ്റർ നോയ്ഡയിൽനിന്ന് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് നേടിയ ശാന്തി നാരായണൻ. കല്ലുവഴി ത്രിവിക്രമ പുരത്ത് പിഷാരത്ത് നാരായണൻ – മുളങ്കുന്നത്ത് കാവ് പടിഞ്ഞാറെ പിഷാരത്ത് ശാന്ത നാരായണൻ ദമ്പതികളുടെ മകളും തിരുവേഗപ്പുറ ആനായത്ത് പിഷാരത്ത് പ്രൊഫ. ഉണ്ണിക്കൃഷ്ണൻെറ ഭാര്യയുമാണ്. ശ്രീമതി ശാന്തി ഉണ്ണികൃഷ്ണന് വെബ് സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ 20+
"ശാന്തി നാരായണന് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ്"സോമാറ്റോ കമ്പനിയുടെ ഭക്ഷണങ്ങളെക്കുറിച്ചും ഡെലിവറികളെക്കുറിച്ചും രസകരമായ ഒരു ആശയം ഉൾപ്പെടുത്തി നടത്തിയ ഫൺ പരസ്യ മത്സരത്തിൽ അനൂപ് രാഘവന്റെ പരസ്യം നാലാം സ്ഥാനം നേടി. ഇതിന്റെ ആശയവും സംവിധാനവും അനൂപ് രാഘവന്റേതാണ്. ജേഷ്ഠസഹോദരനായ സീരിയൽ-സിനിമ താരം അരുൺ രാഘവനാണ് ഇതിൽ മുഖ്യവേഷം ചെയ്തിരിക്കുന്നത്. അനൂപിന് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ. സമ്മാനാർഹമായ പരസ്യം 3+
"Zomato Loot കോണ്ടെസ്റ്റിൽ അനൂപ് രാഘവന്റെ പരസ്യത്തിന് നാലാം സമ്മാനം"മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. ഈയിടെ ജ്ഞാനപീഠപുരസ്കാരം നൽകി രാജ്യം ആദരിച്ച കേരളത്തിന്റെ പ്രിയ കവി, മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി ഇന്ന്, 15-10-2020 രാവിലെ നമ്മോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വെബ്‌സൈറ്റും പിഷാരോടി സമാജവും അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു. പൂനെയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന “വാഗ്ദേവത” മാസികയിൽ ഒക്ടോബർ ലക്കത്തിൽ അദ്ദേഹത്തെക്കുറിച്ച് തുളസീദളം മുഖ്യ പത്രാധിപ രമ പ്രസന്ന പിഷാരോടി എഴുതിയ ലേഖനം ഈ അവസരത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നു. രമ പ്രസന്ന പിഷാരോടി (അർദ്ധനാരീശ്വരം എന്ന കവിതാസമാഹാരത്തിന് മഹാകവി അക്കിത്തത്തിൻ്റെ അനുഗ്രഹവും, അവതാരികയും ലഭിച്ചിട്ടുണ്ട് ലേഖികയ്ക്ക്) ഒരു കണ്ണീർക്കണം മറ്റു-ള്ളവർക്കായ് ഞാൻ പോഴിക്കവേഉദിക്കയാണെന്നാത്മാവി-ലായിരം സൗരമണ്ഡലം” “ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ച്ചെലവാക്കവേഹൃദയത്തിലുലാവുന്നുനിത്യ നിർമല പൗർണമി” (മഹാകവി…
"ദേവായനത്തിലെ ജ്ഞാനസൂര്യൻ"ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഇടം മാനവിക വേദി, പാലക്കാട് , സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിൽ അക്ഷയ് സുരേഷ് രണ്ടാം സമ്മാനം നേടി. പാലക്കാട് കല്ലേക്കുളങ്ങരയിൽ താമസിക്കുന്ന സുരേഷ് പിഷാരോടിയുടെയും ഹേമസുരേഷിൻെറയും മകനാണ് അക്ഷയ് സുരേഷ്. ബി എ മലയാളം മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ സുരേഷ് കല്ലേകുളങ്ങര കഥകളി ഗ്രാമത്തിൽ കഥകളിയും അഭ്യസിക്കുന്നുണ്ട്. സുരേഷിനു വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ 6+
"അക്ഷയ് സുരേഷിനു ഇടം മാനവിക വേദി ചെറുകഥാ മത്സരത്തിൽ രണ്ടാം സമ്മാനം"ശ്രീമതി ടി.പി.അനുരാധ മലപ്പുറം ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ആയി നിയമിതയായി. പഴയന്നൂർ തെക്കൂട്ട് പിഷാരത്ത് അനുരാധ പാതയ്ക്കര തെക്കെ പിഷാരത്ത് ടി.പി ഭരതൻറെ ഭാര്യയാണ്. ഇപ്പോൾ പെരിന്തൽമണ്ണ സർവീസ് ബാങ്ക് ഡയറക്ടർ ആയി പ്രവർത്തിച്ചു വരുന്നു. പെരിന്തൽമണ്ണ I SS ആർട്സ് കോളേജിൽ ടീച്ചറായി ജോലി ചെയ്യുന്നു. പെരിന്തൽമണ്ണയിൽ നിന്നും ആദ്യമായി ജില്ല ബാങ്കിലേക്ക് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ടി.പി.അനുരാധക്ക് ആശംസകൾ. പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും ആശംസകൾ 13+
"ടി.പി.അനുരാധ മലപ്പുറം ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ"ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, GOI യുടെ ‘സ്റ്റാർട്ടപ്പ് റിസർച്ച് ഗ്രാന്റി’ന് അർഹയായ, കോഴിക്കോട് NIT യിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ: ശ്രീലക്ഷ്മി എം പി. വെളപ്പായ ആനായത്ത് പിഷാരത്ത് പത്മനാഭന്റെയും, പറളി ശ്രീവത്സത്തിൽ, മേലീട്ടിൽ പിഷാരത്തെ നാരായണി (അനിത) യുടെയും മകളും, കോഴിക്കോട് വേങ്ങേരി കുന്നുമ്മൽ ശ്രീകുമാറിന്റെ ഭാര്യയുമാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ തന്നെ ‘ഇൻസ്പയർ ഫാക്കൽറ്റി ഫെലോഷിപ്പ്” അവാർഡിന് ശ്രിലക്ഷ്മി 2019ൽ അർഹത നേടിയിരുന്നു. ഡോ. ശ്രീലക്ഷ്മിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനനനങ്ങൾ 10+
"ഡോ. ശ്രീലക്ഷ്മിക്ക് സ്റ്റാർട്ടപ്പ് റിസർച്ച് ഗ്രാന്റ്"ശ്രീ രാജൻ രാഘവൻ സംവിധാനം ചെയ്ത “വർഷം 39” എന്ന ഹ്രസ്വ ചിത്രം ഇന്ന് അരുൺ രാഘവൻ യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ചിത്രം കാണുവാൻ താഴെക്കാണുന്ന ലിങ്ക് ക്‌ളിക്ക് ചെയ്യുക രാജൻ രാഘവൻറെ “വർഷം 39″നു ബെസ്റ്റ് എഡിറ്റിങ് അവാർഡ് അച്ഛനും മകനും ലോകസിനിമയുമായി മത്സരിക്കുന്നു 3+
"രാജൻ രാഘവൻറെ “വർഷം 39” അരുൺ രാഘവൻ റിലീസ് ചെയ്തു"വിദ്യാസമുന്നതി സ്‌കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക http://www.schemes.kswcfc.org/index.php 1+
"വിദ്യാസമുന്നതി സ്‌കോളർഷിപ്പുകൾ"
Recent Comments