വിനയൻ മദ്ദള അരങ്ങേറ്റം കുറിച്ചു

കോങ്ങാട് ക്ഷേത്ര കലാക്ഷേത്രത്തിൻറെ പഞ്ചവാദ്യം മദ്ദളം വിഭാഗം വടക്കുമ്പാട്ടെ ഉണ്ണി ആശാന്റെ ശിഷ്യത്വത്തിലുള്ള പുതിയ ബാച്ചിന്റെ അരങ്ങേറ്റം 26-10-2020ന് കോങ്ങാട് തിരുമാന്ധാം കുന്നു ഭഗവതി ക്ഷേത്രത്തിൽ വെച്ചു നടന്നു. ഈ സുദിനത്തിൽ അരങ്ങേറ്റം കുറിച്ച എം.പി. വിനയൻ വിളയത്ത് പിഷാരത്ത് ചക്രപാണി പിഷാരോടിയുടെയും മണക്കുളങ്ങര പിഷാരത്ത് ആനന്ദവല്ലി പിഷാരസ്യാരുടെയും മകനാണ്. പത്നി: രാജശ്രീ. പി. മക്കൾ: ആര്യ വിനയൻ, അർണവ് വിനയൻ. വിനയൻ കല്ലേക്കാട് രാജീവ്‌ ഗാന്ധി കോപ്പറേറ്റിവ് ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു. വിനയന് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും ആശംസകൾ 3+

"വിനയൻ മദ്ദള അരങ്ങേറ്റം കുറിച്ചു"

അർച്ചന വിജയൻ പാടിയ ചലച്ചിത്ര ഗാനം യുട്യൂബിൽ റിലീസ് ചെയ്തു

അർച്ചന വിജയൻ ആലപിച്ച ചലച്ചിത്ര ഗാനത്തിന്റെ യുട്യൂബ് വേർഷൻ റിലീസ് ചെയ്തു. പ്രശസ്ത സംവിധായകൻ ജയരാജ്‌ സംവിധാനം ചെയ്യുന്ന Back Packers എന്ന ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ഹരി ചരണിനോടൊപ്പം ഒരു മനോഹരമായ ഗാനത്തിലെ ഏതാനും വരികൾ പാടാനുള്ള ഭാഗ്യമാണ് അർച്ചന വിജയൻ എന്ന കൊച്ചു മിടുക്കിക്ക് കൈവന്നത്. അർച്ചന വിജയൻ ജയരാജ് ചിത്രത്തിൽ പാടുന്നു 5+

"അർച്ചന വിജയൻ പാടിയ ചലച്ചിത്ര ഗാനം യുട്യൂബിൽ റിലീസ് ചെയ്തു"

ടെക് മേഖലയില്‍ ശക്തമായ നിലപാടുകളുമായി ഒരു പിഷാരോടി

  ഇന്‍മൊബിയുടെ (InMobi) യുടെ വൈസ് പ്രസിഡണ്ടായ നവീന്‍ മാധവനാണ് മേല്പറഞ്ഞ ടെക്നോക്രാറ്റ്. ഇന്ത്യയിലെ മൊബൈല്‍ ആപ് ഡവലപ്പര്‍മാരുമായുള്ള ഇന്‍മൊബിയുടെ ബന്ധത്തിലെ പ്രധാന കണ്ണിയാണ് നവീന്‍. ഐഐഎം ബെംഗളൂരില്‍ നിന്ന് എംബിഎ ഡിഗ്രിയും, ബിറ്റ്‌സ് പിലാനിയല്‍ നിന്ന് എൻജിനീയറിങ് ഡിഗ്രിയും സ്വന്തമാക്കിയ ശേഷമാണ് നവീൻ ഈ ഒരു മേഖലയിലേക്ക് എത്തിപ്പെടുന്നത്. ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ ഇന്‍മൊബിയുടെ (InMobi) ഗ്രോത് പ്ലാറ്റ്‌ഫോമുകളുടെ വൈസ് പ്രസിഡന്റായ നവീന്‍ മാധവനും പങ്കെടുക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതലറിയുവാൻ മനോരമയുടെ ലേഖനം ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കുക.  https://www.manoramaonline.com/technology/technology-news/2020/11/06/navin-madhavan-inmobi-vice-president-and-general-manager-techspectations-2020.html ആമയൂർ പിഷാരത്ത് ശ്രീ നാരായണന്റെയും കാവിൽ പിഷാരത്ത് ശ്രീമതി കൃഷ്ണ കുമാരിയുടെയും മകനാണ് നവീൻ. 3+

"ടെക് മേഖലയില്‍ ശക്തമായ നിലപാടുകളുമായി ഒരു പിഷാരോടി"

നാരായണ പിഷാരോടി 51 സ്ഥലചരിത്ര പുസ്തകങ്ങൾ വായനശാലകൾക്ക് നൽകി

ശ്രീ.എം.പി.നാരായണ പിഷാരോടി രചിച്ച കേരളത്തിന്റെ പ്രാദേശിക സ്ഥലചരിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവിധ രചനാ ശേഖരങ്ങളിലെ 51 പുസ്തകങ്ങൾ ബഹു. തൃശൂർ M.P. ടി. എൻ. പ്രതാപന് ജില്ലയിലെ വിവിധ വായനശാലകളിലേക്കും, സ്വന്തം പുസ്ത ശേഖരത്തിലേക്കുമായി കേരളപ്പിറവി ദിനമായ ഇന്ന് കൈമാറി. 0

"നാരായണ പിഷാരോടി 51 സ്ഥലചരിത്ര പുസ്തകങ്ങൾ വായനശാലകൾക്ക് നൽകി"

പിഷാരോടിമാരുടെ പുതുക്കിയ ചടങ്ങു ഗ്രന്ഥം പ്രസിദ്ധീകരിച്ചു

പിഷാരോടിമാരുടെ ചടങ്ങു ഗ്രന്ഥത്തിന്റെ പുതുക്കിയ പതിപ്പ് ഇന്നലെ കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി നമുക്കിടയിലെ ചടങ്ങുകളുടെ നിലവിലെ ആചാര്യന്മാരിലെ പ്രമുഖരിലൊരാളായ ശ്രീ ദാമോദരന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ഗൂഗിൾ മീറ്റ് വഴി ഒരുക്കിയ നവരാത്രി ക്‌ളാസിക് ഫെസ്റ്റ് അവലോകന-ചടങ്ങു ഗ്രന്ഥ പ്രകാശന യോഗത്തിലാണ് ഇത് നടത്തിയത്. യോഗത്തിലേക്ക് തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ ഏവരെയും സമുചിതമായി സ്വാഗതം ചെയ്തു. തുടർന്ന് സംസാരിച്ച കേന്ദ്ര പ്രസിഡണ്ട് ചടങ്ങു ഗ്രന്ഥം ഓരോ പിഷാരോടി ഭവനങ്ങളിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ് എന്ന് പറയുകയുണ്ടായി. കൂടാതെ നവരാത്രി ക്ലാസിക് ഫെസ്റ്റിലൂടെ സമുദായാംഗങ്ങളെ ഒന്നിച്ച് ഒരേ വേദിയിൽ കൊണ്ടുവരാൻ യുവചൈതന്യം നടത്തിയ ശ്രമങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങു ഗ്രന്ഥം പരിഷ്ക്കരിച്ച് പ്രസിദ്ധീകരിച്ച നമ്മുടെ…

"പിഷാരോടിമാരുടെ പുതുക്കിയ ചടങ്ങു ഗ്രന്ഥം പ്രസിദ്ധീകരിച്ചു"

ഹരികൃഷ്ണൻ രചിച്ച കീർത്തനം നാളെ പ്രീമിയർ ചെയ്യുന്നു

യുവചൈതന്യം നവരാത്രി ക്ലാസിക് ഫെസ്റ്റ് 2020യുടെ ആമുഖ ഗാനം രചിച്ച ശ്രീ കെ പി ഹരികൃഷ്ണൻ (സമാജം ജന. സെക്രട്ടറി) പ്രസ്തുത ഗാനത്തിൻറെ വലിയ വിജയത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട്, തൻറെ ഗാനരചനാ വൈഭവത്തെ ഇക്കുറി ഒരു കീർത്തന രചനയിലൂടെ സാക്ഷാത്കരിച്ചിരിക്കുകയാണ്. ദേവീ ശ്രീ മാതൃരൂപിണീ.. എന്ന് തുടങ്ങുന്ന കീർത്തനം കല്യാണി രാഗത്തിൽ, ആദിതാളത്തിൽ ചിട്ടപ്പെടുത്തി ആലപിക്കുന്നത് അദ്ദേഹത്തിന്റെ തന്റെ മരുമക്കളായ വന്ദനയും സഞ്ജനയും. ഈ ആൽബത്തിന്റെ പ്രീമിയർ റിലീസ് നാളെ രാവിലെ 8 മണിക്ക് പിഷാരടി സമാജം യുട്യൂബ് ചാനലിൽ നിർവ്വഹിക്കുന്നതാണ്. ശ്രീ ഹരികൃഷ്ണന് ഈ സപര്യ ഇനിയും തുടരുവാൻ സരസ്വതീ ദേവി കടാക്ഷിക്കട്ടെ എന്ന് ആശംസിക്കുന്നു. 7+

"ഹരികൃഷ്ണൻ രചിച്ച കീർത്തനം നാളെ പ്രീമിയർ ചെയ്യുന്നു"

ശിവപുരത്തെ വിശേഷങ്ങൾ – ഓഡിയോ നാടകവുമായി നന്ദു പിഷാരടി

അടുത്ത ഒരു ബെല്ലോടെ നാടകം ആരംഭിക്കുന്നു… അതെ, 37 വർഷങ്ങൾക്കപ്പുറത്തെ സ്‌കൂൾ ബെൽ മണി മുഴക്കങ്ങൾക്കിപ്പുറം എരുമപ്പെട്ടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ 1982-83 ബാച്ച് മേറ്റ്സ് ഒത്തു കൂടിയപ്പോൾ, കോവിഡ് പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ ഒരു ആശയം ആയിരുന്നു ദൂരെ നിന്നും ഒന്നിച്ചു ചേർന്ന് ഒരു റേഡിയോ നാടക രൂപത്തിലുള്ള ഓഡിയോ നാടകം എന്നത്. അതിന് ചുക്കാൻ പിടിച്ചതാകട്ടെ പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫിസ് ജീവനക്കാരനായ നന്ദകുമാർ പിഷാരടി. ശിവപുരത്തെ വിശേഷങ്ങളുടെ നാടകകൃത്തും സംവിധായകനും നന്ദുവാണ്. കോവിഡ് എന്ന മഹാമാരി ജനങ്ങളെ തമ്മിലകറ്റിയ ഈ സാഹചര്യത്തിൽ എരുമപ്പെട്ടി സ്കൂളിലെ നന്ദകുമാറിന്റെ പത്താം ക്ലാസ് സഹപാഠികളുടെ ഒത്തു ചേരൽ പ്രോഗ്രാം നിന്നു പോകുന്ന ഒരു ഘട്ടം വന്നപ്പോൾ…

"ശിവപുരത്തെ വിശേഷങ്ങൾ – ഓഡിയോ നാടകവുമായി നന്ദു പിഷാരടി"

സാമ്പത്തിക സംവരണം-സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി

ഒരുവിധ സംവരണത്തിനും അര്‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഇന്ന് കേരള സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. 103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നോക്കവിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള  മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങളില്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നതിനും റിട്ട ജഡ്ജി കെ. ശശീധരന്‍ നായര്‍ ചെയര്‍മാനും അഡ്വ.…

"സാമ്പത്തിക സംവരണം-സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി"

അർച്ചന വിജയൻ ജയരാജ് ചിത്രത്തിൽ പാടുന്നു

പ്രശസ്ത സംവിധായകൻ ജയരാജ്‌ സംവിധാനം ചെയ്യുന്ന Back Packers എന്ന ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ഹരി ചരണിനോടൊപ്പം ഒരു മനോഹരമായ ഗാനതത്തിലെ ഏതാനും വരികൾ പാടാനുള്ള ഭാഗ്യമാണ് അർച്ചന വിജയൻ എന്ന കൊച്ചു മിടുക്കിക്ക് കൈവന്നിരിക്കുന്നത്‌. മഞ്ഞളൂർ പിഷാരത്ത പി. കെ. വിജയന്റെയും ശുകപുരത്ത് പിഷാരത്ത് ദേവിയുടെയും മകളാണ് കോട്ടയം മെഡിക്കൽ കോളജിലെ എം ബി ബി എസ് വിദ്യാർത്ഥിനിയായ അർച്ചന. ഈ ചിത്രത്തിൽ ജയരാജിന്റെ സഹസംവിധായകനായി പ്രവർത്തിക്കുന്നത് ദർശൻ പിഷാരോടിയാണ്. അർച്ചനക്ക് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും ഭാവുകങ്ങൾ! ഗാനം കേൾക്കാം 11+

"അർച്ചന വിജയൻ ജയരാജ് ചിത്രത്തിൽ പാടുന്നു"

ഫ്ലവർസ് ടി വി ന്യൂസ് 24 ചാനലിൽ യുവചൈതന്യം ക്‌ളാസിക് ഫെസ്റ്റിന്റെ റിപ്പോർട്ട്

ഫ്ലവർസ് ടി വി ന്യൂസ് 24 ചാനലിൽ യുവചൈതന്യം ക്‌ളാസിക് ഫെസ്റ്റിന്റെ റിപ്പോർട്ട് ഇന്ന് ടെലികാസ്റ്റ് ചെയ്തു. ന്യുസിന്റെ ഭാഗം കാണുവാൻ ചാനൽ കാണുക. നമ്മുടെ ന്യൂസിന്റെ ക്ലിപ്പ് ഇവിടെ കൊടുക്കുന്നു. 6+

"ഫ്ലവർസ് ടി വി ന്യൂസ് 24 ചാനലിൽ യുവചൈതന്യം ക്‌ളാസിക് ഫെസ്റ്റിന്റെ റിപ്പോർട്ട്"