നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഫാഷനും വൻകിട ഉൽപാദകരും ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ, കാലാതീതമായ റെട്രോ സൗന്ദര്യശാസ്ത്രത്തെ ആധുനികതയുമായി സംയോജിപ്പിച്ചുകൊണ്ട് റെട്രോ ഗിഫ്റ്റ്സ് വേറിട്ടൊരു അനുഭവമൊരുക്കുകയാണ്.

അതെ, പറഞ്ഞു വരുന്നത് നമുക്കിടയിലെ ഒരു സംരംഭകയെക്കുറിച്ചു തന്നെ..

“റെട്രോ” അതിശയകരമായ റെട്രോ / വിന്റേജ് പ്രചോദിത വസ്ത്രങ്ങൾ, ആക്സസറികൾ, മെമന്റോകൾ എന്നിവയുടെ ഉത്പാദകരാണ്. മനോഹരമായ കാഴ്ചക്കുമപ്പുറം, അവ നിങ്ങളെന്താണോ എന്ന് കൂടി പറഞ്ഞു വെക്കുന്നു. ഗർഭധാരണമെന്ന ഒരു അവിസ്മരണീയ നാഴികക്കല്ല്, വിവാഹ ഓർമ്മകൾ, മറക്കാനാവാത്തൊരു യാത്ര, നിങ്ങൾ പിന്തുണയ്ക്കുന്നൊരു വിഷയമോ സന്ദർഭമോ, നിങ്ങൾക്കേറ്റവും പ്രിയപ്പെട്ടൊരു കുഞ്ഞിന് വേണ്ടി, അല്ലെങ്കിൽ നിങ്ങളുടെ ആരാധ്യനായൊരു സുഹൃത്തിന്, എന്നിങ്ങനെ പ്രധാനപ്പെട്ട പലതിനെയും പ്രതിഫലിപ്പിക്കുന്നതിനായാണ് റെട്രോ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓരോ ഉൽപ്പന്നവും വിവിധ വികാരാവിഷ്കാരങ്ങളുടെ വലിയൊരു കാൻവാസാണ്. വസ്ത്രങ്ങൾക്കപ്പുറം, റെട്രോ ഗിഫ്റ്റ്സ് ആധുനിക ഉപയോക്താവിനായി സ്മരണികകളുടെ ഒരു ശേഖരം തന്നെ പ്രദർശിപ്പിക്കുന്നു, അവയോരോന്നും റെട്രോ മനോഹാരിതയുടെ സ്പർശം നിറഞ്ഞതുമാണ്.

മുണ്ടങ്ങാമഠം പിഷാരത്ത് കീർത്തന വിഷ്ണുവാണ് മേൽപ്പറഞ്ഞ സംരംഭക. ഒരു എയ്റോസ്പേസ് എഞ്ചിനീയറാണെങ്കിലും, എല്ലാ അവസരങ്ങളിലും ആർക്ക് എന്ത് സമ്മാനം കൊടുക്കണമെന്നതിലും, അതിന്റെ തിരഞ്ഞെടുപ്പിലും തനിക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് കീർത്തന തിരിച്ചറിഞ്ഞിരുന്നു. അതോടൊപ്പം തന്റെയുള്ളിലെ തീവ്രമോഹത്തെക്കൂടി കൂട്ടുപിടിച്ച് ഒരു പുത്തൻ അദ്ധ്യായം കുറിക്കുവാൻ തീരുമാനിച്ചതിന്റെ പരിണിതഫലമാണ് റെട്രോ ഗിഫ്റ്റ്സ്. 2019ലാണ് കീർത്തന ഇത്തരമൊരു സംരംഭകത്വത്തിലേക്ക് എത്തിച്ചേരുന്നത്. ഭാവുകത്വം തുളുമ്പുന്ന ചിത്രങ്ങളുൾക്കൊള്ളിച്ച് ടീ-ഷർട്ടുകൾ നിർമ്മിക്കുന്ന ഒരു ചെറിയ സംരംഭമായാണ് റെട്രോ ഗിഫ്റ്റ്സ് ആരംഭിച്ചത്. കീര്ത്തന അന്ന് 9 മാസം ഗര്ഭിണിയായിരുന്നു. സാവധാനത്തിലും സ്ഥിരതയോടെയും അവർ ബ്രാൻഡിനെ പരിപോഷിപ്പിച്ചു, ചിന്തനീയങ്ങളായ ഉപഹാര ആശയങ്ങൾ സൃഷ്ടിക്കുകയും വ്യക്തികൾക്കും കോർപ്പറേറ്റുകൾക്കുമായി ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും അതോടൊപ്പം തന്റെ കുഞ്ഞിൻറെ വളർച്ചയിൽ ഒരമ്മയെന്ന ചുമതലകളും നിർവ്വഹിച്ചു. ഇന്ന് റെട്രോ ഗിഫ്റ്റ്സ് ഇന്ത്യൻ എയർഫോഴ്സ്, നിരവധി എംഎൻസികൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുൾപ്പെടെയുള്ള ഓർഗനൈസേഷനുകൾക്കും “Make Memories With Us” എന്ന് യഥോചിതം ടാഗ് ചെയ്തിരിക്കുന്ന ഗിഫ്റ്റുകളിൽ സംതൃപ്തരായ ആയിരക്കണക്കിന് പ്രഫുല്ലരായ ഉപഭോക്താക്കൾക്കും വ്യാപാര, സമ്മാന പരിഹാരങ്ങൾ നൽകുന്നു.

ഗുണനിലവാരമാണ് ബ്രാൻഡിന്റെ ഹൃദയമെന്ന് കീർത്തന പറയുന്നു. പ്രക്രിയകൾ കഴിയുന്നത്ര സുസ്ഥിരമായി നിലനിർത്തിക്കൊണ്ട് ഈടുനിൽപ്പും സുഖസൗകര്യവും ഉറപ്പാക്കാൻ പ്രീമിയം അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ഓരോ നിർമ്മിതിയും. സ്റ്റോക്ക് കുറയ്ക്കുന്നതിലൂടെയും ദുർവ്യയങ്ങൾ കുറയ്ക്കുന്നതിലൂടെയും, ശൈലിയിൽ വിട്ടുവീഴ്ച ചെയ്യാതെ ഉത്തരവാദിത്തമുള്ള ഉൽപാദനത്തിന് പ്രതിജ്ഞാബദ്ധരാണവർ. പ്രിന്റുകൾ ഏറെക്കാലം നിലനിൽക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു, ഓരോ ഉൽപ്പന്നത്തിനും ക്ഷണിക പ്രവണതകളെ മറികടക്കുന്ന കാലാതീതമായ ആകർഷണം നൽകുവാനും ശ്രമിക്കുന്നു.

വ്യക്തിഗത ഉൽപ്പന്നങ്ങൾക്കപ്പുറം, 5,000ലധികം സംതൃപ്തരായ ഉപഭോക്താക്കൾക്ക് സേവനം നൽകിയ റെട്രോ ഗിഫ്റ്റ്സ് കോർപ്പറേറ്റ് ഗിഫ്റ്റിംഗിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്. വിപണിയിലെ ഇത്തരം വസ്തുക്കളുടെ ബാഹുല്യം മനസിലാക്കി, ബജറ്റ് അനുസരിച്ച് തരംതിരിച്ച് കസ്റ്റമൈസ് ചെയ്ത സമ്മാനങ്ങൾ നൽകിക്കൊണ്ട് ഈ പ്രക്രിയയെത്തന്നെ ലളിതമാക്കുന്നു. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, എംഡിഎഫ് , അക്രിലിക് മെമന്റോകൾ, മഗ്ഗുകൾ, ഡയറികൾ തുടങ്ങിയ വസ്തുക്കൾ ഈ ശേഖരങ്ങളിൽ ഉൾപ്പെടുന്നു.

മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് രാജന്റെയും മാണിക്കമംഗലം മുണ്ടങ്ങാമഠം പിഷാരത്ത് ജയശ്രീയുടെയും മകളാണ് കീർത്തന. എയർഫോഴ്‌സിൽ പൈലറ്റ് ആയ വിഷ്ണു ഗോപിനാഥിന്റെ ഭാര്യയാണ്. ജഗന്നാഥ്, ഇന്ദു എന്നിവർ മക്കൾ.

റെട്രോയുടെ കാലാതീതമായ ഡിസൈനുകൾ ഉപഭോക്താവുമായി പൂർണ്ണമായും സംവദിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. സന്ദർഭമേതുമാകട്ടെ, ഉപഹാരങ്ങളെ ഇരുകൂട്ടരും തമ്മിലുള്ള വൈശിഷ്ട്യ ബന്ധത്തിന്റെ നൂലിഴകളാക്കുകയെന്നതാണ് റെട്രോയുടെ മുദ്രാവാക്യമെന്നും പറയുന്നു.

കീർത്തനക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

To know more about her venture, pl visit her website.

https://www.retrogiftz.in/

10+

 

വനിതാ ദിനത്തിൽ നമുക്കിടയിലെ ഒരു വനിത നടത്തിയ പതറാത്ത ചുവട്‌വെയ്പ്പാണ് ഒരു പക്ഷെ ഒരു വൻ ദുരന്തത്തിലേക്ക് നീങ്ങിയേക്കാവുന്നൊരു ഗ്യാസ് ചോർച്ചയെ മണിക്കൂറുകൾക്കുള്ളിൽ ഒഴിവാക്കിയത്.

കഞ്ചിക്കോട് ഹിൽവ്യൂ നഗറിലെ ഭരതത്തിലെ രമ്യ താൻ ഉദ്യോഗം ചെയ്യുന്ന പ്രൈം പ്ലസ് പോളിമേഴ്‌സിന്റെ തൊട്ടടുത്തായി വലിയ ശബ്ദത്തോടെ ഗ്യാസ് പൈപ്പ് പൊട്ടിയപ്പോൾ പുറത്തെത്തുകയും വാതക ചോർച്ച മനസ്സിലാക്കി സംയമനത്തോടെ ഉടൻ പാലക്കാട്, കഞ്ചിക്കോട് ഫയർ സ്റ്റേഷനുകളിലേക്കും സിറ്റി ഗ്യാസ് പൈപ്പ് ലൈൻ കമ്പനിയിലേക്കും വിളിച്ചറിയിക്കുകയും അവർ എത്തും വരെയും എത്തിയ ശേഷവും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യുകയായിരുന്നു.

പ്രൈം പ്ലസ് പോളിമേഴ്‌സിൽ 15 വർഷമായി ജോലി ചെയ്യുന്ന കരിമ്പുഴ പഴയ പിഷാരത്ത് രമ്യ ഇപ്പോൾ അവിടത്തെ ചീഫ് അക്കൗണ്ടന്റ് ആണ്. ഭർത്താവ് മുണ്ടയിൽ പിഷാരത്ത് രാധാകൃഷ്ണൻ. മക്കൾ കൃഷ്ണ, ഭരത്(വിദ്യാർഥികൾ). തൃപ്പാളൂർ പിഷാരത്ത് പരേതനായ ഭരത പിഷാരോടിയുടെയും കരിമ്പുഴ പഴയ പിഷാരത്ത് രമ പിഷാരസ്യാരുടെയും മകളാണ് രമ്യ.

പാലക്കാട് ശാഖാ അംഗമായ രമ്യക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിനെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

44+

ആദരവ് 2025 – തൃശൂർ ശാഖ കഴകക്കാരെ ആദരിച്ചു

16-02-2025 ഞായറാഴ്ച്ച പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് കുലത്തൊഴിലായ കഴക പ്രവർത്തി ചെയ്ത് ജീവിക്കുന്ന സമുദായാംഗങ്ങളെ ആദരിച്ചു. ആദരവ് 2025 എന്ന് പേരിട്ട ആദരണ പരിപാടി ഉദ്‌ഘാടനം ചെയ്തത് പ്രശസ്ത മേള വിദ്വാനായ പത്മശ്രീ ശ്രീ പെരുവനം കുട്ടൻ മാരാരാണ്. സിനിമാതാരം കുമാരി ശ്രവണ മുഖ്യാതിഥിയായിരുന്നു. ശ്രീബാല, ശ്രീഭദ്ര എന്നീ ബാലികമാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ആദരവ് 2025 പരിപാടിയിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ കെ പി ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. നീണ്ട കാലത്തെ നമ്മുടെ വലിയൊരു സ്വപ്നമാണ് ഇന്ന് ഇവിടെ സഫലമാകുന്നത് എന്ന് സ്വാഗത വാക്കുകളിൽ ശ്രീ ഹരികൃഷ്ണൻ പറഞ്ഞു. കുലത്തൊഴിലായ കഴക പ്രവർത്തിയെ ജീവിത മാർഗ്ഗമാക്കി മാതൃക സൃഷ്ടിച്ച…

"ആദരവ് 2025 – തൃശൂർ ശാഖ കഴകക്കാരെ ആദരിച്ചു"

മറ്റത്തൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നെല്ല് ഉല്പാദന രംഗത്ത് സ്വയം പര്യാപ്തതയുടെ മാതൃകയായി മാറിയ മറ്റത്തൂർ മട്ട എന്ന പ്രാദേശിക ബ്രാൻഡിന്റെ പിന്നിൽ ഒരു പിഷാരോടി സാന്നിദ്ധ്യമുണ്ട്. മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് കമല പിഷാരസ്യാരുടെയും കൊടകര പഴയേടത്ത് പിഷാരത്ത് നാരായണ പിഷാരോടിയുടെയും മകൻ ഉണ്ണികൃഷ്ണൻ. മറ്റത്തൂർ കൃഷി ഭവനിലെ കൃഷി ഓഫീസറായിരുന്ന ഉണ്ണികൃഷ്ണൻ അദ്ദേഹം കൃഷി ഓഫിസറായിരുന്ന സമയത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ നെൽകൃഷിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കുകയുണ്ടായി. 350 ഏക്കറിൽ 900 കൃഷിക്കാരെ കോർത്തിണക്കി നടത്തിയ മട്ടകൃഷി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഭരിച്ച് കുത്തി അരിയാക്കി പ്രാദേശികമായി വിറ്റഴിക്കുക എന്നതാണ് മറ്റത്തൂർ മട്ട പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. പാലക്കാടൻ മട്ടയോട് കിടപിടിക്കുന്ന സ്വാദും ഗുണമേന്മയും മറ്റത്തൂർ മട്ടയെ വേറിട്ടതാക്കുന്നു.

കൃഷി ഭവന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന, ജൈവ വിത്തിനങ്ങൾ നൽകൽ, സബ്‌സിഡി അനുവദിക്കൽ, പുത്തൻ കാർഷികോപകരണങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവയിലൂടെയാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്.

ഉണ്ണികൃഷ്ണൻ ഇപ്പോൾ മറ്റത്തൂരിൽ നിന്നും മാറ്റമായി നെടുമ്പാശ്ശേരിയിൽ കൃഷി ഓഫിസറായി ജോലി ചെയ്യുന്നു. കോട്ടയം ഓണംതുരുത്ത് പിഷാരത്ത് അശ്വതിയാണ് പത്നി. മക്കൾ ഭഗത്തും അച്യുതും.

ഉണ്ണികൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റയെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

മറ്റത്തൂർ മട്ടയുടെ വിജയഗാഥയെക്കുറിച്ച് പഞ്ചായത്ത് നിർമ്മിച്ച വീഡിയോ കാണാം

15+

പ്രശസ്ത വാദ്യകലാകാരൻ ഒറ്റപ്പാലം ഹരിയുടെ കലാരംഗത്തെ പരീക്ഷണങ്ങളുടെയും പുതുമകൾ കണ്ടെത്തലിന്റെയും കഥ പറയുകയാണ് മാതൃഭൂമിയുടെ ഈ ഫീച്ചർ.

വായിക്കാം.

https://www.mathrubhumi.com/videos/news-in-videos/hari-the-timila-maestro-1.10376885

2+

പിഷാരോടി സമാജം മുൻ പ്രസിഡണ്ടും തൃശൂർ ശാഖയുടെ  വൈസ് പ്രസിഡണ്ടുമായ ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ പത്നി ശ്രീമതി ഉഷാ ചന്ദ്രന്റെ എഴുപതാം പിറന്നാൾ 19-02-2025 ന് രാവിലെ 10 ന് തൃശൂർ ഹോട്ടൽ എലൈറ്റ് ഇന്റർനാഷനലിൽ വെച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ സമുചിതമായി ആഘോഷിച്ചു.

ഡോക്ടർ പത്മജൻ, ശ്രീ ജി പി നാരായണൻ കുട്ടി,ശ്രീ സി പി അച്യുതൻ,ശ്രീമതി വാസന്തി ഗോപാലൻ, ശ്രീമതി എ. പി സരസ്വതി എന്നിവരുടെ നേതൃത്വത്തിൽ നാൽപ്പതിലധികം പേർ പങ്കെടുത്ത നാരായണീയ പാരായണത്തോടെ ആരംഭിച്ച സപ്തതി ആഘോഷത്തിൽ പിഷാരോടി സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ,കേണൽ ഡോക്ടർ ശ്രീ വി പി ഗോപിനാഥൻ,ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി ശ്രീ വാകയിൽ നന്ദൻ,ശ്രീ മാനംപിള്ളി രവി നമ്പൂതിരി, ശ്രീമതി എ പി സരസ്വതി എന്നിവർ പിറന്നാളാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ശ്രീമതി രഞ്ജിനി ഗോപിയുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ നടന്ന തിരുവാതിരക്കളിയും ശ്രീമതി സൗമ്യ നിശാന്തിന്റെ മംഗള ഗാനവും ശ്രീ രവികുമാർ നീലാംബരി തയ്യാറാക്കികൊണ്ട് വന്നു വായിച്ച മംഗള പത്രവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

ശ്രീ എ രാമചന്ദ്ര പിഷാരോടി ഏവർക്കും നന്ദി പറഞ്ഞു. ശ്രീമതി ജ്യോതി ബാബു പിറന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി

ശ്രീമതി ഉഷ ചന്ദ്രന് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും സപ്തതി ആശംസകൾ

 

The 70th birth day of Smt. Usha Chandran, wife of Shri A. Ramachandra Pisharody, former President of Pisharody Samajam and Vice-President of Thrissur Sakha, was celebrated on 19-02-2025 at 10 am at Thrissur Hotel Elite International in the presence of family members and friends.

The Saptathi celebrations  started with a Narayaneeya Recitation by Dr. Padmajan, Shri G.P. Narayanankutty, Sri C.P. Achuthan, Smt. Vasanthi Gopalan and Smt. A.P. Saraswathi  and was also  attended by Shri K.P. Gopakumar, General Secretary of Pisharody Samajam, Col. Dr. V.P. Gopinathan, Mr. K.P. Balakrishna Pisharody, Sree V.P. Balakrishna Pisharody, Sree Vakayil Nandan, Sri Mananpilly Ravi Namboothiri and Mrs. A.P. Saraswathi, who all spoke and conveyed their wishes to her. Thiruvathirakali led by Smt. Ranjini Gopi and her team, the Mangala song by Smt. Soumya Nishanth and the Mangala Pathram  prepared and read by Sri Ravikumar Neelambari  received lot of attention.

Smt. Jyothi Babu led the birthday celebrations and Shri A Ramachandra Pisharody conveyed thanks to everyone.

Saptathi greetings to Smt. Usha Chandran from Pisharody Samajam, Thulaseedalam and website.

 

 

 

1+

ശ്രീഭദ്രക്ക് സബ് ജില്ലാ തലം മുതൽ സംസ്ഥാന തല കലോത്സവങ്ങളിൽ സമ്മാനങ്ങൾ

കോട്ടയം ശാഖയിലെ ശ്രീഭദ്ര കെ പ്രസാദ് സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം, അഷ്ടപദി, ഒപ്പന, സംസ്കൃതം നാടകം തുടങ്ങിയ 4 മത്സരങ്ങളിൽ ഫസ്റ്റ് എ ഗ്രേഡോടെയും ജില്ലാ തലത്തിൽ മോഹിനിയാട്ടം, അഷ്ടപദി, ഒപ്പന എന്നിവ  എ ഗ്രേഡോടെയും സംസ്ഥാന തല കലോത്സവത്തിൽ സംസ്കൃതം നാടകം ഫസ്റ്റ് എ ഗ്രേഡോടെയും വിജയിയായി. കോട്ടയം ശാഖാ അംഗങ്ങളായ വിദ്യയുടെയും പ്രസാദിന്റെയും മകളാണ് ശ്രീഭദ്ര. ശ്രീഭദ്രക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 8+

"ശ്രീഭദ്രക്ക് സബ് ജില്ലാ തലം മുതൽ സംസ്ഥാന തല കലോത്സവങ്ങളിൽ സമ്മാനങ്ങൾ"

കാലിക്കറ്റ് സർവകലാശാല A~Zone കലോത്സവത്തിൽ ആദിത്യകൃഷ്ണൻ കലാപ്രതിഭയായി.

കഥാ പ്രസംഗം, മാപ്പിളപ്പാട്ട് (Male), കഥകളി സംഗീതം ( Male), ദേശഭക്തി ഗാനം  തുടങ്ങിയവയിൽ ഒന്നാം സ്ഥാനവും വട്ടപ്പാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് പാലക്കാട് വിക്ടോറിയ കോളേജിലെ അവസാന വർഷ ബോട്ടണി വിദ്യാർത്ഥിയായ ആദിത്യൻ ഈ നേട്ടം കരസ്ഥമാക്കിയത്.

ആദിത്യൻ കോങ്ങാട് ശാഖാ വൈസ് പ്രസിഡണ്ട് ആണ്ടാം പിഷാരത്ത് അച്യുതാനന്ദന്റെയും ജ്യോതിയുടെയും മകനാണ്.

ആദിത്യന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

 

Adithyakrishnan has been named  Kalapratibha at the Calicut University A~Zone Arts Festival.

Adithyan, a final year botany student of Victoria College, Palakkad, achieved this feat by securing the first place in katha prasamgam, mappilapattu (male)  kathakali music, Deshabhakthi Ganam competitions and second in Vattappattu.

Adithyan is  son of Kongad Sakha Vice-President Andam Pisharath Achuthanandan and Jyothi.

Congratulations to Adithyan from Pisharody Samajam, website and Thulaseedalam!

12+

സംസ്ഥാതല ഗണിതശാസ്ത്രമേളയിൽ HS വിഭാഗം പസിലിൽ(Puzzle) ദേവിക രാജഗോപാൽ പിഷാരോടി മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.

കുത്തനൂർ പിഷാരത്ത് രാജഗോപാലൻ്റെയും മുടവന്നൂർപിഷാരത്തെ മിനിയുടെയും മകളാണ് ദേവിക. സഹോദരി ഗോപിക.

ദേവികക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

18+

തപസ്യ കലാസാഹിത്യവേദി , തൃശ്ശൂർ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്മാരക കഥ – കവിത മത്സരങ്ങളിലെ കഥാ വിഭാഗത്തിൽ വി.പി വിജയരാഘവന് മൂന്നാം സമ്മാനം.

ശ്രീ വിജയരാഘവൻ എഴുതിയ ആനന്ദ പൂത്തിരികൾ എന്ന കഥക്കാണ് സമ്മാനം ലഭിച്ചത്. ഒന്നാം സ്ഥാനം ഡോ. ടി.വി ഉണ്ണികൃഷ്ണൻ എഴുതിയ അമ്പലം മുറ്റം കുളം എന്ന കഥക്കും രണ്ടാം സ്ഥാനം ശ്രീദേവി അമ്പലപുരം എഴുതിയ കാലചക്രത്തിൻ്റെ കരുതലുകൾ എന്ന കഥക്കുമാണ് ലഭിച്ചത്.

വല്ലച്ചിറ പിഷാരത്ത് വിജയരാഘവൻ നല്ലൊരു കവിയുമാണ്. താമസം തൃശൂർ അഞ്ചേരി കിഴക്കെ പിഷാരം. ഭാര്യ ദീപ എം. മാതേത്ത് ഹൗസ് വെട്ടുകാട്. മകൾ ഡോ. ഉമ വിജയരാഘവൻ M D, മകൻ വിഷ്ണു വിജയരാഘവൻ.

ശ്രീ വിജയരാഘവന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

4+