യോഗ മാധുരി

അദ്ധ്യാപന വൃത്തിയിൽ നിന്നും വിരമിച്ച ശേഷം യോഗയെ നെഞ്ചോട് ചേർത്ത് പിടിച്ച ഒരു പിഷാരസ്യാരെ ഇവിടെ പരിചയപ്പെടുത്താം. കൊളത്തൂർ മന്ദാരത്തിൽ പിഷാരത്ത് ഉണ്ണികൃഷ്ണന്റെ പത്നി മേലീട്ടിൽ പിഷാരത്ത് മാധുരി ദേവി 2006 മാർച്ച് മാസത്തിലാണ് കൊളത്തൂർ നാഷണൽ ഹൈസ്‌കൂളിൽ നിന്നും അദ്ധ്യാപികയായി വിരമിക്കുന്നത്. അതു വരെ ജീവിതപ്പാച്ചിൽ മാത്രം യോഗയാക്കി നടന്ന മാധുരി ദേവി വിശ്രമകാലത്ത് തന്റെ ശരീരത്തെ അലട്ടിയ വിവിധ വേദനകൾക്ക് പരിഹാരം തേടിയാണ് യോഗയുടെ പ്രാഥമിക പാഠങ്ങൾ പഠിക്കുന്നത്. അത് പിന്നീട് അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. യോഗ ദിനചര്യയാക്കിയതോടെ വേദനകൾ ശരീരത്തിൽ നിന്നുമകന്നു തുടങ്ങി. സ്വസ്തി കൾച്ചറൽ ഹെൽത്ത് ക്ലബ് എന്ന പേരിൽ യോഗ പരിശീലനത്തിനായി ഒരു ക്ലബ്ബ് തന്നെ…

"യോഗ മാധുരി"

Ananya Satish Pisharody participated in Amravati International Art Fest

Ananya Satish Pisharody had participated in Amravati International Art Fest 2024, which was held between 6th to 8th January 2o24  in Amravati City, Maharashtra, India.  Nearly 10,000 visitors saw the exhibition within 4 days. She was presented a certificate of appreciation for participating in the festival. Ananya Satish Pisharody, who holds the record of ‘The Youngest Child in India’ to draw 900 sketches in a record time of only 9 months which helped her enter…

"Ananya Satish Pisharody participated in Amravati International Art Fest"

തലശ്ശേരി രാഘവൻ സ്മാരക കവിതാപുരസ്കാരം ശ്രീമതി രമാ പിഷാരടിക്ക്

മദിരാശി കേരളസമാജം ഏർപ്പെടുത്തിയ തലശ്ശേരി രാഘവൻ സ്മാരക കവിതാപുരസ്കാരം ശ്രീമതി രമാ പിഷാരടിക്ക് ലഭിച്ചു. ‘കോവ ഡാ ഇരിയയിലെ ഇടയ പെൺകുട്ടികൾ’എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഈ മാസം അവസാനവാരം മദിരാശി കേരള സമാജത്തിൽനടക്കുന്ന സാംസ്കാരികപരിപാടിയിൽ വിതരണം ചെയ്യും. എഴുത്തുകാരായ വി.എം. ദേവദാസ്, അഡ്വ. സുരേഷ്ബാബു മാങ്ങാട് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. തുളസീദളം മുൻ മുഖ്യ പത്രാധിപ ആയിരുന്ന രമാ പിഷാരടി പ്രശസ്ത കഥകളി നടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയും ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപികയായിരുന്ന എറണാകുളം വടക്കൻ പറവൂർ, പെരുവാരത്ത് കമല പിഷാരസ്യാരുടെയും മകളാണ് . രമാ പിഷാരടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !…

"തലശ്ശേരി രാഘവൻ സ്മാരക കവിതാപുരസ്കാരം ശ്രീമതി രമാ പിഷാരടിക്ക്"

ഡോ. ഗോപികയ്ക്ക് അഭിനന്ദനങ്ങൾ

ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ KSDC Dew 24ൽ എറണാകുളം ശാഖ അംഗങ്ങളായ ശ്രീ സതീശനുണ്ണിയുടെയും ശ്രീമതി ഹേമലതയുടെയും മകളായ കുമാരി ഡോ.  ഗോപിക എസ് ഉണ്ണി Stationary Intraoral Tomosyinthesis എന്ന വിഷയത്തെ ആസ്പദമാക്കി പേപ്പർ അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുമാരി ഡോ.  ഗോപികയ്ക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 7+

"ഡോ. ഗോപികയ്ക്ക് അഭിനന്ദനങ്ങൾ"

അഡ്വ. രഞ്ജിനി സുരേഷിന് ക്ടാക്കോട്ട് മഹേശ്വരൻ പോറ്റി പുരസ്ക്കാരം 2023

ശ്രീമതി അഡ്വ. രഞ്ജിനി സുരേഷിന് ഓർക്കാസിന്റെ കഥകളിയിലെ മികച്ച വനിതാ കലാകാരിക്കുള്ള ക്ടാക്കോട്ട് മഹേശ്വരൻ പോറ്റി പുരസ്ക്കാരം 2023 ലഭിച്ചിരിക്കുന്നു. 27/1/2024 ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്ക്കാരം നൽകും. ശ്രീമതി രഞ്ജിനിക്ക് ഇനിയും ഒരുപാട് പുരസ്ക്കാരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ! 3+

"അഡ്വ. രഞ്ജിനി സുരേഷിന് ക്ടാക്കോട്ട് മഹേശ്വരൻ പോറ്റി പുരസ്ക്കാരം 2023"

ആർ എൽ വി ദാമോദര പിഷാരോടിക്ക് കലാമണ്ഡലം അവാർഡ്

കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല 2022ലെ ഫെലോഷിപ്പുകളും അവാര്‍ഡുകളും എന്‍ഡോവ്മെന്റുകളും പ്രഖ്യാപിച്ചു. ജൂറി ചെയര്‍മാന്‍ ഡോ.ടി.എസ്. മാധവന്‍കുട്ടി വാര്‍ത്തസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപി ച്ചത്. കഥകളി വേഷത്തിൽ ആർ എൽ വി ദാമോദര പിഷാരോടിക്ക് അവാർഡ് ലഭിച്ചതായി പ്രഖ്യാപിച്ചു. 30,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്ന അവാര്‍ഡ് വിവിധ കലാ മേഖലകളിലുള്ള 15 കലാകാരന്മാർക്കാണ് നൽകുന്നത്. ആർ എൽ വി ദാമോദര പിഷാരോടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന ലിങ്ക് കാണുക. ശ്രീ ദാമോദര പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ! അവാർഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന ലിങ്കിലൂടെ പത്രവാർത്ത വായിക്കാം. https://janmabhumi.in/2024/01/15/3155444/news/kerala-kalamandal-awards-announced-fellowship-goes-to-madambi-subrahmanyan-namboothiri-venuji/   3+

"ആർ എൽ വി ദാമോദര പിഷാരോടിക്ക് കലാമണ്ഡലം അവാർഡ്"

യുവ എഴുത്തുകാരി അശ്വതി എ. എസ് രചിച്ച Soulful Soliloquies ഇംഗ്ലീഷ് കവിതാസമാഹാരം എഴുത്തുകാരൻ ശ്രീ സുരേഷ് തെക്കീട്ടിൽ പ്രകാശനം ചെയ്തു.

തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ തുളസീദളം പത്രാധിപർ ശ്രീ ഗോപൻ പഴുവിൽ അദ്ധ്യക്ഷത വഹിച്ച യോഗം പ്രശസ്ത സാഹിത്യകാരൻ ശ്രീ പി എൻ വിജയൻ ഉദ്ഘാടനം ചെയ്തു.  ശ്രീ ടി പി ഭരതൻ (റിട്ട. പ്രിൻസിപ്പൽ, പെഴുന്തറ എച്ച് എം എൽ പി സ്കൂൾ) സ്വാഗതം പറഞ്ഞു. മാള കാർമ്മൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി കീർത്തി സോഫിയ പൊന്നച്ചൻ പുസ്തകം ഏറ്റുവാങ്ങി.

ശ്രീ മനു മങ്ങാട്ട് (അസിസ്റ്റന്റ് പ്രൊഫസർ, കവി, കൗൺസിലർ) പുസ്തക പരിചയം നടത്തി.

ശ്രീമതി എ. പി സരസ്വതി (തുളസീദളം ചീഫ് എഡിറ്റർ), ശ്രീമതി ജയ നാരായണൻ പിഷാരടി (റിട്ട പ്രിൻസിപ്പൽ, ഒയാസിസ് ഇന്റർനാഷണൽ സ്കൂൾ, അൽ ഐൻ, യു. എ. ഇ), ശ്രീ ഹരികൃഷ്ണ പിഷാരടി (പിഷാരടി സമാജം പ്രസിഡന്റ്), ശ്രീ സി. പി അച്യുതൻ( തുളസീദളം മുൻ മാനേജർ, പിഷാരടി സമാജം മുൻ ജനറൽ സെക്രട്ടറി), ശ്രീ രവികുമാർ (സംഗീത സംവിധായകൻ), ശ്രീ കെ. പി ബാലകൃഷ്ണ പിഷാരടി (പിഷാരടി സമാജം മുൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, രക്ഷാധികാരി), ശ്രീ രാജ് മോഹൻ എന്നിവർ ആശംസകൾ നേർന്നു.

ശ്രീമതി എ. എസ് അശ്വതി മറുപടി പ്രസംഗം നടത്തി. പ്രശസ്ത എഴുത്തുകാരനും ഇടം ഒൺലൈൻ മാസികയുടെ പത്രാധിപരുമായ ശ്രീ അരവിന്ദാക്ഷൻ പി. എസ് നന്ദി പറഞ്ഞു.

7+

അമേയ ടാലന്റ് സെർച് 23-24 പരീക്ഷയിൽ തേജസ്സ് എസ് പിഷാരടിക്ക് പത്താം റാങ്ക്

കേരള അമേയ ടാലന്റ് സെർച്ച്‌ പരീക്ഷയിൽ തേജസ്സ് എസ് പിഷാരടിക്ക് പത്താം റാങ്ക് ലഭിച്ചു.

"അമേയ ടാലന്റ് സെർച് 23-24 പരീക്ഷയിൽ തേജസ്സ് എസ് പിഷാരടിക്ക് പത്താം റാങ്ക്"