ശ്രീ കെ പി ഗോപാല പിഷാരടിക്ക് ആചാര്യരത്നം ബഹുമതി

പിഷാരോടി സമുദായത്തിന്റെ ചടങ്ങുകൾ നടത്തിക്കൊടുക്കാനുള്ള യത്നത്തിലേക്കായി സ്വജീവിതത്തെ വിനിയോഗിക്കയും ചടങ്ങുകളുടെ അന്തസത്ത മാറ്റാതെ കാലാനുസൃതമായി പരിഷ്ക്കരിച്ച് നടപ്പിൽ വരുത്തുകയും നമ്മുടെ സമുദായ അംഗങ്ങൾക്ക് ചടങ്ങുകൾ തുടർന്ന് കൊണ്ടുപോവാനുള്ള പ്രേരണ നല്കുകയും ചടങ്ങുഗ്രന്ഥം കാലാനുസൃതമായി പരിഷ്ക്കരിച്ച് സമർപ്പിക്കുകയും ചെയ്ത ശ്രീ കെ പി ഗോപാലപിഷാരോടിയെ( അനിയമ്മാൻ) “ആചാര്യ രത്നം ” എന്ന ബഹുമതി നല്കി ആദരിക്കാൻ 29/ 05/2022 ന് കൂടിയ വാർഷിക പൊതുയോഗം  തീരുമാനിച്ചു. ശ്രീ കെ പി ഗോപാല പിഷാരടിക്ക് വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ! 21+

"ശ്രീ കെ പി ഗോപാല പിഷാരടിക്ക് ആചാര്യരത്നം ബഹുമതി"

3+

ഏഷ്യ എജുക്കേഷൻ കോൺക്ലേവ് നൽകുന്ന ഏഷ്യൻ എജുക്കേഷൻ അവാർഡ് 2022 ലെ Outstanding Leadership Award നു ഗാന്ധി നഗർ(ഗുജറാത്ത്) സിദ്ധാർത്ഥ്’സ് മിറക്കിൾസ് സ്‌കൂൾ ഡയറക്ടർ ശ്രീ സതീഷ് പിഷാരോടി അർഹനായി.

അദ്ധ്യാപനമെന്നത് അറിവ് പകരുന്നതിനപ്പുറം, മാറ്റത്തിന് പ്രചോദനമേകുന്നതാകണം. പഠനമെന്നത് വസ്തുതകൾ ഉൾക്കൊള്ളുന്നതിനപ്പുറം, ധാരണകൾ രൂപപ്പെടുന്നതിനുതകുന്നതാകണം എന്നതാണ് ഏഷ്യൻ അവാർഡ്സിന്റെ മുദ്രാവാക്യം.

പെരുവനം വടക്കേ പിഷാരത്ത് നാരായണ പിഷാരോടിയുടെയും പനങ്ങാട്ടുകര പിഷാരത്ത് സരോജിനി പിഷാരസ്യാരുടെയും മകനാണ് ശ്രീ സതീഷ് പിഷാരോടി.

പത്നി: ശുകപുരത്ത് പിഷാരത്ത് ഗീത. മകൾ അനന്യ പിഷാരോടി.

സതീഷ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

10+

പഴുവിൽ തെക്കേ പിഷാരത്ത് ശ്രീമതി ടി. പി മാലതിക്ക് പഴുവിൽ നാട് ഗംഭീരമായ യാത്രയയപ്പും സ്നേഹാദരവും നൽകി. 22-05-2022 ഞായറാഴ്ച്ച ശ്രീ എൻ.ജി. ജയരാജ്‌ കൺവീനർ ആയി ചാഴൂർ പഞ്ചായത്തും ദേശവാസികളും ചേർന്ന് സംഘടിപ്പിച്ച സംഘാടക സമിതിയാണ് ആദര, പുരസ്‌കാരങ്ങൾ നൽകിയത്.

നാൽപ്പത് വർഷത്തിലേറെയായി ദേശത്തെ പ്രകാശ് അംഗൻവാടിയിൽ ഹെൽപ്പറായി സേവനമനുഷ്ടിച്ചതിനുള്ള നാടിന്റെ നന്ദിയും സ്നേഹവുമാണ് ഈ ആദരത്തിലൂടെ സമർപ്പിച്ചത്. ഹെൽപ്പർ ആയിരുന്നെങ്കിലും അവരെ എല്ലാവരും ടീച്ചർ എന്നാണ് വിളിച്ചത്.

നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ അംഗൻ വാടികൾ വ്യാപകമായി ആരംഭിച്ച സമയത്താണ് ശ്രീമതി മാലതിക്കും സഹ പ്രവർത്തകയായ ശ്രീമതി ജലജക്കും അവിടെ ജോലി ലഭിക്കുന്നത്. ചാഴൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന പഴുവിൽ ദേശത്ത് നാട്ടുകാരുടെ സഹായത്താൽ സ്ഥാപിച്ച പ്രകാശ് അംഗൻ വാടിയിൽ അവർ ജോലിയിൽ ചേരുമ്പോൾ ഒരു ഓലഷെഡ്ഡ് മാത്രമായിരുന്നു. അതും വാടകക്ക്. അതിൽ ഇവരായിരുന്നു ആദ്യത്തെ ജീവനക്കാർ.

നാട്ടുകാരുടെ സ്ഥിരോൽസാഹത്തിന്റെ പ്രതിഫലനമായി ഇന്ന് പഞ്ചായത്തിലെ ഏറ്റവും മുഖ്യമായ അംഗൻവാടിയാണ് ഇത്. സ്വന്തം സ്ഥലം. കെട്ടിടം. ഇപ്പോൾ ശീതീകരിക്കുകയും ചെയ്തിരിക്കുന്നു.

മാലതിയും ജലജയും ഈ നാൽപ്പത് വർഷത്തിൽ ഏറെയായി അവിടെ ആദ്യാക്ഷരങ്ങൾ പഠിക്കാനെത്തിയ കുഞ്ഞുങ്ങൾക്ക് വെറും ഹെൽപ്പറും ടീച്ചറും മാത്രമായിരുന്നില്ല. അക്ഷരങ്ങൾ നൽകി, കളിപ്പാട്ടങ്ങൾ നൽകി, അവരുടെ കുഞ്ഞു പരിഭവങ്ങൾക്ക് ക്ഷമയോടെയും സ്നേഹത്തോടെയും പരിഹാരം നൽകി, സമയത്ത് ഭക്ഷണം നൽകി, കിടത്തി ഉറക്കിയിരുന്ന രണ്ടാം അമ്മമാർ കൂടിയായിരുന്നു. ഇതേ ചിന്തയും സുരക്ഷിതത്വബോധവും അവരെപ്പറ്റി രക്ഷാകർത്താക്കൾക്കും ഉണ്ടായിരുന്നു.

പ്രകാശ് അംഗൻവാടിയിൽ ആദ്യ കാലത്ത് വിദ്യാർഥികൾ ആയിരുന്നവരിൽ പലരും ജീവിതത്തിന്റെ ഉന്നത നിലകളിൽ എത്തി. അവരുടെ കുട്ടികളും ഇതേ അംഗൻവാടിയിൽ ആദ്യ വിദ്യാഭ്യാസത്തിനെത്തി. തലമുറയിൽനിന്നും തലമുറയിലേക്ക് പകരുന്ന സ്നേഹക്കരുതൽ അവരും ഏറ്റുവാങ്ങി.

ശ്രീമതി മാലതി കഴിഞ്ഞ വർഷം വിരമിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ മൂലം യാത്രയയപ്പ് നടന്നില്ല. ഇപ്പോൾ കോവിഡ് നിയന്ത്രങ്ങൾ അകന്നതോടെയാണ് യാത്രയയപ്പ് സംഘാടകസമിതി രൂപീകരിക്കപ്പെട്ടത്.

പഞ്ചായത്ത് ഭരണാധികാരികൾ, വിവിധ രാഷ്ട്രീയ പ്രമുഖർ, പൗര പ്രമുഖർ, മുൻ വിദ്യാർത്ഥികളടക്കമുള്ള നാട്ടുകാർ എന്നിങ്ങനെ വിപുലമായ സദസ്സിനെയും വേദിയെയും സാക്ഷ്യമാക്കി സംഘാടക സമിതി ചെയർ പേഴ്സൺ ശ്രീമതി ദീപ വസന്തന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമിതി കൺവീനർ ശ്രീ എൻ. ജി. ജയരാജ് സ്വാഗതം പറഞ്ഞു. ചാഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി. ഇന്ദുലാൽ ഉദ്ഘാടനം ചെയ്തു. ഒന്നോ രണ്ടോ കുട്ടികൾ മാത്രം ഉള്ള വീടുകളിൽ ഓരോ കുട്ടിയേയും നോക്കി വളർത്താനുള്ള ബുദ്ധിമുട്ട് നമുക്കെല്ലാവർക്കും അറിയാം. ആ ബുദ്ധിമുട്ടുകൾ കുട്ടികൾ വളരുന്നത് വരെയേ ഉള്ളൂ. എന്നാൽ 40 വർഷത്തിലധികമായി അംഗൻ വാടിയിൽ ഉള്ള ഓരോ കുട്ടിയേയും വളരെ ശ്രദ്ധയോടെ പരിപാലിച്ചതിന്റെ നന്ദി സ്മരണ എല്ലാവരിലും ഉള്ളത് കൊണ്ടാണ് ഈ ആദരണത്തിന് നാടൊരുമിച്ച് മുന്നോട്ടിറങ്ങിയത് എന്ന് ശ്രീ ഇന്ദുലാൽ പറഞ്ഞു. തുടർന്ന് ശ്രീമതി മാലതിയെ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീന പറയങ്ങാട്ടിൽ സ്നേഹോപഹാരങ്ങളായ ഫലകവും പൊൻവളയും സമർപ്പിച്ചു.

ശ്രീ എൻ. എൻ. ജോഷി ശ്രീ കെ. രാമചന്ദ്രൻ, ശ്രീമതി പ്രിയ ഷോബിരാജ്, ശ്രീ കെ. കെ. വിദ്യാനന്ദൻ, ശ്രീ ഉല്ലാസ് കണ്ണോളി, ശ്രീ സി. എം. പരമേശ്വരൻ, ശ്രീ എൻ. എം. മോഹൻദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടങ്ങിയ കാലം മുതൽ നാളിതുവരെ നാട്ടുകാർ നൽകിയ ശക്തമായ സഹകരണങ്ങൾ കൊണ്ട് മാത്രമാണ് ഈ അംഗൻ വാടി വളരെ നന്നായി കൊണ്ട് പോകാൻ സാധിക്കുന്നത് എന്ന് മറുപടി ഭാഷണത്തിൽ ശ്രീമതി മാലതി ടീച്ചർ പറഞ്ഞു. അതിന്റെ തുടക്കം മുതൽ ഒപ്പമുണ്ടാകാൻ സാധിച്ചത് എന്റെ ഭാഗ്യം. ഇങ്ങനെ ഒരു ആദരം തന്നതിൽ നിങ്ങളോരോരുത്തരോടും ഞാൻ കടപ്പെടുന്നു.

സംഘാടക സമിതി ട്രഷറർ ശ്രീ കെ.വി മുരളീധരൻ നന്ദി പറഞ്ഞു.

ശ്രീമതി ടി. പി മാലതിയുടെ മകൻ പ്രവീൺ (ഗൾഫ്).

സഹോദരങ്ങൾ: സതി, രവീന്ദ്രൻ, ഗോപൻ പഴുവിൽ

തൃശൂർ ശാഖ അംഗമാണ് ശ്രീമതി മാലതി ടീച്ചർ. ടീച്ചർക്കുള്ള ഒരു നാടിന്റെ ആദരത്തോടൊപ്പം പിഷാരോടി സമാജവും പങ്കു ചേരുന്നു.

6+

ഊരകം കിടയ്കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്രം വിളക്കിനോടാനുബന്ധിച്ച ചടങ്ങിൽ(12-5-2022), പ്രശസ്ത തിമില വിദ്വാൻ പെരുവനം തെക്കേ പിഷാരത്ത് കൃഷ്ണകുമാറിനെ ക്ഷേത്രം ഊരാളൻ ചെറുവത്തൂർ വാസുദേവൻ നമ്പൂതിരിപ്പാട് പൊന്നാടയും സുവർണമുദ്രയും നൽകി ആദരിച്ചു.

കൃഷ്ണകുമാറിന്റെ ഭാര്യ കൊടകര ആറേശ്വരം പിഷാരത്ത് അംബിക.

മക്കൾ: ഐശ്വര്യ വൈഭവ് ,അശ്വതി, മരുമകൻ വൈഭവ് (ചെറുകാട് പിഷാരം).

ശ്രീ കൃഷ്ണ കുമാറിന് പിഷാരോടി സമാജത്തിന്റെയും തുളസീ ദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ.

3+

എം. പി. ചന്ദ്രശേഖരൻ മാസ്റ്റർക്ക് സേവരത്ന അവാർഡ്

റിട്ട. അദ്ധ്യാപകരെ ആദരിക്കുന്നതിന് വേണ്ടി മാക്സ് ലൈഫ് ഇൻഷുറൻസ് നൽകുന്ന ആദ്യത്തെ സേവരത്ന പുരസ്കാരം മഹാദേവമംഗലം പിഷാരത്ത് ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർക്ക് ലഭിച്ചു. 17-05-2022 ന് തൃശൂരിൽ മാക്സ് ലൈഫ് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ മാക്സ് ഭാരവാഹികളായ ശ്രീ രാം പ്രസാദും കുമാരി വിദ്യയും ചേർന്ന് പുരസ്കാരം അദ്ദേഹത്തിന് സമർപ്പിച്ചു. അദ്ദേഹത്തിന്റെ മാതൃകാ അദ്ധ്യാപനത്തിനു ആദരമായി ഈയിടെ നാടും ശ്രീ ചന്ദ്ര ശേഖരൻ മാസ്റ്റർക്ക് പുരസ്‌ക്കാരം സമർപ്പിച്ചിരുന്നു. ചെറുകര പിഷാരത്ത് ഉഷയാണ് ഭാര്യ. ശ്രീ ചന്ദ്ര ശേഖരൻ മാസ്റ്റർക്ക് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ! 7+

"എം. പി. ചന്ദ്രശേഖരൻ മാസ്റ്റർക്ക് സേവരത്ന അവാർഡ്"

അക്ഷയ് സുരേഷിന് തെളിനീർ ട്രസ്റ്റ്‌ സംസ്ഥാന തല കഥാമത്സരത്തിൽ ഒന്നാം സ്ഥാനം

തെളിനീർ ട്രസ്റ്റ്‌ സംസ്ഥാന തലത്തിൽ നടത്തിയ കഥാരചന മത്സരത്തിൽ അക്ഷയ് സുരേഷിൻെറ “ആത്മാവിൻെറ ബലി” മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടു. ജീസസ് ട്രൈനിംഗ് കോളേജ് മാളയിൽ B.Ed ( മലയാളം) വിദ്യാർത്ഥിയായ അക്ഷയ് സുരേഷ്, പാലക്കാട് ശാഖാംഗങ്ങളായ കല്ലേക്കുളങ്ങരയിൽ താമസിക്കുന്ന ശുകപുരം പിഷാരത്ത് ശ്രീ സുരേഷിൻെറയും ആണ്ടാം പിഷാരത്ത് ശ്രീമതി ഹേമ സുരേഷിൻെറയും മകനാണ്. അക്ഷയ് സുരേഷിന് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 8+

"അക്ഷയ് സുരേഷിന് തെളിനീർ ട്രസ്റ്റ്‌ സംസ്ഥാന തല കഥാമത്സരത്തിൽ ഒന്നാം സ്ഥാനം"

സൗമ്യ ബാലഗോപാലിന് കലാസാഗർ പുരസ്‌കാരം

യശ:ശരീരനായ കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാളുടെ സ്മരണാർത്ഥം നൽകി വരുന്ന കലാസാഗർ പുരസ്‌കാരത്തിന് (ഭരതനാട്യം) പ്രശസ്ത നർത്തകി സൗമ്യ ബാലഗോപാൽ അർഹയായി.

"സൗമ്യ ബാലഗോപാലിന് കലാസാഗർ പുരസ്‌കാരം"

പുതിയേടത്ത് ആനന്ദന് ഗുരുവായൂർ ദേവസ്വത്തിന്റെ ആദരം

തന്റെ കർമ്മം ഭഗവാൻ ശ്രീ ഗുരുവായൂരപ്പന് സമർപ്പണമായി കരുതി രാപ്പകൽ ഭേദമില്ലാതെ, മാനവസേവയാണ് മാധവസേവ എന്നു സ്വയം ഉറച്ചു തന്നിലേൽപ്പിക്കപ്പെടുന്ന ചുമതലകൾ ഭംഗിയായി നിർവ്വഹിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ കഴക പ്രവർത്തികൾക്ക് നേതൃത്വം നൽകുന്ന ശ്രീ. പുതിയേടത്ത് ആനന്ദനെ ഗുരുവായൂർ ദേവസ്വം ഭരണസമിതി 2022 മാർച്ച്‌ മുപ്പത്തൊന്നാം തിയ്യതി സാമൂചിതമായി ആദരിച്ചു. പരേതനായ പുതിയേടത്ത് പിഷാരത്ത് ശ്രീ. അച്ചുത പിഷാരോടിയുടെയും, വെള്ളാറക്കാട് പിഷാരത്ത് ശ്രീമതി നാരായണിക്കുട്ടി പിഷാരസ്യാരുടേയും മകനാണ് ശ്രീ ആനന്ദൻ. പത്നി മാന്നനൂർ പിഷാരത്ത് ശ്രീമതി കാർത്തിക, മകൾ ലക്ഷ്മി. ശ്രീ ആനന്ദന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 8+

"പുതിയേടത്ത് ആനന്ദന് ഗുരുവായൂർ ദേവസ്വത്തിന്റെ ആദരം"

മരണാനന്തര ചടങ്ങുകളിലെ പെൺ തുടർച്ച

പിഷാരോടിമാരുടെ മരണാനന്തര ചടങ്ങുകൾ സ്ത്രീകൾ ചെയ്ത രണ്ടാമത്തെ സന്ദർഭമായിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ 26നു നടന്നത്. അതിന് വേദിയായത് പട്ടാമ്പി ശാഖാ മന്ദിരം. കോവിഡ് താണ്ഡവമാടിയ കാലത്ത് അന്തരിക്കുകയും മരണാനന്തര ചടങ്ങുകൾ നടത്താൻ കഴിയാതിരിക്കുകയും ചെയ്ത കാണിനാട് പിഷാരത്ത് അംബിക പിഷാരസ്യാരുടെ പിണ്ഡമടിയന്തിരം 26-04-2022 ഞായറാഴ്ച പിഷാരോടി സമാജം പട്ടാമ്പി ശാഖാ മന്ദിരത്തിൽ വെച്ച് ശ്രീ എ പി രാമകൃഷ്ണൻ, ശ്രീ പാലൂർ അച്ചുതൻ എന്നിവരുടെ കാർമ്മികത്വത്തിൽ നടത്തി. പെണ്മക്കളായ സ്വാതി അജയകുമാർ, സ്മൃതി അജയകുമാർ എന്നിവരാണ് ചടങ്ങുകൾ ചെയ്തത്. ചടങ്ങുകൾ പൂർണ്ണരൂപത്തിൽ വിവരിച്ചു കൊടുത്തിരുന്നു എന്നും കൃത്യതയോടെ ചെയ്യിച്ചു എന്നും ഇതു കാരണം വളരെ സംതൃപ്തരാണെന്നും അവർ അഭിപ്രായപ്പെട്ടു. ആചാര്യന്മാരോടും ഭംഗിയായി നടത്തിയ പട്ടാമ്പി ശാഖയോടും…

"മരണാനന്തര ചടങ്ങുകളിലെ പെൺ തുടർച്ച"