കൊച്ചിൻ സാഹിത്യ അക്കാദമിയുടെ 2022 ലെ സുവർണ്ണ തൂലികാ പുരസ്ക്കാരങ്ങളിലെ ചെറുകഥാ വിഭാഗത്തിലെ പുരസ്‌കാരം വൈക എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന ഗീത സതീഷ് പിഷാരോടിക്ക് ലഭിച്ചു. സമ്മാനപ്പൊതി എന്ന സമാഹാരത്തിനാണ് പുരസ്‌കാരം.

പുരസ്ക്കാരങ്ങൾ 2023 ജനുവരി 15-ന് തൃശ്ശൂരിൽ നടക്കുന്ന കഥാമിത്രസംഗമത്തിന്റെ അനുഗ്രഹീത സദസ്സിൽ വെച്ച് വിജയികൾക്ക് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഗീത സതീഷ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

9+

സർഗ്ഗോത്സവം കൊടി കയറി

പിഷാരോടിമാരുടെ മഹാ ഉത്സവം സർഗ്ഗോത്സവം 22 നു ഇന്ന്, 18-12-2022 രാവിലെ സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് കൊടിയേറ്റം. സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി നമുക്കിടയിലെ വാദ്യ കലാകാരന്മാരൊരുക്കിയ കേളിയുടെ അകമ്പടിയോടെ സർഗ്ഗോത്സവത്തിന് കൊടി ഉയർത്തി. പെരുവനം മുരളി-ഇലത്താളം, ആകാശ് മനോജ്‌, മുക്കാട്ടുകര പിഷാരം-മദ്ദളം, വിനു പരമേശ്വര മാരാർ, പെരുവനം-ചെണ്ട എന്നിവരാണ് കൊട്ടിൽ പങ്കെടുത്തത്. തുടർന്ന് സർഗ്ഗോത്സവം ജന. കൺവീനർ, രക്ഷാധികാരി, മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഇനി അടുത്ത ശനിയാഴ്ച, 24-12-2022 ഭാരതീയ വിദ്യാഭവനിൽ….. കൊടിയേറ്റത്തിന്റെ കാഴ്ചകൾ കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://samajamphotogallery.blogspot.com/2022/12/22.html   2+

"സർഗ്ഗോത്സവം കൊടി കയറി"

മുംബൈ ശാഖയുടെ വാർഷികാഘോഷം ഇന്ന് 11-12-22 നു നവി മുംബൈയിലെ സീവുഡിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5 മണി വരെ നടന്നു.

വാർഷികം പ്രസിഡണ്ട് ശ്രീ എ പി രഘുപതി, മുഖ്യാതിഥി അഡ്വ. രഞ്ജിനി സുരേഷ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. അന്തരിച്ച പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം വാസു പിഷാരോടിയെ അനുസ്മരിച്ചു, അദ്ദേഹത്തിന്റെ ചിത്രം അനാച്ഛാദനം ചെയ്ത് ശ്രീ. C P പ്രദീപ് കുമാർ, കോട്ടക്കൽ ഗോപാല പിഷാരോടി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

സമാജം അംഗങ്ങൾ നടത്തിയ കൈകൊട്ടിക്കളി, നൃത്ത നൃത്യങ്ങൾ, ഗാനങ്ങൾ, കോലാട്ടം, ദേശീയോദ്ഗ്രഥന പ്രോഗ്രാം, ശാഖയിൽ നിന്നുമുള്ള വനിതകൾ ആദ്യമായി ഒരുക്കിയ ലഘു നാടകം എന്നിവ അരങ്ങേറി.

നഗര തലമുറക്ക് ക്ഷേത്രകലകളെ പരിചയപ്പെടുത്തുക എന്ന പദ്ധതിയുടെ ഭാഗമായി കഥകളി രംഗത്തെ ശക്ത സാന്നിദ്ധ്യമായ അഡ്വ. രഞ്ജിനി സുരേഷ് അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി അരങ്ങേറി. തുടർന്ന് ശ്രീമതി രഞ്ജിനി സുരേഷിനെ മുംബൈ ശാഖ ആദരിച്ചു.

വിശദ റിപ്പോർട്ട് വഴിയേ…

വാർഷികാഘോഷത്തിന്റെ വിവിധ പരിപാടികൾ കാമറക്കണ്ണുകളിലൂടെ കാണാം…

https://samajamphotogallery.blogspot.com/2022/12/mumbai-sakha-annual-celebrations-22.html

6+

കേരള സാരീസ് ഓൺലൈൻ ഡ്രസ്സ് സേയ്ൽസ്

കൊച്ചിൻ ആസ്ഥാനമായ കേരള സാരീസ് ഓൺലൈൻ ഡ്രസ്സ് സേയ്ൽസ് എന്ന പിഷാരോടി സംരംഭത്തിന്റെ ഏറ്റവും പുതിയ പരസ്യചിത്രം. പെരിങ്ങോട് വടക്കേ പിഷാരത്ത് ശ്രീ ഉണ്ണികൃഷ്ണന്റെ മകൾ ശ്രീമതി മിനി കൃഷ്ണൻ, ശുകപുരത്തു പിഷാരത്ത് ശ്രീ ഇ. പി വേണു ഗോപാലന്റെ മകൾ ശ്രീമതി ശ്വേത വേണു ഗോപാലൻ, പഴയന്നൂർ തെക്കൂട്ട് പിഷാരത്ത് ശ്രീ സത്യാനന്ദന്റെ മകൾ ശ്രീമതി ആരതി മുരളി എന്നീ മൂന്നു വനിതകൾ ആണ് കേരള സാരീസിന്റെ സാരഥികൾ. വീഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.facebook.com/reel/1466580963820342 വിഡിയോവിൽ മോഡൽ ആയത് പെരിന്തൽമണ്ണ തെക്കേ പിഷാരത്ത് ശ്രീ ഭരതന്റെയും പഴയന്നൂർ തെക്കൂട്ട് പിഷാരത്ത് ശ്രീമതി അനുരാധയുടെയും മകൾ ഐശ്വര്യയും തുളസീദളം എഡിറ്റർ…

"കേരള സാരീസ് ഓൺലൈൻ ഡ്രസ്സ് സേയ്ൽസ്"

കുരുന്നു സംഗീത പ്രതിഭക്ക് കീ ബോർഡ് സമ്മാനിച്ച് തൃശൂർ ശാഖയിലെ രവികുമാർ മാതൃകയായി.

പെരുമ്പിലാവ് സ്വദേശി ഇഷാൻ കൃഷ്ണ എന്ന എട്ടു വയസ്സുകാരൻ ടോയ് കീ ബോർഡിൽ ഒറ്റ വിരൽ മാത്രമുപയോഗിച്ച് വായിച്ച മനോഹരമായ ഗാനങ്ങളെപ്പറ്റിയുള്ള വിവരമറിഞ്ഞ് തൃശൂർ ജില്ലാ കളക്ടർ ശ്രീമതി ഹരിത വി കുമാർ അവനെ വിളിച്ചു വരുത്തി അവ കേട്ട് അഭിനന്ദിച്ച വിവരം പത്രങ്ങളിൽ വന്നിരുന്നു.

ഇതേ തുടർന്ന് തൃശൂർ കോലഴി പൂവനി നീലാംബരിയിൽ ശ്രീ ടി പി രവികുമാർ സാമ്പത്തികമായി ബുദ്ധിമുട്ടുകളുള്ള ഇഷാന് ഒരു പുതിയ പ്രൊഫഷണൽ കീ ബോർഡ് സമ്മാനിക്കാൻ തയ്യാറാണെന്ന് മാതാപിതാക്കളെ അറിയിച്ചു. അങ്ങനെ ബഹു. ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽത്തന്നെ ഇഷാന് ശ്രീ രവികുമാർ കീ ബോർഡ് സമ്മാനിച്ചു. കൂടാതെ തൃശൂർ ചേതന മ്യൂസിക് ഇൻസ്ടിട്യൂട്ടിൽ ജില്ലാ കലക്ടറുടെ സഹകരണത്തോടെ സൗജന്യമായി കീ ബോർഡ് പഠിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു.

തേനാരി പിഷാരത്ത് രവികുമാറിന്റെ പത്നി വെള്ളാരപ്പിള്ളി പടിഞ്ഞാറേ പിഷാരത്ത് മിനി. മക്കൾ നവനീത്, നന്ദ കിഷോർ.

ഒരു പ്രൊഫഷണൽ വയലിനിസ്റ്റ് കൂടിയായ ശ്രീ രവികുമാറിന് സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ!

12+

14/11/22 ന് തൃശൂർ രവികൃഷ്ണ തീയേറ്ററിലാണ് കുടുംബ സമേതം ഏതം ചിത്രം കണ്ടത്.

സമാജം പ്രസിഡണ്ട് എ. രാമ ചന്ദ്ര പിഷാരോടി, ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണൻ എന്നിവരും കുടുംബ സമേതം തന്നെ എത്തിയിരുന്നു.

ശ്രീ പ്രവീൺ ചന്ദ്രൻ മൂടാടി കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച ഏതം കണ്ടു തീർന്നപ്പോൾ സന്തോഷത്തോടെ ചിന്തിച്ചത് ഇതൊരു ശ്രവണച്ചിത്രം തന്നെയാണല്ലോ എന്നാണ്. നായികക്കും നായകനും തുല്യ പ്രധാന്യമുള്ള ചിത്രം.

ചിത്രം കണ്ട് പുറത്തേക്കിറങ്ങുമ്പോൾ നിങ്ങളുടെ മനസ്സിനൊപ്പം ശ്രവണയുടെ അനിതയും കൂടെപ്പോരും. അത്രക്കും ഉൾക്കൊണ്ട് ശ്രവണ ആ കഥാ പാത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. അഭിനേത്രിയുടെ കഴിവുകളെ പരമാവധി ഉപയോഗപ്പെടുത്താൻ നല്ല സാദ്ധ്യതയുള്ള കഥാ പാത്രമാണ് അനിത. അനിത ഒന്നാന്തരമൊരു നർത്തകിയാണ്. കുസൃതിക്കാരിയാണ്. പ്രണയം തുളുമ്പുന്ന കാമുകിയാണ്. നഷ്ട പ്രേമത്തിന്റെ വിരഹാതുരയതയാൽ നീറുന്ന ദു:ഖിതയാണ്. തികച്ചും പക്വത വന്ന ഭാര്യയാണ്. വാത്സല്യമയിയായ അമ്മയാണ്. ഈ ഓരോ ഘട്ട ഭാവങ്ങളും ശ്രവണ ഒരു സീനിയർ കലാകാരിയുടെ തന്മയത്തത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ശ്രവണയുടെ രണ്ടാമത്തെ ചിത്രമാണിതെന്നോർക്കണം ൾ.അഭിനന്ദനങ്ങൾ ശ്രവണ. ഇനിയും ഇതുപോലെ ശക്തമായ കഥാപാത്രങ്ങൾ ശ്രവണയെ തേടിയെത്തട്ടെ.

നായകനായ പ്രദീപിനെ ജീവസ്സുറ്റതാക്കുന്നത് സിദ്ധാർത്ഥ് ആണ്. നല്ല ഭാവിയുള്ള, കഴിവുറ്റ നടനാണ് എന്ന് ഏതത്തിലൂടെ സിദ്ധാർത്ഥ് തെളിയിക്കുന്നു.

അഭിനേതാക്കളെല്ലാവരും തങ്ങളുടെ വേഷങ്ങൾ നന്നാക്കിയിട്ടുണ്ട്. ശ്രീ ജയ പ്രകാശിന്റെ ക്യാമറ ശ്രദ്ധേയമാണ്. സന്ദർഭാനുസരണമുള്ള ഗാനങ്ങളും സംഗീതവും ചിത്രത്തിന്റെ മുതൽക്കൂട്ട് തന്നെ.

തീർച്ചയായും തിയേറ്ററിൽ ഒരു പ്രാവശ്യം കാണാവുന്ന കുടുംബ ചിത്രമാണ് ഏതം.

ചിത്രത്തിന്റെ പരസ്യ വിഭാഗം കുറച്ചു പുറകിലാണ് എന്ന് തോന്നുന്നു.

-ഗോപൻ

1+

വാദ്യകലാ രംഗത്തെ നിറ സാന്നിദ്ധ്യമായ പൊതിയിൽ ഉണ്ണിക്കൃഷ്ണ പിഷാരടിക്ക് ശ്രീശാസ്താ വാദ്യകലാ ശിബിരം പെരുമ്പാവൂർ നൽകുന്ന താളശ്രീ പുരസ്‌കാരം ശ്രീ ധർമ്മശാസ്താവിന്റെ സന്നിധിയിൽ വെച്ച് 2022 നവംബർ 12ന് നൽകി ആദരിച്ചു. ചേരാനല്ലൂർ ശങ്കരൻ കുട്ടൻ മാരാർ ആണ് ഗുരുനാഥൻ.

അച്ഛൻ: പൊതിയിൽ പിഷാരത്ത് ഗോപാലകൃഷ്ണ പിഷാരടി, അമ്മ മതുപ്പുള്ളി പിഷാരത്ത് ഗീത, അനിയൻ ആനന്ദ് (ആഫ്രിക്കയിൽ) പത്നി മുടവന്നൂർ പിഷാരത്ത് പദ്മശ്രീ. മകൻ കാർത്തിക്ക്.

ശ്രീ ഉണ്ണികൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

8+

കലാ. വാസു പിഷാരോടിക്ക് വാഴേങ്കട കുഞ്ചു നായർ സംസ്കൃതി സമ്മാൻ

കഥകളിയാചാര്യൻ വാഴേങ്കട കുഞ്ചു നായരുടെ സ്മരണക്കായി ഏർപ്പെടുത്തിയ “സംസ്കൃതി സമ്മാൻ” പുരസ്‌കാരം അദ്ദേഹത്തിന്റെ ശിഷ്യനായ പ്രശസ്ത കഥകളി നടൻ കലാമണ്ഡലം വാസുപിഷാരോടിക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംമ്പർ മദ്ധ്യത്തോടെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി പുരസ്‌കാരം നൽകുമെന്ന് കുഞ്ചു നായർ സ്മാരക ട്രസ്റ്റിന്റെ ഭാരവാഹികൾ അറിയിച്ചു. ശ്രീ വാസു പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 6+

"കലാ. വാസു പിഷാരോടിക്ക് വാഴേങ്കട കുഞ്ചു നായർ സംസ്കൃതി സമ്മാൻ"

2+

പൂജ വി പിഷാരടിക്ക് അഭിനന്ദനങ്ങൾ

പൂജ.വി.പിഷാരടി സെൻട്രൽ കേരള സഹോദയ(CBSE) കലോത്സവത്തിൽ English Extempore മൽസരത്തിൽ ഒന്നാം സമ്മാനവും ഇംഗ്ലീഷ് പദ്യപാരായണത്തിൽ രണ്ടാം സമ്മാനവും കരസ്ഥമാക്കി. പൂജ.വി.പിഷാരടി ചൊവ്വര ശാഖയിലെ അംഗമായ  കല്ലുങ്കര പിഷാരത്തെ വിജയന്റെയും പാറക്കടവ് ചെങ്ങനാത്ത് പിഷാരത്തെ സ്വപ്നയുടേയും മകളാണ്. പൂജക്ക് സമാജത്തിൻ്റെയും തുളസിദളത്തിൻ്റേയും വെബ്സൈറ്റിൻ്റേയും അഭിനന്ദനങ്ങൾ! 10+

"പൂജ വി പിഷാരടിക്ക് അഭിനന്ദനങ്ങൾ"