പുസ്തക പ്രകാശനം

ശ്രീ മുരളി വട്ടേനാട്ട് രചന നിർവ്വഹിച്ച മൂന്ന് പുസ്തകങ്ങളുടെ, ഓർമ്മച്ചിത്രങ്ങൾ, മുംബൈ ബാച്ചിലർ ജീവിതം, ഒരു നുണയും കുറെ സത്യങ്ങളും, എന്നീ പുസ്തകങ്ങളുടെ പ്രകാശനം നാളെ (1/4/23) ശനിയാഴ്ച വൈകീട്ട് 5 PM നു തൃശൂർ സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിൽ വെച്ച് നടത്തുന്നു. പ്രകാശനം നിർവ്വഹിക്കുന്നത് അദ്ദേഹത്തിന്റെ കലാലയ സഹപാഠിയായിരുന്ന ബഹു. തൃശൂർ എം. പി. ശ്രീ ടി.എൻ. പ്രതാപനാണ്. വെബ് അഡ്മിൻ മുരളിയേട്ടന്റെ പുസ്തക പ്രകാശന ചടങ്ങിന് ആശംസകൾ നേരുന്നു ! കെ പി ഹരികൃഷ്ണൻ, ജന. സെക്രട്ടറി. 5+

"പുസ്തക പ്രകാശനം"

മീര മുകുന്ദന്റെ ’കർണ്ണികാരം പൂത്തപ്പോൾ’ പ്രകാശനം ചെയ്തു

ശ്രീമതി മീര മുകുന്ദന്റെ “കർണ്ണികാരം പൂത്തപ്പോൾ” എന്ന നാലാമത്തെ കഥാസമാഹാരം എ.കെ.ബി.ആർ.എഫ്. ഹാളിൽ 19-03-2023നു ABCA(ALL KERALA BANK RETIREES CULTURAL ASSOCIATION) ന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് ശ്രീ ആഷാമേനോന് നൽകി പ്രശസ്ത സാഹിത്യകാരൻ ശ്രീ സേതു പ്രകാശനം ചെയ്തു. അടങ്ങാത്ത അഭിനിവേശമുണ്ടെങ്കിൽ എത്ര തിരക്കിനുനടുവിലും സർഗ്ഗപ്രവർത്തനം സാധ്യമാണെന്നാണ് ജീവിതം പഠിപ്പിച്ചതെന്ന് ശ്രീ സേതു പറഞ്ഞു. പുലാമന്തോൾ പിഷാരത്ത് ശ്രീമതി മീരാ മുകുന്ദന്റെ ഭർത്താവ് കുളത്തൂർ മന്ദാരത്തിൽ പിഷാരത്ത് മുകുന്ദൻ. ശ്രീമതി മീര മുകുന്ദന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകളും അഭിനന്ദനങ്ങളും. 6+

"മീര മുകുന്ദന്റെ ’കർണ്ണികാരം പൂത്തപ്പോൾ’ പ്രകാശനം ചെയ്തു"

സിദ്ധാർത്ഥ് കരുൺ പിഷാരോടിക്ക് അഭിനന്ദനങ്ങൾ

മുടവന്നൂർ പിഷാരത്ത് അഡ്വ. സുരേഷിന്റെയും ഇരിഞ്ഞാലക്കുട കിഴക്കേ പിഷാരത്ത് അഡ്വ. രഞ്ജിനി സുരേഷിന്റെയും മകൻ സിദ്ധാർത്ഥ് കരുൺ പിഷാരോടി BBA LLB വിജയിച്ച് കേരള ബാർ കൗൺസിലേക്ക് അംഗമായി ചേർക്കപ്പെട്ടു. ഷെരീഫ് അസ്സോസിയേറ്റ്സിൽ ട്രെയിനിയായി പരിശീലനം നടത്തുന്ന സിദ്ധാർത്ഥ് ഒരു മികച്ച ഗിറ്റാറിസ്റ്റും ഗായകനുമാണ്. അഡ്വ. സിദ്ധാർത്ഥ് പിഷാരോടിക്ക് സമാജത്തിൻ്റേയും വെബ്സൈറ്റിൻ്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ. 11+

"സിദ്ധാർത്ഥ് കരുൺ പിഷാരോടിക്ക് അഭിനന്ദനങ്ങൾ"

കുമാരി കൃഷ്ണപുരത്ത് ഹരിപ്രിയ BBA LLB (Hon) പരീക്ഷയിൽ വിജയിച്ച് കേരള ബാർ കൗൺസിലിലേയ്ക്ക് എൻറോൾ ചെയ്യപ്പെട്ടു.

ഇപ്പോൾ മദ്രാസിലുള്ള തോമസ് & കൃഷ്ണസ്വാമി ലോ അസോസിയേറ്റ് എന്ന സ്ഥാപനത്തിൽ ട്രെയിനിയായി ജോലി ചെയ്യുന്നു.

പരേതനായ കോങ്ങാട് അച്ചുത പിഷാരോടിയുടെ മകൻ ചെമ്മലശ്ശേരി കൃഷ്ണപുരത്തു പിഷാരത്ത് മുരളിയുടെയും ആലത്തൂർ പിഷാരത്ത് ജയശ്രീയുടെയും മകളാണ് ഹരിപ്രിയ. മുത്തച്ഛൻ, അച്ഛൻ എന്നിവരെപ്പോലെ ഹരിപ്രിയയും ഒരു തുള്ളൽ കലാകാരിയാണ്.

അഡ്വ. ഹരിപ്രിയക്ക് സമാജത്തിൻ്റേയും വെബ്സൈറ്റിൻ്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ.

16+

22 വർഷമായി തലയിൽ മുഴകളുമായി ജീവിച്ച 45 വയസ്സുകാരന്റെ രോഗനിർണ്ണയം നടത്തി, അദ്ദേഹത്തിന് ശസ്ത്രക്രിയയിലൂടെ മുഴകൾ നീക്കം ചെയ്യാൻ സഹായിച്ച ഡോ. ഐശ്വര്യ രാമചന്ദ്രന് അഭിനന്ദനങ്ങൾ!

നിരവധി ആശുപത്രികൾ സന്ദർശിച്ചെങ്കിലും കൃത്യമായ രോഗ നിർണ്ണയം സാദ്ധ്യമല്ലാതിരുന്ന രോഗി മെഡിട്രിന ആശുപത്രിയിലെ ജനറൽ മെഡിസിൻ ഫിസിഷ്യൻ ഡോ. ഐശ്വര്യയുടെ അടുത്തെത്തുകയായിരുന്നു. അദ്ദേഹത്തിന് ട്രൈക്കിലെമ്മൽ സിസ്ററ്(പൈലാർ സിസ്റ്റ്) എന്ന അപൂർവ്വ രോഗമാണെന്ന് കണ്ടെത്തുകയും തുടർന്ന് ജന. സർജ്ജൻ ഡോ. രഘുശങ്കർ ശസ്ത്രക്രിയയിലൂടെ മുഴകൾ നീക്കം ചെയ്യുകയുമായിരുന്നു.

ഡോ. ഐശ്വര്യ രാമചന്ദ്രൻ പാലക്കാട് ശാഖയിലെ തിരുമിറ്റക്കോട് പിഷാരത്ത് രാമചന്ദ്രന്റെയും കൊണ്ടയൂർ പിഷാരത്ത് സരളയുടെയും മകളാണ്. ഭർത്താവ് ഡോ. ആകാശ് പിഷാരോടി അയർലണ്ടിൽ ജോലി ചെയ്യുന്നു.

പത്രവാർത്ത വായിക്കാം.

 

16+

ശ്രീകുമാർ പിഷാരോടിക്ക് ശരീരസൗന്ദര്യ മത്സരത്തിൽ സമ്മാനങ്ങൾ

2023 മാർച്ച് 4, 5 തിയതികളിലായി നടന്ന മിസ്റ്റർ തൃശൂർ, മിസ്റ്റർ കേരള ബോഡി ബിൽഡിങ് മത്സരങ്ങളിലെ മാസ്റ്റേഴ്‌സ് വിഭാഗത്തിൽ മൂന്നും, നാലും സ്ഥാനങ്ങൾ തൃശൂർ ശാഖയിൽ നിന്നുമുള്ള ശ്രീകുമാർ പിഷാരോടി കരസ്ഥമാക്കി. ആയില്യം വെബൽ അപാർട്മെന്റ്, ത്യശൂരിൽ താമസിക്കുന്ന ശ്രീകുമാർ(45 വയസ്സ്) അയ്യൻകുഴി പിഷാരത്ത് ഗോവിന്ദ പിഷാരോടിയുടെയും കാവല്ലൂർ പിഷാരത്ത് തങ്കം പിഷാരസ്യാരുടെയും മകനാണ്. ഭാര്യ: രാഖി ശ്രീകുമാർ മക്കൾ: ഗായത്രി, ഗായന്തിക ശ്രീകുമാറിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ! 7+

"ശ്രീകുമാർ പിഷാരോടിക്ക് ശരീരസൗന്ദര്യ മത്സരത്തിൽ സമ്മാനങ്ങൾ"

അഭിരാമിന് അഭിനന്ദനങ്ങൾ

  സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ നടത്തിയ നാഷണൽ സയൻസ് ഒളിമ്പ്യാഡ് രണ്ടാം ക്ലാസ് തല പരീക്ഷയിൽ എം. അഭിരാം സ്‌കൂൾ തലത്തിൽ ഒന്നാം റാങ്കും അന്താരാഷ്ട്ര തലത്തിൽ ആറാം റാങ്കും കരസ്ഥമാക്കി. ബംഗളൂരു പ്രസിഡൻസി സ്‌കൂൾ വിദ്യാർത്ഥിയായ അഭിരാം കുത്തനൂർ ദക്ഷിണാമൂർത്തി പിഷാരത്ത് മനോജിന്റെയും ചിറക്കൽ പിഷാരത്ത് ശ്രീലേഖയുടെയും മകനാണ്. അഭിരാം മനോജിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ 7+

"അഭിരാമിന് അഭിനന്ദനങ്ങൾ"

കോട്ടക്കൽ പ്രദീപിന് ഡോ. ടി ഐ രാധാകൃഷ്ണൻ പുരസ്‍കാരം

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ.ടി ഐ രാധാകൃഷ്ണൻ ഫൌണ്ടേഷൻ വർഷം തോറും നൽകി വരുന്ന ഡോ.ടി ഐ രാധാകൃഷ്ണൻപുരസ്‍കാരം-2023 പ്രശസ്ത കഥകളി കലാകാരൻ ശ്രീ കോട്ടക്കൽ പ്രദീപിന് ലഭിച്ചിരിക്കുന്നു. കഥകളി പഠനത്തിന് ശേഷം 2009 മുതൽ കോട്ടക്കൽ നാട്യ സംഘത്തിലെ കഥകളി വേഷം അദ്ധ്യാപകനായി പ്രവർത്തിക്കുകയും നിരവധി ആട്ടക്കഥകൾ രചിച്ച് അരങ്ങിലവതരിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഈ രംഗത്തെ പ്രശസ്ത സേവനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം. പുരസ്‌കാര സമർപ്പണം ഡോ.ടി ഐ രാധാകൃഷ്ണൻറെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് 2023 ഫെബ്രുവരി 25 നു വൈകീട്ട് 3.30 നു തൃശൂർ ജവഹർ ബാലഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നടത്തും. ശ്രീ പ്രദീപിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ…

"കോട്ടക്കൽ പ്രദീപിന് ഡോ. ടി ഐ രാധാകൃഷ്ണൻ പുരസ്‍കാരം"

സംസ്ഥാന നൃത്ത നാട്യ പുരസ്‌കാരം അരവിന്ദ പിഷാരോടിക്ക്

കലാരംഗത്തെ സമഗ്ര സംഭവനക്ക് കേരള സംസ്ഥാന സർക്കാർ മുതിർന്ന കലാകാരന്മാർക്ക് നൽകുന്ന 2021, 2022 വര്ഷങ്ങളിലേക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇതിൽ കേരളീയ നൃത്ത നാട്യ വിഭാഗത്തിനുള്ള നൃത്ത നാട്യ പുരസ്‌കാരം ലഭിച്ചത് പ്രസിദ്ധ കൃഷ്ണനാട്ടം കലാകാരനായ തിപ്പിലശ്ശേരി പടിഞ്ഞാക്കര പിഷാരത്ത് ശ്രീ അരവിന്ദ പിഷാരോടിക്കാണ്. ഗുരുവായൂർ കൃഷ്ണനാട്ട സംഘത്തിൽ നിന്നും വിരമിച്ച ഈ കലാകാരന് കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പത്നി: കവളപ്പാറ സ്രാമ്പിക്കൽ പിഷാരത്ത് പരേതയായ ശാന്തകുമാരി പിഷാരസ്യാർ. മക്കൾ:കൃഷ്ണകുമാർ(കൃഷ്ണനാട്ടം കലാകാരൻ) ഗിരീഷ്, രതീഷ്. ശ്രീ അരവിന്ദ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 6+

"സംസ്ഥാന നൃത്ത നാട്യ പുരസ്‌കാരം അരവിന്ദ പിഷാരോടിക്ക്"