പിഷാരോടി സമാജത്തിന്റെയും അനുബന്ധ വിഭാഗങ്ങളായ പിഷാരോടി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെയും, പിഷാരോടി പിൽഗ്രിമേജ് ആൻഡ് ടൂറിസം ഡെവലപ്മെൻറ് ട്രസ്റ്റിൻറെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഗുരുവായൂരിൽ വച്ചു സംഘടിപ്പിക്കുന്ന ദ്വിദിന കൂട്ടായ്മയുടെ ഉദ്‌ഘാടനം 29-12-23നു രാവിലെ 10 AMനു പിഷാരോടി സമാജം പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടിയും , മുൻ പ്രസിഡണ്ടുമാരായ ശ്രീ . കെ പി ബാലകൃഷ്ണൻ , ശ്രീ. വി പി ബാലകൃഷ്ണൻ , ശ്രീ എ. രാമചന്ദ്ര പിഷാരോടി , സമാജം ജനറൽ സെക്രട്ടറി ശ്രീ. കെ പി ഗോപകുമാർ , മുൻ ജനറൽ സെക്രട്ടറി ശ്രീ. കെ പി ഹരികൃഷ്ണൻ , PE & WS സെക്രട്ടറി ഡോ . പി .ബി രാംകുമാർ , PP & TDT സെക്രട്ടറി ശ്രീ . കെ പി രവി എന്നിവരും ചേർന്ന് നിർവ്വഹിച്ചു.

കുമാരിമാർ ഗായത്രി, ദേവിക എന്നിവർ ഈശ്വര പ്രാർത്ഥന ചൊല്ലി. പിഷാരോടി സമാജം പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടി ഉദ്‌ഘാടന പ്രസംഗവും, മുൻ പ്രസിഡണ്ട്മാരായ ശ്രീ കെ പി ബാലകൃഷ്ണൻ, ശ്രീ വി പി ബാലകൃഷ്ണൻ , ശ്രീ എ. രാമചന്ദ്ര പിഷാരോടി എന്നിവർ ആശംസ പ്രസംഗവും നടത്തി.

തുടർന്ന് പിഷാരോടി സമാജം പിന്നിട്ട നാൾ വഴികളിലൂടെ എന്ന വിഷയത്തിൽ ശ്രീ കെ. പി ഹരികൃഷ്ണൻ സംസാരിച്ചു. സിനിമയുടെ ലോകം എന്ന വിഷയത്തിൽ ശ്രീ .രാജൻ സിത്താര മോഡറേറ്റർ ആയി. സിനിമയുടെ എല്ലാ മേഖലകളെകുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രശസ്ത സംവിധായകൻ ശ്രീ മാധവ് രാംദാസ്, ഓഡിയോഗ്രാഫർ ശ്രീ. ഹരി ആലത്തൂർ , അഭിനേത്രി ശ്രീമതി ശ്രീലക്ഷ്മി , എഡിറ്റർ ശ്രീ . ജയകൃഷ്ണൻ എന്നിവർ സിനിമ സംവിധാനം , ശബ്ദ ക്രമീകരണം , അഭിനയം, എഡിറ്റിംഗ് എന്നിവയെക്കുറിച്ചും സംസാരിച്ചു.

പരീക്ഷാപ്പേടി എങ്ങിനെ ലഘൂകരിക്കാം? എന്ന വിഷയത്തിൽ ഡോ.മനോജ് കുമാർ, ശ്രീമതി മിനി മന്മഥൻ എന്നിവർ സംസാരിച്ചു.

“സുന്ദര മനോഹര മനോജ്ഞ കേരളം”- ചരിത്രവും, കവിതകളും: ശ്രീ ഗോപൻ പഴുവിൽ, ശ്രീ സുരേഷ് ബാബു വിളയിൽ, ശ്രീ വേണു വീട്ടിക്കുന്ന് എന്നിവർ ചേർന്ന് അവതരിപ്പിച്ചു.

പിഷാരോടിമാരുടെ ഉദ്ഭവം എന്ന വിഷയം ഡോ . സതി രാമചന്ദ്രൻ വിശദമായി അവതരിപ്പിച്ചു. തുടർന്ന് അമ്മമാർ സംസാരിക്കുന്നു എന്ന വിഷയത്തിൽ ശ്രീമതി എ. പി സരസ്വതി, അഡ്വ. ലീല നാരായണൻ, എന്നിവരും പങ്കെടുക്കുന്ന കുട്ടികളുടെ അമ്മമാരെ പ്രതിനിധീകരിച്ചു മൂന്ന് അമ്മമാരും പങ്കെടുത്തു. ശ്രീ സുരേഷ് ബാബു വിളയിൽ രചിച്ച ഭാഗവതയാനം എന്ന പുസ്‌തകത്തിന്റെ പ്രകാശനം സമാജം പ്രസിഡണ്ട് ശ്രീ ആർ . ഹരികൃഷ്ണ പിഷാരോടി ശ്രീമതി എ പി സരസ്വതി ടീച്ചർക്ക് നൽകി നിർവ്വഹിച്ചു. തുടർന്ന് ഹിന്ദുസ്ഥാനി സംഗീതം: ശ്രീ എ. രാമചന്ദ്രൻ, കർണ്ണാടക സംഗീതം : അഡ്വ. എസ് .എം ഉണ്ണിക്കൃഷ്ണൻ , ശ്രീമതി അരുന്ധതി കൃഷ്ണ എന്നിവർ ചേർന്ന് അവതരിപ്പിച്ചു.

ശ്രീ . കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കുട്ടികൾ ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. രാത്രി 9 മണിക്ക് ഒന്നാം ദിവസത്തെ പരിപാടികൾ അവസാനിച്ചു.

രണ്ടാം ദിവസത്തെ പരിപാടി പിഷാരോടിമാരുടെ ആചാരങ്ങൾ എന്ന വിഷയത്തിൽ ശ്രീ . കെ .പി ഹരികൃഷ്ണൻ സംസാരിച്ചു. സാമ്പത്തിക അച്ചടക്കം എന്ന വിഷയത്തിൽ ശ്രീ. മുരളീധരൻ കെ. പി, ശ്രീമതി മീര മുകുന്ദൻ എന്നിവരും സംസാരിച്ചു. സാമൂഹിക ജീവിതത്തിൽ പാലിക്കേണ്ട അച്ചടക്കം : നിയമത്തിന്റെ കണ്ണിലൂടെ എന്ന വിഷയത്തിൽ റിട്ട . ജസ്റ്റിസ്. ശ്രീ .നാരായണ പിഷാരോടി സംസാരിച്ചു.

നേതൃഗുണങ്ങളെക്കുറിച്ചു ശ്രീ. ഋഷികേശ് പിഷാരോടിയും , യുവജനങ്ങൾക്ക്‌ വേണ്ട അഭിരുചികളെക്കുറിച്ചു ശ്രീമതി. ജയ നാരായണൻ പിഷാരോടിയും ക്‌ളാസ്സുകൾ നയിച്ചു. കലോപാസന ശ്രീ കെ.പി മുരളി, ശ്രീ കലാനിലയം അനിൽകുമാർ, ശ്രീമതി സൗമ്യ ബാലഗോപാൽ, ഹരിത മണികണ്ഠൻ എന്നിവർ ചേർന്ന്‌ അവതരിപ്പിച്ചു.

വിവിധ വിഷയങ്ങൾ അവതരിപ്പിക്കുവാൻ എത്തിച്ചേർന്നവർക്ക് സമാജം വകയായി മെമെന്റോയും നൽകി. ഡോ .പി .ബി രാംകുമാറിന്റെ കൃതജ്ഞതയോടെ ജ്യോതിർഗമയ 23 സമാപിച്ചു.

Pl click on the link below to view photos of the event.

https://samajamphotogallery.blogspot.com/2023/12/2023_30.html

2+

തുളസീദളം സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു

 

പ്രിയപ്പെട്ടവരേ,

സാമുദായിക പ്രവർത്തനങ്ങളോടൊപ്പം തന്നെ സമൂഹത്തിലെ സർഗ്ഗാത്മകവും ബൗദ്ധീകവുമായ പ്രതിഭകളെ ആദരിക്കുക എന്ന നമ്മുടെ മുഖ്യ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ സാഹിത്യ സംഭാവനകളെ മുൻ നിർത്തി അവരിൽ നിന്നും തെരഞ്ഞെടുത്ത പ്രതിഭയ്ക്ക് 25000 രൂപയുടെ സാമ്പത്തിക പുരസ്കാരം നൽകുന്നു.

അതോടൊപ്പം തുളസീദളത്തിൽ ഇക്കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച പിഷാരടി എഴുത്തുകാരുടെ സൃഷ്ടികളിൽ നിന്നും തെരഞ്ഞെടുത്ത രചനയെ ആസ്പദമാക്കി 5000 രൂപയുടെ സാമ്പത്തിക പുരസ്‌ക്കാരവും അവരിൽത്തന്നെ 18 വയസ്സിൽ താഴെയുള്ളവരുടെ രചനകളിൽ നിന്നും തിരഞ്ഞെടുക്കുന്ന രചനക്ക് 3000 രൂപയുടെ പുരസ്‌ക്കാരവും നൽകുന്നു.

സാമ്പത്തിക പുരസ്‌കാരങ്ങൾക്കൊപ്പം ആദര പത്രവും ഫലകവും നൽകുന്നതാണ്.

പുരസ്‌ക്കാരങ്ങൾ ഗദ്യ, പദ്യ വിഭാഗങ്ങളിൽ നിന്നും പൊതുവായി തെരഞ്ഞെടുത്താണ് നൽകുന്നത്. വെവ്വേറെ നൽകുന്നില്ല.

എല്ലാവരുടെയും സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

ജനറൽ സെക്രട്ടറി

കെ.പി ഗോപകുമാർ

മാനേജർ, തുളസീദളം

 

4+

കഥകളി ഡെമോൺസ്ട്രേഷൻ നടത്തി

പിഷാരടി സമാജത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന കഥകളി ആസ്വാദന ക്ലാസിലെ ഭാഗമായി ഡിസംബർ 21ന് പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽ കുട്ടികൾക്കായി കഥകളി ഡെമോൺസ്ട്രേഷൻനടത്തി. സമാജം ആസ്ഥാന മന്ദിരത്തിൽകഥകളി പഠിപ്പിക്കുന്നശ്രീ കലാനിലയം അനിൽകുമാർ നയിച്ച ക്ലാസ്സിൽ അദ്ദേഹത്തിന്റെ സഹോദരനായ കഥകളി നടൻ ശ്രീ കോട്ടക്കൽ ഹരീശ്വരനും കലാമണ്ഡലം മുൻ പ്രിൻസിപ്പലും ഡീനുമായ ശ്രീ ബാലസുബ്രഹ്മണ്യൻ ആശാനും കഥകളിയിലെ പല ഭാഗങ്ങളും അഭിനയിച്ച് അവതരിപ്പിച്ചത് വളരെ ആസ്വാദകരവും വിജ്ഞാനപ്രദവും ആയിരുന്നു. രണ്ടു പേരും ചേർന്ന് കഥകളിയിലെ യുദ്ധരംഗം അഭിനയിച്ചത് അതി മനോഹരമായിരുന്നു. ശ്രീലജ പുറപ്പാട് അവതരിപ്പിക്കുകയുണ്ടായി. കലാനിലയം സഞ്ജയ്‌ സംഗീതവും കലാനി. ദീപക് ചെണ്ടയും കലാനി. ശ്രീജിത്ത്‌ മദ്ദളവുംകൈകാര്യം ചെയ്തു. ലോകോത്തര കലയായ കഥകളിയുടെ മഹത്വം മനസ്സിലാക്കാൻ ഈ അപൂർവ്വ…

"കഥകളി ഡെമോൺസ്ട്രേഷൻ നടത്തി"

പ്രശസ്ത തിമില വിദ്വാൻ പെരുവനം ശ്രീ കൃഷ്ണകുമാറിനെ കൊച്ചിൻ രാജ കുടുംബം സുവർണ്ണ മുദ്ര നൽകി ആദരിച്ചു

ഡിസംബർ 12 ന് തൃപ്പൂണിത്തുറ കളിക്കൊട്ട പാലസ്സിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ വെച്ച് ശ്രീമതി വൃന്ദാദേവി തമ്പുരാൻ ആണ് ആദരവ് നൽകിയത്.

ഇതിനകം തിമില വാദനത്തിൽ നിരവധി പുരസ്‌കാരങ്ങൾ ശ്രീ കൃഷ്ണകുമാറിനെ തേടിയെത്തിയിട്ടുണ്ട്.

പെരുവനം തെക്കേ പിഷാരത്ത് ശ്രീ കൃഷ്ണകുമാറിന് പിഷാരോടി സമാജം, തുളസീദളം, വെബ് സൈറ്റ് സംയുക്ത അഭിനന്ദനങ്ങൾ!

2+

ശ്രേയ ജെ മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അക്ഷരശ്ലോകം (മലയാളം ) മത്സരത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. പുലാമന്തോൾ പാലൂർ തെക്കേ പിഷാരത്ത് ശ്രീമതി രാജലക്ഷ്മി ചിത്രഭാനുവാണ് ശ്രേയയുടെ ഗുരുനാഥ. ശ്രേയക്ക് ജില്ലാ കലോത്സവത്തിൽ വഞ്ചിപ്പാട്ടു മത്സരത്തിൽ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.

വണ്ടൂരിൽ വെച്ചു നടന്ന മലപ്പുറം ജില്ലാ കേരളോത്സവം വനിതാ വിഭാഗം ബാഡ്മിൻ്റൺ ഡബിൾസ് ൽ ശ്രേയ ജേതാവായിരുന്നു മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരങ്ങൾക്ക് യോഗ്യത നേടിയിരുന്നു.

ശ്രേയ കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയും, പുലാമന്തോൾ പാലൂർ തെക്കേ പിഷാരത്തിലെ ജയചന്ദ്രൻ -കവിത ദമ്പതിയുടെ മകളുമാണ്.

ശ്രേയക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

4+

യുവ എഴുത്തുകാരി ശ്രീമതി അശ്വതി എ. എസ് രചിച്ച SOULFUL SOLILOQUIES :EXPLORING EMOTIONS എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം 2024 ജനുവരി 7, ഞായറാഴ്ച്ച വൈകീട്ട് 3 ന് തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ വെച്ച് പ്രശസ്ത കവിയും ചെറു കഥാകൃത്തുമായ ശ്രീ സുരേഷ് തെക്കീട്ടിൽ പ്രകാശനം ചെയ്യുന്നു.

കൂടാതെ ശ്രീമതി കീർത്തി സോഫിയ പൊന്നച്ചൻ (അസിസ്റ്റന്റ് പ്രൊഫസർ, ഇംഗ്ലീഷ് സാഹിത്യം കാർമൽ കോളേജ്, മാള), ശ്രീ മനു മങ്ങാട്ട് (കവി, റിസർച്ച് കൺസൾട്ടന്റ് ആന്റ് ഗൈഡ്, ട്രാൻസ്ലേറ്റർ, കൗൺസിലർ, NET ഇംഗ്ലീഷ് മെന്റർ), ശ്രീ ടി. പി ഭരതൻ (റിട്ട പ്രിൻസിപ്പൽ, പെഴുന്തറ എച്ച്. എം. ജി. എൽ. പി സ്കൂൾ), ശ്രീമതി ജയ നാരായണൻ പിഷാരടി (റിട്ട പ്രിൻസിപ്പൽ, ഒയാസിസ് ഇന്റർനാഷണൽ സ്കൂൾ, അൽ ഐൻ, യു. എ. ഇ ),  ശ്രീ ഗോപൻ പഴുവിൽ (തുളസീദളം പത്രാധിപർ) തുടങ്ങിയവർ പങ്കെടുക്കുന്നു.

തുളസീദളത്തിലൂടെ ഏവർക്കും സുപരിചിതനായ ശ്രീ അരവിന്ദാക്ഷൻ സേലം (വട്ടേനാട് പിഷാരം) എന്ന പ്രതിഭാ ധനനായ എഴുത്തുകാരന്റെ മകളാണ് ശ്രീമതി അശ്വതി. അമ്മ ശ്രീമതി സുഭദ്ര ടി. പി (പാതായ്ക്കര പിഷാരം), ഭർത്താവ് രാജ് മോഹൻ (ആറ്റൂർ), മക്കൾ ധീരജ് രാജ്, ദേവദത്ത് രാജ്

ശ്രീമതി അശ്വതിക്ക് പിഷാരടി സമാജം, തുളസീദളം, വെബ് സൈറ്റ് എന്നിവയുടെ സംയുക്ത ആശംസകൾ!

 

15+

പിഷാരടി സമാജത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന കഥകളി ആസ്വാദന ക്ലാസ്സ്‌ ഡെമോൺസ്ട്രേഷനോട് കൂടി 2023 ഡിസംബർ 21 ന് പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽ വച്ച് ഉച്ചക്ക് 1 മണി മുതൽ 3 മണി വരെ നടത്തുന്നു.

കലാമണ്ഡലം മുൻ പ്രിൻസിപ്പലും ഡീനുമായ ശ്രീ ബാലസുബ്രഹ്മണ്യനാശാൻ നയിക്കുന്ന ക്ലാസ്സിൽ പിഷാരടി സമാജത്തിലെ കഥകളി അദ്ധ്യാപകനായ ശ്രീ കലാനിലയം അനിൽകുമാർ ക്ലാസ്സ്‌ എടുക്കുന്നതാണ്.

പുറപ്പാട് അവതരിപ്പിക്കുന്നതിനായി കുമാരിമാരായ ശ്രീബാലയും ശ്രീഭദ്രയും വേഷമണിയുന്നു.

സഹൃദയരായ സമാജം അംഗങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു.

2+

Bangalore Sakha AGM & Kudumba Samgamam 2023

Pisharody Samajam Bangalore Annual General Meeting and Kudumba Samgamam was held on 10th December 20203 at At ECA Hall, Indiranagar, Bengaluru from 9 AM onwards. Patrons Dr Rajan, Shri. Chandrashekhar &  Shri Jayaraj inaugurated the function by lighting the lamp. President Shri. Dinesh Pisharody chaired the meeting. Secretary Shri. Biju presented the report. After the meeting variety of entertainment programs were staged by members and children of Bangalore Sakha.   Event convener, Manoj S Pisharody guided…

"Bangalore Sakha AGM & Kudumba Samgamam 2023"

ज्योतिर्गमय -2023

പിഷാരോടി സമാജത്തിന്റെയും അനുബന്ധ വിഭാഗങ്ങളായ പിഷാരോടി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെയും, പിഷാരോടി പിൽഗ്രിമേജ് ആൻഡ് ടൂറിസം ഡെവലപ്മെൻറ് ട്രസ്റ്റിൻറെയും  ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഗുരുവായൂരിൽ വച്ചു  ദ്വിദിന കൂട്ടായ്‌മ സംഘടിപ്പിക്കുന്നു. ഡിസംബർ 29, 30 തീയതികളിലായാണ് പരിപാടി നടത്തുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സമാജം ഗസ്റ്റ് ഹൌസിൽ സൗജന്യ താമസ സൗകര്യവും ഭക്ഷണവും  ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 29 വെള്ളിയാഴ്ച്ച രാവിലെ 10.00 മണിക്ക്  ഉദ്‌ഘാടനം. തുടർന്ന്  വിവിധ പരിപാടികൾ.  രണ്ടു ദിവസമായി നടക്കുന്ന പരിപാടിയുടെ സംക്ഷിക്ത രൂപം ചുവടെ ചേർക്കുന്നു. കൂടാതെ പങ്കെടുക്കുന്ന കുട്ടികളുടെ വിവിധ കലാ പരിപാടികൾ, ഗവണ്മെന്റ് അവാർഡുകൾ, അനുമോദനങ്ങൾ കിട്ടിയ സമാജം അംഗങ്ങളുമായി സംസാരിക്കാനുള്ള അവസരം മുതലായവ ഉണ്ടായിരിക്കും. 13 മുതൽ 21…

"ज्योतिर्गमय -2023"

രചനയുടെ ഭാവന ലോകത്തേക്ക് ആദ്യ ചുവടുവെച്ച് ശ്രദ്ധ രഞ്ജിത്ത്

വാക്കുകളുടെയും ഭാവനയുടെയും ലോകത്തേക്ക് തന്റെ ആദ്യ കഥ പുസ്തകമായ “Raveen’s Rescue Mission” പ്രകാശനം ചെയ്ത് ശ്രദ്ധ രഞ്ജിത്ത്. UK യിലെ “Switched On Academy” യുടെ നേതൃത്വത്തിൽ ഒക്ടോബറിൽ നടത്തിയ രചന ശില്പശാലയിൽ പങ്കെടുത്തപ്പോൾ ശ്രദ്ധ എഴുതിയ കഥയാണ് പുസ്തക രൂപത്തിൽ പ്രകാശനം ചെയ്തത്. പൂവത്തൂർ പിഷാരത്ത് രഞ്ജിത് പിഷാരോടിയുടേയും, മുളകുന്നത്ത്കാവ് “ശ്രീരമ്യത്തിൽ” രമ്യ രഞ്ജിത്തിന്റേയും മകളായ ശ്രദ്ധ, ഇപ്പോൾ UK യിലെ Brighton നിൽ താമസിക്കുന്നു. Bilingual Primary School, Hove യിലെ 6th standard വിദ്യാർത്ഥിനിയാണ് ശ്രദ്ധ. ശ്രദ്ധക്ക് സമാജത്തിന്റെയും വെമ്പ്സൈറ്റ് ടീമിന്റെയും അഭിനന്ദനങ്ങൾ! 9+

"രചനയുടെ ഭാവന ലോകത്തേക്ക് ആദ്യ ചുവടുവെച്ച് ശ്രദ്ധ രഞ്ജിത്ത്"