
പിഷാരോടി സമാജം തൃശൂർ ശാഖയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ തലത്തിൽ ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികളെ അധിവസിപ്പിച്ചിട്ടുള്ള പ്രത്യാശാഭവൻ, അനാഥരായ പെൺകുട്ടികളുടെ അതിജീവനത്തിനു വേണ്ടി സ്ഥാപിച്ചിട്ടുള്ള സ്ഥാപനം എന്നിവിടങ്ങളിലുള്ളവർക്ക് വേണ്ടി നിത്യോപയോഗ സാധനങ്ങൾ, തയ്യൽ മെഷീൻ, സീലിംഗ് ഫാൻ, വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു
04-08-2024ന് സമാജം തൃശൂർ ആസ്ഥാന മന്ദിരത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന വിതരണച്ചടങ്ങിൽ ശ്രീ സി. പി അച്യുതൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി നാളിതുവരെ സമാജം നടത്തി വന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ഇന്ന് സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഒരുപാട് ഹത ഭാഗ്യരുടെ അതിജീവനത്തിന് വേണ്ടി സർക്കാർ തലത്തിൽ നിർമ്മിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ താമസിക്കുന്നവരുടെ മുഖ്യമായ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവരെ നമ്മളാലാകും വിധത്തിൽ സഹായിക്കുന്ന ചടങ്ങാണ് നടക്കുന്നത്. അത് സ്വീകരിക്കാനെത്തിയിട്ടുള്ള അനാഥരുടെ ആവാസ സ്ഥാപനത്തിന്റെ അഡ്മിനിസ്റ്റർ ശ്രീമതി ജെനിയോട് പ്രത്യേകം നന്ദിയുണ്ട്.
അയ്യന്തോൾ ഡിവിഷൻ കൗൺസിലർ ശ്രീ പ്രസാദ്, പിഷാരടി സമാജം ചെയ്ത, ചെയ്തു കൊണ്ടിരിക്കുന്ന ഇത്തരം വലിയ ജീവ കാരുണ്യ പ്രവർത്തനങ്ങൾ വില മതിക്കാനാകാത്തതാണ് എന്നറിയിച്ചു . നീണ്ട കാലമായി സമാജത്തെ നേരിട്ടറിയാം. നിങ്ങളുടെ ഈ വിശാല മായ സേവന മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു.
പെൺകുട്ടികളുടെ അതിഥി മന്ദിരത്തിലേക്കുള്ള തയ്യൽ മെഷീനും മറ്റു വസ്തുക്കളും ശ്രീമതി ജെനിക്ക് ശ്രീ പ്രസാദ് സമർപ്പിച്ചു.
തുടർന്ന് നടന്ന മറുപടി ഭാഷണത്തിൽ ശ്രീമതി ജെനി പറഞ്ഞ വാക്കുകളാണ് ആദ്യം തന്നെ ശീർഷകത്തിൽ സൂചിപ്പിച്ചത്.
ഞാൻ ഈ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്റർ ആയി നിയമിതയായി എത്തിയപ്പോൾ കുട്ടികൾ ആദ്യം ആവശ്യപ്പെട്ട ചെറിയൊരു (പക്ഷെ വലിയ) ആഗ്രഹമായിരുന്നു ഞങ്ങൾക്ക് ഒരു ദോശ തിന്നാൻ കൊതിയാകുന്നു എന്ന്. അത് എന്നെ അസ്വസ്ഥയാക്കി. അവിടെ ദോശക്കല്ല് അടക്കം പല അത്യാവശ്യ ഉപകരണങ്ങളും ഉണ്ടായിരുന്നില്ല. പിന്നെ ഒരു സ്പോൺസറെ കണ്ടെത്തി അവരാണ് ദോശക്കല്ല് തന്നത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ അനാഥരാക്കപ്പെട്ടും, പീഡിപ്പിക്കപ്പെട്ടും എത്തിയ പെൺകുട്ടികളും യുവതികളും ആണ് അവിടെയുള്ളത്. അതു കൊണ്ട് തന്നെ കർശനമായ നിയന്ത്രണങ്ങൾ ഉണ്ട്. സന്ദർശകർ, വാർത്താ മാധ്യമങ്ങൾ, പരസ്യമായ സ്പോൺസർമാർ തുടങ്ങിയവയൊന്നും അനുവദനീയമല്ല. യാതൊരു കാരണവശാലും ഫോട്ടോ എടുക്കാൻ സമ്മതിക്കില്ല. കുട്ടികളെ ആരെയും കാണിക്കുകയും ഇല്ല. ഇത് കൊണ്ടൊക്കെ ആകണം പലരും വലിയ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും തുടർന്ന് അവ നടപ്പാക്കാതെ പിൻമാറിയതും.
എന്നാൽ പിഷാരടി സമാജം ഇവരിൽ നിന്നൊക്കെ വ്യത്യസ്ത പുലർത്തി. നേരത്തെ അവിടെ വന്ന് ഞങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് ഒട്ടും വൈകാതെ കൃത്യ സമയത്ത് തന്നെ യാതൊരു ഉപാധികളും ഇല്ലാതെ അവ ഞങ്ങൾക്ക് തന്നു. പിഷാരോടി സമാജത്തോടും സമാജത്തെ ഞങ്ങളുമായി പരിചയപ്പെടുത്തിയ ശ്രീമതി രഞ്ജിനി ഗോപിയോടും ഞങ്ങൾക്കുള്ള നന്ദി അളവറ്റതാണ്.പ്രത്യാശാഭവന് വേണ്ടി സൂപ്രണ്ട് ശ്രീമതി ബിന്ദു സാധനങ്ങൾ ഏറ്റു വാങ്ങി.
സമാജം ജനറൽ സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ എല്ലാവർക്കും നന്ദി പറഞ്ഞു
തുടർന്ന് ശാഖാ ഭാരവാഹികൾ പ്രത്യാശാ ഭവൻ, പെൺകുട്ടികളുടെ അതിഥിമന്ദിരം എന്നിവിടങ്ങളിൽ നേരിട്ട് ചെന്ന് എല്ലാവരെയും കണ്ട് സാധന സാമഗ്രികൾ എത്തിച്ചു കൊടുത്തു.

















R Govind Harikrishnan got first place in the state level “All Kerala High school Level Quiz Competition” conducted by Department of Statistics, Vimala College (Autonomous) Thrissur on 28 June 2024, participated by 98 high school students from various districts of Kerala.













Recent Comments