അറുപതാം വയസ്സിൽ ബിരുദം നേടി പിഷാരസ്യാർ

വിവിധ ജീവിത സാഹചര്യങ്ങൾ മൂലം പഠനം നിർത്തേണ്ടി വന്നിട്ടും പഠിക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കാതെ ഇരിങ്ങോട്ട് തൃക്കോവിൽ പിഷാരത്ത് ശ്രീമതി നളിനി പിഷാരസ്യാർ വിദൂര വിദ്യാഭ്യാസത്തിലൂടെ മലയാളത്തിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി. നിലവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശ്രീമതി നളിനിക്ക് പൂർണ്ണ പിന്തുണയുമായി ഭർത്താവായ പോർക്കുളം പുതുമനശ്ശേരി പിഷാരത്ത് ശ്രീ ശ്രീകുമാർ പിഷാരടിയും മക്കളായ ശ്രീനിത്തും ശ്രീജിത്തുമുണ്ട്.

ഇരിങ്ങാട്ടിരി വീട്ടിക്കുന്ന് ചെറുകര കളത്തിൽ പരേതനായ രാജനുണ്ണിയുടെയും ഇരിങ്ങോട്ട് തൃക്കോവിൽ പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും മകളാണ് നളിനി.

ഗുരുവായൂർ ശാഖാംഗമായ നളിനിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!

20+

8 thoughts on “അറുപതാം വയസ്സിൽ ബിരുദം നേടി പിഷാരസ്യാർ

  1. അഭിനന്ദനങ്ങള്‍.. പ്രായം ഒന്നിനും പരിധി നിശ്ചയിക്കുന്നില്ല.. അറിവിന്‍റെ ആഴിയില്‍ ഇനിയും തുഴയാനാകട്ടെ.. ജഗദീശ്വരന്‍ എന്നും അനുഗ്രഹിക്കട്ടെ..

    1+

Leave a Reply

Your email address will not be published. Required fields are marked *