കഥകളി ഡെമോൺസ്ട്രേഷൻ നടത്തി

പിഷാരടി സമാജത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന കഥകളി ആസ്വാദന ക്ലാസിലെ ഭാഗമായി ഡിസംബർ 21ന് പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽ കുട്ടികൾക്കായി കഥകളി ഡെമോൺസ്ട്രേഷൻനടത്തി.

സമാജം ആസ്ഥാന മന്ദിരത്തിൽകഥകളി പഠിപ്പിക്കുന്നശ്രീ കലാനിലയം അനിൽകുമാർ നയിച്ച ക്ലാസ്സിൽ അദ്ദേഹത്തിന്റെ സഹോദരനായ കഥകളി നടൻ ശ്രീ കോട്ടക്കൽ ഹരീശ്വരനും കലാമണ്ഡലം മുൻ പ്രിൻസിപ്പലും ഡീനുമായ ശ്രീ ബാലസുബ്രഹ്മണ്യൻ ആശാനും കഥകളിയിലെ പല ഭാഗങ്ങളും അഭിനയിച്ച് അവതരിപ്പിച്ചത് വളരെ ആസ്വാദകരവും വിജ്ഞാനപ്രദവും ആയിരുന്നു. രണ്ടു പേരും ചേർന്ന് കഥകളിയിലെ യുദ്ധരംഗം അഭിനയിച്ചത് അതി മനോഹരമായിരുന്നു. ശ്രീലജ പുറപ്പാട് അവതരിപ്പിക്കുകയുണ്ടായി.

കലാനിലയം സഞ്ജയ്‌ സംഗീതവും കലാനി. ദീപക് ചെണ്ടയും കലാനി. ശ്രീജിത്ത്‌ മദ്ദളവുംകൈകാര്യം ചെയ്തു. ലോകോത്തര കലയായ കഥകളിയുടെ മഹത്വം മനസ്സിലാക്കാൻ ഈ അപൂർവ്വ അവസരങ്ങൾ വിനിയോഗിക്കുക.

1+

Leave a Reply

Your email address will not be published. Required fields are marked *