സരസ്വതി വേണുഗോപാലിന് ജൈവ കർഷക പുരസ്‌ക്കാരം

ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് വർഷാ വർഷവും നൽകി വരുന്ന ജൈവ പച്ചക്കറി കർഷക പുരസ്‌കാരം ഈ വർഷം (2024) ശുകപുരത്ത് പിഷാരത്ത് ശ്രീമതി സരസ്വതി വേണുഗോപാലിന് ലഭിച്ചു.

കഴിഞ്ഞ വർഷം (2023) ശ്രീകൃഷ്ണപുരം പഞ്ചായത്ത് അടിസ്ഥാനത്തിൽ ഏറ്റവും നല്ല ജൈവ കർഷക പുരസ്കാരം ലഭിച്ചതും ശ്രീമതി സരസ്വതിക്കായിരുന്നു.

ഭർത്താവ് ശ്രീ എരിങ്ങോട്ട് തൃക്കോവിൽ പിഷാരത്ത് വേണുഗോപാലൻ.  മക്കൾ ശ്രീമതി സിത്താര വേണുഗോപാൽ, ശ്രീമതി ശ്വേത വേണുഗോപാൽ (കേരള സാരീസ്). മരുമക്കൾ ശ്രീ രാഹുൽ വിജയൻ (അപ്പംകളം പിഷാരം),ശ്രീ വി പി മനോജ്‌ കൃഷ്ണൻ (പെരിങ്ങോട് വടക്കേ പിഷാരം, കേരള സാരീസ്)

കോങ്ങാട് ശാഖ അംഗം കൂടിയായ ശ്രീമതി സരസ്വതി വേണുഗോപാലിന് പിഷാരടി സമാജം, തുളസീദളം, വെബ് സൈറ്റ് എന്നിവയുടെ അഭിനന്ദനങ്ങൾ!

5 thoughts on “സരസ്വതി വേണുഗോപാലിന് ജൈവ കർഷക പുരസ്‌ക്കാരം

  1. സരസ്വതി വേണുഗോപാലിന് അഭിനന്ദനങ്ങൾ.

  2. ആശംസകൾ ? ഇനിയും കൂടുതൽ പേർ ഈ രംഗത്തേക്ക് വരട്ടെ. നാടിന്റെ ഇന്നത്തെ ആവശ്യമാണത് ?

Leave a Reply to ഗോപിനാഥ്, തിരുവനന്തപുരം Cancel reply

Your email address will not be published. Required fields are marked *