നാദം മ്യൂസിക്കൽ അക്കാദമി, മണ്ണാർക്കാട് സംഘടിപ്പിച്ച അഖില കേരള രാമായണ പാരായണ മത്സരം 2024 ൽ മാസ്റ്റർ ജിഷ്ണു മനോജ് വിജയിയായി അവർ നൽകുന്ന എഴുത്താണി പുരസ്‌കാരം 2024ന് അർഹനായി.
കോങ്ങാട് ശാഖാംഗങ്ങളായ കരാക്കുറുശ്ശി മാലതി നിവാസിൽ മനോജിന്റെയും തൃപ്പറ്റ പിഷാരത്ത് മിനിയുടെയും മകനാണ് തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ(കമ്പ്യൂട്ടർ സയൻസ്) വിദ്യാർത്ഥിയായ ജിഷ്ണു.
അമ്പലപ്പുഴ വിജയകുമാറിന്റെയും, ഏലൂർ ബിജുവിന്റെയും ശിക്ഷണത്തിൽ കൊട്ടിപ്പാടി സേവയും, നെടുമ്പള്ളി രാംമോഹന്റെ ശിക്ഷണത്തിൽ കഥകളി സംഗീതവും, മണ്ണാർക്കാട് മോഹനന്റെ ശിക്ഷണത്തിൽ ചെണ്ടയും അഭ്യസിക്കുന്നു ജിഷ്ണു.
മാസ്റ്റർ ജിഷ്ണുവിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
12+
ജിഷ്ണുവിന് അഭിനന്ദനങ്ങൾ .
ജിഷ്ണു മനോജിന് അഭിനന്ദനങ്ങൾ
Congrats Jishnu
Congratulations Jishnu 🌹