ചിലപ്പോൾ ചില നിശ്ശബ്ദതകൾ പറയുന്നത് – പുസ്തക പ്രകാശനം

ഡോ. സുജയയുടെ “ചിലപ്പോൾ ചില നിശ്ശബ്ദതകൾ പറയുന്നത്” എന്ന ചെറുകഥാസമാഹാരം ലൈബ്രറി കൌൺസിലിന്റെ ആഭിമുഖ്യത്തിൽ 14-10-2024നു വൈകുന്നേരം പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

ഇതിനു മുമ്പ് 2020ൽ “ഓരോരുത്തർക്ക് ഓരോരോ ന്യായങ്ങൾ” എന്ന ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചെറുകാട്ട് പിഷാരത്ത് ഗോപാല പിഷാരോടിയുടെയും തൊണ്ടിയന്നൂർ പിഷാരത്ത് ചന്ദ്രിക പിഷാരസ്യാരുടെയും മകളാണ് ഡോ. സുജയ.

ഡോ. സുജയക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

ലോഗോസ് ബുക്‌സാണ് പ്രസാധകർ. +91 80861 26024 എന്ന നമ്പറിലേയ്ക്ക് പുസ്തകത്തിന്റെ പേരും സ്വന്തം വിലാസവും എഴുതി വാട്സ്ആപ്പ് ചെയ്താൽ പുസ്തകം ലഭിക്കുന്നതാണ്.

One thought on “ചിലപ്പോൾ ചില നിശ്ശബ്ദതകൾ പറയുന്നത് – പുസ്തക പ്രകാശനം

Leave a Reply to K P Ramachandran Cancel reply

Your email address will not be published. Required fields are marked *