ഡോ. ആനായത്ത് രാജേന്ദ്ര കുമാർ വീണ്ടും വൈസ് ചാൻസലർ ആയി നിയമിതനായി

പ്രൊഫ. ഡോ. രാജേന്ദ്രകുമാർ ആനായത്തിനെ അദ്ദേഹത്തിന്റെ ഹരിയാന സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങളെ മുൻ നിർത്തി വീണ്ടും Deenabandhu Chhotu Ram University of Science and Technology, Murthal, Sonepat ന്റെ വൈസ് ചാൻസലർ ആയി നിയമിച്ചു കൊണ്ട് ഹരിയാന ഗവർണറും യൂണിവേഴ്‌സിറ്റി ചാൻസലറുമായ ശ്രീ സത്യദേവ് നാരായൺ ആര്യ ഉത്തരവിറക്കി.

ഈയിടെ അദ്ദേഹത്തെ Honorary Colonel പദവി നൽകി രാജ്യം ആദരിച്ചിരുന്നു.

2011ലെ പ്രിന്റിംഗിലെ ഓസ്കാർ എന്ന് വിശേഷിപ്പിക്കുന്ന Global Academic Excellence Award നേടിയ അദ്ദേഹം തിരുവേഗപ്പുറ ആനായത്ത് പിഷാരത്ത് സത്യഭ്യാമ പിഷാരസ്യാരുടെയും പരേതനായ ഗോവിന്ദാപുരത്ത് പിഷാരത്ത് ഗോപാല പിഷാരോടിയുടെയും തൃദീയ പുത്രനാണ്.

ഭാര്യ: ആമയൂർ പിഷാരത്ത് രജനി.
മക്കൾ: പാർവതി, പ്രണവ്.

പ്രൊഫ. രാജേന്ദ്രകുമാറിന് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ.

 

3 thoughts on “ഡോ. ആനായത്ത് രാജേന്ദ്ര കുമാർ വീണ്ടും വൈസ് ചാൻസലർ ആയി നിയമിതനായി

  1. പ്രൊഫസർ രാജേന്ദ്രകുമാറിന്ന് അഭിനന്ദനങ്ങൾ

Leave a Reply to Raghupathi A P Cancel reply

Your email address will not be published. Required fields are marked *