ഭാഗവത സപ്താഹ യജ്ഞത്തിന് സമാരംഭം

പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വച്ച് ഭാഗവത സപ്താഹ യജ്ഞം, യജ്ഞ ആചാര്യ ശ്രീമതി രുഗ്മിണി സേതുവിന്റെ,  മാഹാത്മ്യം വായനയോടുകൂടി ഇന്നലെ വൈകീട്ട് 6 മണിയോടെ ആരംഭിച്ചു.

സമാജം പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരടി സംഭാവനയായി നല്കിയ പുതിയ നിലവിളക്ക് കൊളുത്തിയാണ് യജ്ഞം ആരംഭിച്ചത്.

ശ്രീ അജിത് പിറവം ആണ് പൂജകൻ. സഹ ആചാര്യ ശ്രീമതി. ജാനകി കുട്ടി.

ഇന്ന്, 17-07-23 മുതൽ ജൂലൈ 23-07-23 വരെയുള്ള ഏഴു ദിവസങ്ങളിലാണ് സപ്താഹം നടക്കുക.

ഇന്ന് വൈകീട്ട് 6 മണിക്ക് ആസ്ഥാനമന്ദിരത്തിൽ വെച്ച് ആചാര്യൻ ശ്രീ രാജൻ രാഘവന്റെ നേതൃത്വത്തിൽ രാമായണ മാസാചരണത്തിനും തുടക്കം കുറിക്കും. തുടർന്ന് ഒരു മാസം നീണ്ടു നിൽക്കുന്ന രാമായണ പാരായണം ഓൺലൈനിലൂടെ നടത്തും.

One thought on “ഭാഗവത സപ്താഹ യജ്ഞത്തിന് സമാരംഭം

  1. എല്ലാ മംഗളങ്ങളും നേരുന്നു. സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ.

Leave a Reply to P. P. Rajan Cancel reply

Your email address will not be published. Required fields are marked *