പിഷാരോടി സമാജം മുംബൈ – 43മത് വാർഷിക പൊതുയോഗ നോട്ടീസ്

പിഷാരോടി സമാജം മുംബൈയുടെ 43മത്  വാർഷിക പൊതുയോഗം  27-07-2025, ഞായറാഴ്ച്ച 3.30 PMനു വസായ് വെസ്റ്റ്, BKS ഇംഗ്ലീഷ് ഹൈസ്കൂൾ & ജൂനിയർ കോളേജിൽ വെച്ച് താഴെപ്പറയുന്ന കാര്യപരിപാടികളോടെ  നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

കാര്യപരിപാടികൾ

  1. 21-07-2024നു കൂടിയ 42മത് വാർഷിക പൊതുയോഗത്തിന്റെ മിനുട്സ് വായിച്ച് അംഗീകരിക്കൽ.
  2. 2024-25ലെ ഭരണസമിതിയുടെ പ്രവർത്തന റിപ്പോർട്ട് വായിച്ച് അംഗീകരിക്കൽ.
  3. 2024-25ലെ ഓഡിറ്റിന് വിധേയമായ കണക്കുകൾ വായിച്ച് അംഗീകരിക്കൽ.
  4. 2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ഇന്റെർണൽ ഓഡിറ്ററെ തിരഞ്ഞെടുക്കൽ.
  5. 2025-2026 സാമ്പത്തിക വർഷത്തേക്കുള്ള സ്റ്റാറ്റ്യുട്ടറി ഓഡിറ്ററെ തിരഞ്ഞെടുക്കൽ.
  6. 2025-26, 2026-2027 സാമ്പത്തിക വർഷങ്ങളിലേക്കുള്ള കേന്ദ്ര നിയമാവലിഭാഗം 3 R (15) പ്രകാരമുള്ള   കേന്ദ്ര പ്രതിനിധി സംഭാംഗങ്ങളെ  തിരഞ്ഞെടുക്കൽ.
  7. 2025ലെ വാര്ഷികാഘോഷത്തെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കൽ.
  8. അദ്ധ്യക്ഷൻ അനുവദിക്കുന്ന ഇതര വിഷയങ്ങൾ.

 

മുംബൈ                                                                  ഭരണസമിതിക്ക് വേണ്ടി,

22-06-2025                                                                ടി വി മണിപ്രസാദ്‌, സെക്രട്ടറി

NB:

  1. അംഗങ്ങൾ 3:25PM നു തന്നെ എത്തുവാൻ താല്പര്യപ്പെടുന്നു.3.30 PMനു നിശ്ചിത കോറം തികയാത്ത പക്ഷം 4:00 PM ലേക്ക് യോഗം നീട്ടിവെക്കുന്നതും  പ്രസ്തുത സമയത്തും കോറം ലഭ്യമാകാത്ത പക്ഷം എത്തിച്ചേർന്നവരെ കോറമായി പരിഗണിച്ച് യോഗം ആരംഭിക്കുന്നതുമാണ്.
  2. ഭരണസമിതി റിപ്പോർട്ട്, മിനുട്ട്സ്, കണക്കുകൾ എന്നിവയിൽ എന്തെങ്കിലും വിശദീകരണം ആവശ്യമുള്ള പക്ഷം അംഗങ്ങൾ അക്കാര്യം കാണിച്ച് യോഗത്തിന് 5 ദിവസം മുമ്പെങ്കിലും ഇമെയിൽ / വാട്ട്സ് ആപ്പ് എന്നിവ വഴി സെക്രട്ടറിക്കോ, ഖജാൻജിക്കോ എഴുതിത്തരേണ്ടതാണ്.

 

ഭരണസമിതി റിപ്പോർട്ട്

പ്രിയപ്പെട്ട അംഗങ്ങൾക്ക്,

പിഷാരോടി സമാജം മുംബൈ(സമാജം)യുടെ 42മത് ഭരണസമിതി പ്രവർത്തന റിപ്പോർട്ട് നിങ്ങളുടെ അറിവിലേക്കായി അവതരിപ്പിക്കുന്നതിൽ ഈ ഭരണസമിതിക്ക് അതിയായ സന്തോഷമുണ്ട്.

2023 ജൂലൈ  23-ന് നടന്ന 41-ാമത് വാർഷിക പൊതുയോഗത്തിൽ  തിരഞ്ഞെടുക്കപ്പെട്ട താഴെപ്പറയുന്ന അംഗങ്ങൾ 2024-25 വർഷത്തേക്കുള്ള ഭരണ സമിതിയിൽ തുടരുന്നു.

SR. NO. NAME POSITION AREA
1 Shri A.P Raghupathi President
2 Shri K P Ramachandran Vice President
3 Shri T V Maniprasad Secretary
4 Shri T P Sasikumar Jt. Secretary
5 Shri V.P. Muraleedharan Treasurer
6 Shri P Radhakrishnan Member Kalyan – Badlapur
7 Shri A Ramesh Pisharody Member Dombivili
8 Shri V P Nandakumar Member Navi Mumbai
9 Shri Arun Raghupathi Member Kalwa – Ghatkopar
10 Shri Mohanan V.R. Member Colaba – Borivli
11 Shri. P P Kuttykrishnan (Till September 2023)

Shri Dinesh K Pisharody      (From September 2023)

Member Dahisar – Virar
12 Shri M P Soman Member Member Anushakti Nagar-Dadar
13 Smt. Mini Sasidharan Member General
14 Smt. Vijayalakshmi Ravi Member General
15 Shri P. Vijayan Member Ex-Officio

കഴിഞ്ഞ റിപ്പോർട്ടിങ്  വർഷം  ഈ ഭരണസമിതി 10 യോഗങ്ങൾ ചേരുകയും  ആ യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ ഉചിതമായ  വിചാരവിനിമയങ്ങൾക്ക് വിധേയമായി ഐക്യകണ്ഠേന എടുത്തവയുമായിരുന്നു.

അംഗസംഖ്യ

കഴിഞ്ഞ റിപ്പോർട്ടിങ് വർഷത്തിലെ  ശാഖയുടെ അംഗസംഖ്യ വിവരങ്ങൾ താഴെക്കൊടുക്കുന്നു.

As On 31/03/2024 Addition Converted to Life Ceased/ Transferred As On 31/03/2025
Life 716 08 07 717
Ordinary 03 0 0 03
Total 719 08 07 720

സാമ്പത്തിക സ്ഥിതി

കഴിഞ്ഞ റിപ്പോർട്ടിങ് വർഷത്തിൽ ശാഖയുടെ പക്കലുള്ള നിക്ഷേപങ്ങൾ വിവേകപൂർവ്വമായി കൂടുതൽ പലിശ ലഭ്യമാകുന്ന രീതിയിൽ സുരക്ഷിത നിക്ഷേപങ്ങളിലൂടെ  പുതുക്കുവാൻ ശ്രമിച്ചിട്ടുണ്ട്. അതോടൊപ്പം ശാഖയുടെ ചിലവുകൾക്കായി ധനം കണ്ടെത്തി  സഞ്ചിതമായി ഒരുക്കൂട്ടി വെച്ചിരിക്കുന്ന ഫണ്ടുകളിൽ നിന്നുമെടുക്കാതെ തന്നെ ചിലവഴിക്കാനും ശ്രമിച്ചിട്ടുണ്ട്.

കലാസാംസ്കാരിക വേദി

സമാജം 2024-ലെ വാർഷികാഘോഷം  2024 ഡിസംബർ 8-ന് മുംബൈയിലെ ഗൊരെഗാവിലെ ബംഗൂർ നഗർ അയ്യപ്പ ക്ഷേത്രത്തിൽ  വെച്ച് സമാജം അംഗങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ, കുട്ടികൾ തുടങ്ങിയവരുടെ വിവിധ കലാപരിപാടികളോടെ  നടത്തപ്പെട്ടു.  ഈ വാർഷികാഘോഷം സൂക്ഷ്മമായ ആസൂത്രണം,  സമയപരിപാലനം,   ഉന്നത നിലവാരം പുലർത്തിയ  കലാ പരിപാടികൾ എന്നിവയാൽ സമ്പന്നമായിരുന്നുവെന്ന് അറിയിക്കട്ടെ. അംഗങ്ങളുടെ മികച്ച  പിന്തുണയാൽ  വാർഷികാഘോഷം സമാജം സഞ്ചിത ഫണ്ടിൽ നിന്നും ഒരു പൈസ പോലും എടുക്കാതെ തന്നെ അതിന്റെ പൂർണ്ണ ഉത്സാഹത്തോടെയും മികവോടെയും നടത്തുവാൻ കഴിഞ്ഞുവെന്നതിന് അംഗങ്ങളോടുള്ള നന്ദിയും അറിയിക്കട്ടെ.

വാര്‍ഷികാഘോഷം  കേന്ദ്ര ജന സെക്രട്ടറി ശ്രീ. കെ പി ഗോപകുമാറിന്റെയും  കേന്ദ്ര വൈസ് പ്രസിഡന്റ് ശ്രീ. കെ പി മുരളിയുടെയും സാന്നിദ്ധ്യത്താൽ  അനുഗ്രഹിതമായിരുന്നു. ജന. സെക്രട്ടറി തന്റെ അഭിസംബോധനയിൽ വാർഷികാഘോഷത്തിൽ പങ്കെടുക്കാനായതിൽ സന്തോഷം രേഖപ്പെടുത്തുകയും സമയ ക്ലിപ്തതയോടെയും അച്ചടക്കത്തോടെയും നടത്തപ്പെടുന്ന നിലവാരമുള്ള കലാപരിപാടികളെ ശ്ലാഘിക്കുകയും ചെയ്തു. അദ്ദേഹം ഈയിടെ രൂപീകൃതമായ തുളസീദളം കലാസാംസ്കാരിക സമിതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കി. കൂടാതെ കേന്ദ്ര തലത്തിൽ വിവിധ ഘടകങ്ങളിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും പറയുകയുണ്ടായി. അതോടൊപ്പം കേന്ദ്രവുമായി മുംബൈ ശാഖ നൽകി വരുന്ന സഹകരണത്തിനെ  പ്രത്യേകം അഭിനന്ദിക്കുകയുമുണ്ടായി. കേന്ദ്ര വൈസ് പ്രസിഡണ്ട് ശ്രീ കെ പി മുരളി ഗുരുവായൂരിൽ കൈകൊട്ടിക്കളി അവതരിപ്പിച്ച ശാഖയിലെ വനിതാ അംഗങ്ങൾക്ക് ശാഖയുടെ വക ഓണപ്പുടവ നൽകി ആദരിച്ചു. അതോടൊപ്പം മുംബൈ ശാഖ കൈകൊട്ടിക്കളിയുടെ തനിമ നില നിർത്തുന്നതിൽ വഹിക്കുന്ന പങ്കിനെ പ്രകീർത്തിച്ചു.

ഈ വർഷം ക്ഷേത്രകലകളെ നഗര പുതു  തലമുറക്ക് പരിചയപ്പെടുത്തുന്ന ശൃംഖലയിൽ  മഹാനായ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കലാരൂപത്തിലെ പ്രഥമ രൂപമെന്ന് വിശ്വസിക്കുന്ന ശീതങ്കൻ തുള്ളൽ കലാസാഗർ പുരസ്‌കാര ജേതാവ് ശ്രീ കൃഷ്ണപുരത്ത് മുരളിയുടെ മകൾ ഹരിപ്രിയ അവതരിപ്പിച്ചു. ഒന്നര മണിക്കൂർ നീണ്ടു നിന്ന, കണ്ണിനും കാതിനും ഇമ്പമേകുന്ന  പ്രകടനത്തിൽ കുമാരി ഹരിപ്രിയ കല്യാണസൗഗന്ധികം കഥ പിന്നണിയിൽ അച്ഛൻ ശ്രീ കെ പി മുരളി, കലാമണ്ഡലം പ്രിയേഷ്, സുധിൻ രാജീവ് എന്നിവരുടെ മികച്ച അകമ്പടിയോടെ അവതരിപ്പിച്ചു.

കൂടാതെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അവതരണത്തിലെ പുതുമ കൊണ്ടും, പ്രകടനത്തിലെ മേന്മ കൊണ്ടും മികച്ചതായിരുന്നുവെന്ന് കാണികൾ സാക്ഷ്യപ്പെടുത്തി. പരിപാടികളുടെ മികച്ച സംഘാടനത്തിനും, സമയപരിപാലനത്തിനും   ഭരണസമിതി കലാവിഭാഗത്തിനെ പ്രത്യേകം അഭിനന്ദിക്കുന്നു.  അതോടൊപ്പം കഴിഞ്ഞ വർഷം വാർഷികാഘോഷത്തിന് ആതിഥേയത്വം വഹിച്ച കൊളാബ-ബോറിവിലി ഏരിയ അംഗങ്ങളുടെ മികച്ച സഹകരണത്തിനും ഒരുക്കങ്ങൾക്കും പ്രത്യേകം നന്ദി അറിയിക്കട്ടെ. അതോടൊപ്പം രാവിലെ മുതൽ വൈകും വരെ കാണികളെ പിടിച്ചിരുത്തുന്ന തരത്തിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും പ്രത്യേകം നന്ദി അറിയിക്കട്ടെ. ഇത്തരം വാർഷികാഘോഷങ്ങൾ വിജയിക്കുവാൻ  അംഗങ്ങളുടെ സാമ്പത്തിക സഹകരണവും പ്രധാനമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു, അത്തരത്തിൽ സഹകരിച്ച എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നു. കൂടാതെ വരും വർഷത്തിലെ വാർഷികാഘോഷം എപ്രകാരം നടത്തണമെന്ന  മാർഗനിർദ്ദേശങ്ങളും ഞങ്ങൾ കാംക്ഷിക്കുന്നു.

ക്ഷേമ പദ്ധതി പ്രവർത്തനങ്ങൾ

സമാജത്തിന്റെ പ്രഥമോദ്ദേശ്യങ്ങളായ ചികിത്സാ, വിദ്യാഭ്യാസ സഹായങ്ങൾ വേണ്ടപ്പെട്ടവരിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. ശാഖയുടെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത് പോലെ, വൈദ്യ-വിദ്യാഭ്യാസ സഹായങ്ങൾക്കുള്ള ചിലവുകൾ കൂടി വരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള പ്രസ്തുത ചിലവുകൾക്കുള്ള ഫണ്ട്  തുലോം കുറവാണ്. അത് കൊണ്ട് തന്നെ പ്രസ്തുത ഫണ്ടിന്റെ വർദ്ധനവിലേക്കായി അംഗങ്ങളുടെ ഉദാരമായ സംഭാവനകൾ കാംക്ഷിക്കുന്നു. ഈ സംഭാവനകൾക്ക് വരുമാന നികുതി വകുപ്പിന്റെ ഇളവുകൾ ലഭ്യമാണ്. സംഭാവനകൾ നൽകേണ്ട വിലാസം:

Beneficiary:                        Pisharody Samajam
Account No.:                      SB A/c No.0129101103023
Bank & Branch:                Canara Bank, Ghatkopar (W) Branch
IFSC Code:                         CNRB0000129 (5th character onwards numeric)

പെൻഷൻ പദ്ധതി (PET 2000)

2021-22 മുതൽ  2023-24 കാലയളവിലെ ഭരണസമിതി റിപ്പോർട്ടുകളിൽ പ്രസ്താവിച്ച പ്രകാരം പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റി(കേന്ദ്ര  പിഷാരോടി സമാജത്തിന്റെ കീഴിലുള്ള ഘടകം) മുഖേന 20 അംഗങ്ങൾക്ക് പെൻഷൻ നൽകുന്ന പദ്ധതിയിലേക്ക് പെൻഷൻ വർധിപ്പിച്ചു നൽകുവാൻ  മുംബൈ ശാഖ മുൻകൈ എടുത്തു നടത്തിയ പ്രവർത്തനങ്ങൾക്ക് ശാഖയിൽ നിന്നും നല്ല പ്രതികരണമാണ് കഴിഞ്ഞ 4 വർഷങ്ങളിലും ലഭിച്ചത്. പ്രസ്തുത ഫണ്ടിലേക്കായി ഇത് വരെ ശാഖ 15 ലക്ഷത്തോളം രൂപ നൽകുകയുണ്ടായി. ഈ വർഷവും ജൂലൈ മാസത്തിൽ സംഭാവനകൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് വരെ ഈ പദ്ധതിയിലേക്ക് സഹകരിച്ച എല്ലാ അംഗങ്ങൾക്കും ശാഖയുടെയും PE&W സൊസൈറ്റിയുടെയും നന്ദി രേഖപ്പെടുത്തട്ടെ.

വിദ്യാഭ്യാസ അവാർഡുകൾ

ശാഖാ നൽകുന്ന വിവിധ വിദ്യാഭ്യാസ അവാർഡുകൾ കഴിഞ്ഞ വാർഷികാഘോഷ വേളയിൽ വെച്ച് മുഖ്യാതിഥികളും സ്പോൺസർമാരും ചേർന്ന് ജേതാക്കൾക്ക്   നൽകി.

അതോടൊപ്പം കേന്ദ്ര ജന. സെക്രട്ടറിയും ശാഖാ സെക്രട്ടറിയും പല കുട്ടികളുടെയും മാതാപിതാക്കൾ അവാർഡിന് വേണ്ടി അപേക്ഷിക്കാത്ത സാഹചര്യത്തെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. ഓരോ അവാർഡുകളും കുട്ടികൾക്ക് നൽകുന്ന അംഗീകാരം ആണെന്ന തിരിച്ചറിവ് അംഗങ്ങൾക്ക് ഉണ്ടാവണമെന്നും വരും വർഷങ്ങളിൽ അവാർഡുകളുടെ യഥാർത്ഥ മൂല്യം തിരിച്ചറിഞ്ഞ് വിജയികളായ കുട്ടികളുടെ മാതാപിതാക്കളായ എല്ലാ  അംഗങ്ങളും അപേക്ഷകൾ നൽകണമെന്നും അഭ്യർത്ഥിച്ചു.

പി പിഷാരോടി കാൻസർ ചികിത്സാ സഹായ നിധി

മുൻ പ്രസിഡണ്ട് പി എ പിഷാരോടിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം കാൻസർ ചികിത്സക്കായി ഏർപ്പെടുത്തിയതാണ് വർഷത്തിൽ രണ്ടു പ്രാവശ്യം 10000 രൂപ വീതം നൽകുന്ന ഈ ചികിത്സാ സഹായം. കൂടാതെ വർഷം 6000 രൂപ നൽകുന്ന രാധ പിഷാരസ്യാരുടെ സ്മരണക്കായി ഏർപ്പെടുത്തിയ ക്യാൻസർ ചികിത്സാ സഹായ നിധിയും ഉണ്ട്.

അനുശോചനങ്ങൾ

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അന്തരിച്ച ശാഖാ അംഗങ്ങൾ, അന്തരിച്ച മറ്റു  ബന്ധുക്കൾ എന്നിവരുടെ പേരിൽ അനുശോചനം രേഖപ്പെടുത്തുന്നു.

നന്ദി

ഈ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകിയ എല്ലാ അംഗങ്ങൾക്കും  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തട്ടെ. ശാഖയുടെ കണക്കുകൾ കൃത്യമായ രീതിയിൽ സമയബന്ധിതമായി ഓഡിറ്റ് ചെയ്ത് തരികയും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത   ഇന്റെർണൽ ഓഡിറ്റർ ശ്രീ കെ ഭരതൻ, സ്റ്റാറ്റ്യുട്ടറി ഓഡിറ്റർ മെ. എ  ഉണ്ണികൃക്ഷ്ണൻ & കമ്പനി എന്നിവർക്കും ഞങ്ങളുടെ അകൈതവമായ നന്ദി അറിയിക്കട്ടെ.

മുംബൈ ശാഖാ ഭരണസമിതിക്ക് വേണ്ടി,

ടി വി മണിപ്രസാദ്‌, സെക്രട്ടറി

0

Leave a Reply

Your email address will not be published. Required fields are marked *