ശാഖയുടെ 2024-25ലെ വാർഷിക പൊതുയോഗം 20-04-2025നു കോടാലി എടയാറ്റ് ക്ഷേത്രം, ശ്രീ ധർമ്മ ശാസ്ത ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കഴിഞ്ഞ വർഷങ്ങളിലെതുപോലെതന്നെ ഈ വർഷവും വാർഷിക പൊതുയോഗവും കുടുംബസംഗമവും വളരെ ഭംഗിയായി നടന്നു. കേന്ദ്രഭാരവാഹികളുടെയും ശാഖയിലെ മുതിർന്ന അംഗങ്ങളുടേയും സാന്നിധ്യവും വിവിധ കലാപരിപാടികളും സദസ്സിനെ വർണ്ണാഭമാക്കി.
രാവിലെ 9.30ന് നാരായണീയ പാരായണത്തോടെ വാർഷികം ആരംഭിച്ചു. ജയശ്രീ രാജന്റെ ഈശ്വര പ്രാർത്ഥനയോടെ പ്രസിഡണ്ട് ഉഷ ശ്രീധരൻ അദ്ധ്യക്ഷതയിൽ യോഗം ആരംഭിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച അറക്കൽ പിഷാരത്ത് A P നന്ദകുമാർ അടക്കമുള്ള സമാജം അംഗങ്ങൾക്കും, സമുദായാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി. കെ പി ശശി യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ശാഖാ പ്രസിഡണ്ട് ആമുഖ പ്രസംഗം നിർവ്വഹിച്ചു. കേന്ദ്ര പ്രസിഡണ്ട് ഹരികൃഷ്ണ പിഷാരടി ഭദ്രദീപം തെളിയിച്ച് ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. അടുത്തകാലത്ത് കഴകക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും കേന്ദ്രത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും പ്രസിഡണ്ട് വിശദമായി സംസാരിച്ചു കൊടകര ശാഖ നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും കേന്ദ്രത്തിൽ നിന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകതും ചെയ്തു.
ശാഖയുടെ അഭിമാനങ്ങളായ റേഡിയേഷൻ വിഷയങ്ങളിൽ ലേഖനങ്ങൾ തുടരുന്ന ഡോ. എം പി. രാജൻ, ജനകീയനായ കൃഷി ഓഫീസർ എം. പി. ഉണ്ണികൃഷ്ണൻ എന്നിവരെ ശാഖയുടെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഭാവഗായകൻ ജയചന്ദ്രന്റെയും എം ടി വാസുദേവൻ നായരുടെയും സ്മരണാർത്ഥം നടത്തിയ ഗാനാലാപനം, കഥാകഥനം എന്നിവയിലെ വിജയികൾക്കുള്ള സമ്മാനം മുഖ്യ അതിഥികൾ വിതരണം ചെയ്തു. രാജൻ സിത്താര മുഖ്യപ്രഭാഷണം നടത്തി. യുവജന കലാ സാംസ്കാരിക സമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ചും, മറ്റു സമകാലീന വിഷയങ്ങളെ പറ്റിയും സംസാരിച്ചു. ആശംസകൾ അർപ്പിച്ച ശാഖയിലെ മുതിർന്ന അംഗം ശ്രീധരൻ മാസ്റ്റർ ശാഖ പ്രവർത്തനങ്ങളെപ്പറ്റി സംസാരിക്കുകയും ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ശാഖ എപ്പോഴും ഒപ്പമുണ്ടാകണമെന്നും ഓർമിപ്പിച്ചു. ഒപ്പമുണ്ടാകണമെന്ന് ഓർമ്മിപ്പിച്ചതോടൊപ്പം പ്രായമായവർ മാത്രം താമസിക്കുന്നയിടങ്ങളിൽ അവശ്യ സമയങ്ങളിൽ അദ്ദേഹത്തെ നേരിട്ട് (09847296826) ബന്ധപ്പെടാമെന്നും ആവശ്യമായ സഹായം നൽകുമെന്നുമുള്ള വാഗ്ദാനം നൽകുകയും ചെയ്തു. ആശംസകൾ അർപ്പിച്ച കെ പി ഹരികൃഷ്ണൻ കൊടകര ശാഖ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും സമുദായത്തിലെ മരണാനന്തര ചടങ്ങുകൾ പഠിക്കാനായി കൊടകര ശാഖയിൽ നിന്ന് ആളുകൾ വരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
സെക്രട്ടറി രമ്യാ രാധാകൃഷ്ണൻ അവതരിപ്പിച്ച സമഗ്രമായ വാർഷിക റിപ്പോർട്ടും ട്രഷറർ എം പി വിജയൻ അവതരിപ്പിച്ച വാർഷിക കണക്കുകളും പൊതുയോഗം ഐക്യകണ്ഠേന അംഗീകരിച്ചു. ഇന്റേണൽ ഓഡിറ്റർ അരുണിൻ്റെ അസാന്നിധ്യത്തിൽ ട്രഷറർ ഓഡിറ്റ് റിപ്പോർട്ട്അവതരിപ്പിക്കുകയും കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നതിന് പരിശ്രമിക്കുന്നത് തുടരണമെന്ന നിർദ്ദേശവും നൽകി. തുളസീദളം PE&WS തുടങ്ങിയുടെ കേന്ദ്രഹവിഹിതം വർദ്ധിച്ചതിനാൽ ശാഖാ തലത്തിൽ വാർഷിക വരിസംഖ്യ കൂട്ടണമെന്ന് ട്രഷറർ യോഗത്തെ അറിയിച്ചു. അംഗങ്ങൾ പരസ്പരം ചർച്ച ചെയ്യുകയും അതിൻറെ അടിസ്ഥാനത്തിൽ എല്ലാ വിധത്തിലുള്ള വരിസംഖ്യകളും അടക്കം പ്രതിവർഷം ഒരു കുടുംബത്തിന് Rs.1,000 എന്ന് നിശ്ചയിക്കുകയും ആയത് ഗഡുക്കളായോ ഒറ്റത്തവണയായോ നൽകി സഹകരിക്കുന്നതിനും തീരുമാനിച്ച് പൊതുയോഗം അംഗീകരിച്ചു.
എം പി രാജൻ, എം,പി ഉണ്ണികൃഷ്ണൻ എന്നിവർ ആദരവിന് നന്ദി പറയുകയും അതോടൊപ്പം അവരുടെ പ്രവർത്തന മേഖലയെ കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാരി കൃഷ്ണൻ്റെ നന്ദിയോടെ 12.30 പൊതുയോഗം അവസാനിച്ചു.
പിന്നീട് നടന്ന കലാവിരുന്നിനെ സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. വളരെ നല്ല പങ്കാളിത്തത്തോടെ പ്രായഭേദമന്യേ അംഗങ്ങൾ കലാപരിപാടികളിൽ പങ്കെടുത്തു. നാടകം , പാട്ട്, നൃത്തം, കവിത, അഷ്ടപദി തുടങ്ങിയ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. മറ്റു ശാഖകളിൽനിന്ന് എത്തിയവരും കൊടകര ശാഖ അംഗങ്ങളും ചേർന്ന് പാടിയ വഞ്ചിപ്പാട്ട് ഏറെ ഹൃദ്യമായിരുന്നു. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് പ്രസിഡണ്ട് പാരിതോഷികം നൽകി. സമ്മാനങ്ങൾ സ്പോൺസർ ചെയ്ത രമ രാംകുമാർ കുടുംബത്തിന് പ്രത്യേകം നന്ദി അറിയിച്ചു.
കലാപരിപാടികൾ അവതരിപ്പിച്ചവർ:
നാരായണീയം
1. പ്രസന്ന ബാലൻ
2. കമലം എം പി
3. ശ്രീലത വിജയൻ
4. അമ്പിളി ശശി
5. ജയശ്രീ രാജൻ
6. വത്സല വിജയൻ
7. സുശീല രവീന്ദ്രൻ
8. യശോദ ഗോപി
9. രമ രാകുമാർ
10. മാധുരി മോഹനൻ
11. പുഷ്പ ഗിരിജൻ
12. സുഭദ്ര ടി പി
13. ഇന്ദിര സുധാകരൻ
തിരുവാതിര
1. വത്സല അരവിന്ദാക്ഷൻ
2. വത്സല വിജയൻ
3. ജയശ്രീ രാജൻ
4.കൃഷ്ണകുമാരി കൃഷ്ണൻ
5. അഞ്ജലി രാമചന്ദ്രൻ
6. ശാന്ത ഹരിഹരൻ
7. ബിന്ദു രാമനാഥൻ
8. ഗീത രാമചന്ദ്രൻ
9. പ്രസീദ കൃഷ്ണകുമാർ
10. രമ്യ രാധാകൃഷ്ണൻ
11. ശ്രീജ രാജീവ്
12. കീർത്തി ഉണ്ണികൃഷ്ണൻ
നാടകം
1. രാജൻ സിതാര
2. മോഹനൻ കെ പി
3. ഉണ്ണികൃഷ്ണൻ കെ പി
4. പ്രസന്നൻ ടി പി
5. രാമചന്ദ്രൻ ടി പി
6. ശാന്ത ഹരിഹരൻ
7. ബിന്ദു രാമനാഥൻ
8. രമ്യ രാധാകൃഷ്ണൻ
ഗാനങ്ങൾ
1. കൃഷ്ണകുമാർ എ പി
2. സുനിൽ എസ്
3. അങ്കിത രാജു
4. രമ രാംകുമാർ
5. ശ്രീലത വിജയൻ
6. അഭിനന്ദ
7. ആദിഷ്
8.അനിഘ
9. സന്തോഷ്
10.ഗോപികൃഷ്ണൻ
11. വൈശാഖ്
12. അക്ഷജ്
13. സീത നാരായണൻ
14 . പ്രസന്നൻ ടി പി
കഥ
1. അഥർവ് ഉണ്ണികൃഷ്ണൻ
കവിത
1. സത്യഭാമ വിശ്വനാഥൻ
2. സുശീല രവീന്ദ്രൻ
3. നവോമിക
അഷ്ടപദി
1. രമ രാംകുമാർ
നൃത്തങ്ങൾ
1. കൃഷ്ണ പി ആർ
2. ലക്ഷ്മി പി ആർ
3. നവനീത രാമചന്ദ്രൻ
4. കാർത്തിക ഗിരീഷ്
കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെഷനു ശേഷം 4 മണിക്ക് പരിഞ്ഞു.
വാർഷികത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
https://samajamphotogallery.blogspot.com/2025/04/2025.html
കൊടകര ശാഖാംഗങ്ങൾക്ക് അഭിനന്ദനങ്ങൾ ,🙏