കോട്ടയം ശാഖ യുടെ ജനുവരി മാസ യോഗം 7 നു പയ്യപ്പടിയിലുള്ള ശ്രീ രമേശ് ബോസിന്റെ ഭവനം, തിലകത്തിൽ നടന്നു. കവിതയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവരെയും സ്വാഗതം ചെയ്തു.
അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട് യോഗം അംഗീകരിച്ചു.
1) ഗുരുവായൂരിൽ ഡിസംബർ 29, 30 നു നടന്ന ജ്യോതിർഗമയയിൽ പങ്കെടുത്ത 5 കുട്ടികളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഈ പരിപാടി സംഘടിപ്പിച്ച കേന്ദ്ര ഭാരവാഹികളോട് യോഗം നന്ദി പ്രകടിപ്പിച്ചു.
2) 30 അംഗങ്ങളുടെ സഹകരണത്തോടെ 10 മാസം നീണ്ടു നിൽക്കുന്ന ക്ഷേമനിധി 3 ചിട്ടികളായി ജനുവരിയിൽ തുടങ്ങി.
3) 2023-24 വർഷത്തെ വരിസംഖ്യ ശാഖയിലെ എല്ലാ അംഗങ്ങളും ഫെബ്രുവരി 25, 2024 നു മുമ്പായി നേരിട്ടോ ഗൂഗിൾ പേ മുഖേനയോ അടക്കുവാൻ യോഗം അഭ്യർത്ഥിച്ചു.
4) തിരുവനന്തപുരത്തേക്കുള്ള ശാഖയുടെ one day picnic ഏപ്രിൽ 7 നു നടത്തുവാൻ തീരുമാനിച്ചു. പങ്കെടുക്കുന്ന അംഗങ്ങൾ ഫെബ്രുവരി മാസ യോഗത്തിനു മുമ്പായി പേരു വിവരം നൽകണമെന്നു സെക്രട്ടറി അഭ്യർത്ഥിച്ചു.
ക്ഷേമനിധിയുടെയും തമ്പോലയുടെയും നറുക്കെടുപ്പിനു ശേഷം പ്രവീണിന്റെ കൃത്യഞ്ജതയോടെ യോഗം അവസാനിച്ചു.