ശ്രീപ്രകാശ്‌ ഒറ്റപ്പാലം

ശ്രീപ്രകാശ്‌ അറിയപ്പെടുന്നൊരു മലയാള കഥാകൃത്തും പരിസ്ഥിതി പ്രവർത്തകനുമാണ്‌. ആനുകാലികങ്ങ്ളിൽ എഴുതുകയും ആകാശവാണിയിൽ കഥകളവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

ഇനിതിനകം തന്നെ “ആനച്ചൂര്‌”, “ക്ഷമിക്കണം പങ്കജാക്ഷിയമ്മ പ്രതികരിക്കുന്നില്ല”, “വെങ്കെടേശ്വര ബ്രാഹ്മിൻ റെസ്റ്റോറന്റ്‌”, “ഓൻ ഞമ്മന്റാളാ” തുടങ്ങിയ നാലോളം കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മഹാകവി കുഞ്ചൻ നമ്പ്യാർ കവിതാ പുരസ്കാരം, ലോഹിതദാസ് കഥാപുരസ്കാരം, ജയപ്രകാശ് സ്മാരക പുരസ്കാരം, സംസ്കൃതി പുരസ്കാരം, വിരൽ കഥാ പുരസ്കാരം ,
പരിസ്ഥിതി പ്രവർത്തകനുള്ള ഓയിസ്ക അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌.

നിലമ്പൂർ ചക്കാലത്ത്‌ ജീവൻ പ്രകാശ്‌ പിഷാരത്തെ ലക്ഷ്മിക്കുട്ടി ഭരത പിഷാരോടി ദമ്പതിമാരുടെ പുതനാണ്‌.

ഭാര്യ: വൽസല. മക്കൾ: അരുൺ  , അനു.

എൽ ഐ സി യിൽ നിന്നും വിരമിച്ച്‌ വിശ്രമജീവിതത്തോടൊപ്പം സാഹിതീപ്രവർത്തനങ്ങളും തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *