യുവജനസമിതി

പഞ്ചാരിയുടെ പ്രചോദനം ഉൾക്കൊണ്ട് എല്ലാ ശാഖകളിലെയും എല്ലാ കുട്ടികളെയും യുവജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് പിഷാരോടി യുവജന സമിതി യഥാർത്ഥ്യമാക്കാൻ ഒരുങ്ങുന്നു.

 

എല്ലാ ശാഖാപ്രസിഡണ്ട്മാരുടെയും സെക്രട്ടറിമാരുടെയും പ്രത്യേക ശ്രദ്ധക്ക്.

20-02-2020 ൽ ചേർന്ന സംയുക്ത ഭരണസമിതി യോഗ തീരുമാനപ്രകാരം എല്ലാ ശാഖകളിലെയും യുവജനങ്ങളെ ഉൾപ്പെടുത്തി അവരുടെ കലാപരമായും കായികമായും ഉള്ള അഭിരുചികളെ പ്രോത്സാഹിപ്പിക്കാനും അത് വഴി അവരെ സമാജം പ്രവർത്തനങ്ങളിൽ കൂടി ഉൾക്കൊള്ളിക്കാനും വേണ്ടി യുവജനസമിതി ആരംഭിക്കാനുള്ള തിരുമാനം എടുത്തിരുന്നുവല്ലോ. അതിന്റെ പ്രാരംഭ നടപടികൾക്കായി ശ്രീ ഗോപൻ പഴുവിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

യുവജനസമിതി ഭരണസമിതി ഉണ്ടാക്കുന്നതിന്റെ ആദ്യ ഘട്ടമായ ഒരു അഡ്‌ഹോക്ക് കമ്മിറ്റി ഉണ്ടാക്കുന്നതിന് വേണ്ടിയും ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടി 2020 മാർച്ച് 29 ഞായറാഴ്ച്ച രാവിലെ 10.30ന് സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് എല്ലാ ശാഖകളിലെയും പ്രസിഡണ്ട്മാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരുന്നതിന് സമാജം പ്രസിഡന്റ് ശ്രീ A രാമചന്ദ്രപിഷാരോടിയുടെ നിർദ്ദേശ പ്രകാരം തീരുമാനിച്ച വിവരം അറിയിക്കുന്നു.

എല്ലാ ശാഖാ പ്രസിഡണ്ട്മാരും സെക്രട്ടറിമാരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം നിങ്ങളുടെ ശാഖാ പരിധിയിൽ കലാസാംസ്‌കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ കഴിവുള്ള യുവജനങ്ങളെക്കൂടി പങ്കെടുപ്പിക്കുവാൻ ശ്രമിക്കണം എന്നും അഭ്യർത്ഥിക്കുന്നു.

ജനറൽ സെക്രട്ടറി.

1+

Leave a Reply

Your email address will not be published. Required fields are marked *