യുവചൈതന്യം രാമായണം ക്വിസ്

യുവചൈതന്യം നടത്തിയ രാമായണം പ്രശ്നോത്തരിയിൽ തൊണ്ണൂറോളം പേരാണ് പങ്കെടുത്തത്. മുപ്പതു ചോദ്യങ്ങൾ ചോദിച്ചതിനു ഏറ്റവും ആദ്യം ഉത്തരം നൽകിയ മൂന്നു പേർ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.

ഒന്നാം സമ്മാനം – 5000 രൂപ നേടിയത് കുമാരി അശ്വിനി കെ പി, പൊന്നാനി
അശ്വിനി പരക്കാട്ട് പിഷാരത്ത് സിന്ധുവിന്റെയും പൊന്നാനി കിഴക്കേപ്പാട്ട് പിഷാരത്ത് ഉണ്ണിക്കൃഷ്ണന്റെയും മകളാണ്.

രണ്ടാം സമ്മാനം – 2500 രൂപ നേടിയത് ശ്രീമതി ശ്രീശൈല മുരളീധരൻ .
ചേലക്കര അയോധ്യപിഷാരത്ത് മുരളീധരന്റെ പത്നിയായ ശ്രീശൈല,  നടുവിൽപാട്ട് പിഷാരത്ത് ദേവകി പിഷാരസ്യാരുടെയും വെന്നിമല പിഷാരത്ത് ദിലീപ് പിഷാരോടിയുടെയും മകളാണ്.

മൂന്നാം സമ്മാനം – 1000 രൂപ നേടിയത് കുമാരി അനഘ പ്രകാശ് .
പൊന്നാനി കിഴക്കേപ്പാട്ട് പിഷാരത്ത് സ്വപ്നയുടെയും കണ്ണൂർ അമ്പൂർ മഠത്തിൽ പ്രകാശിന്റെയും മകളാണ്.

വളരെയധികം പേർ ശരിയുത്തരങ്ങൾ നല്കിയെന്നതും യുവജനതയുടെ വലിയ തോതിലുള്ള  പങ്കാളിത്തവും ഈ സംരംഭത്തിന് ലഭിച്ച വലിയ പ്രോത്സാഹനമാണ്.

ഈ മത്സരത്തിൽ വിജയികളായവർക്കും, മത്സരത്തിൽ പങ്കെടുത്ത് നല്ല പ്രകടനം കാഴ്‌ച വെച്ച മറ്റു പങ്കാളികൾക്കും, ഒന്നും രണ്ടും സമ്മാനങ്ങൾ സ്പോൺസർ ചെയ്ത സമുദായസ്നേഹികൾക്കും കൂടാതെ പ്രശ്നോത്തരിക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കി തന്ന ശ്രീ വിജയൻ ചെറുകരക്കും, സ്കോറർക്കും ടാബുലേറ്റർക്കും
യുവചൈതന്യത്തിനുള്ള നന്ദി അറിയിച്ചു കൊള്ളുന്നു.

 


8th Aug 2020

വെബ്‌സൈറ്റ് സംഘടിപ്പിച്ച രാമായണ പാരായണത്തിനു  ലഭിച്ച വലിയ സ്വീകാര്യത കണക്കിലെടുത്ത് കർക്കിടകം 32 നു(ആഗസ്ത് 16) ഞായറാഴ്ച യുവചൈതന്യം ഒരു രാമായണം ക്വിസ് സംഘടിപ്പിക്കുന്നു.

ജിയോ മീറ്റ് വേദിയിൽത്തന്നെ ആയിരിക്കും ക്വിസ് മത്സരം നടത്തുക. താല്പര്യമുള്ള എല്ലാവരെയും, പ്രത്യേകിച്ച് കുട്ടികളെ, ഇതിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.

സമ്മാനങ്ങൾ ഓണം സ്പ്ലാഷ് ഓണലൈൻ ഓണാഘോഷ വേളയിൽ നൽകുന്നതാണ്.

ഇതിൽ പങ്കെടുക്കുന്നവർ 16-08-20 നു ജിയോമീറ്റിൽ ലോഗിൻ ചെയ്യണം. ലിങ്ക് പിന്നീട് തരുന്നതാണ്. ജിയോമീറ്റിൽ ക്വിസ് മാസ്റ്റർ ചോദ്യങ്ങൾ ചോദിക്കുകയും, സ്ക്രീൻ ഷെയർ ഉപയോഗിച്ച് ചോദ്യങ്ങൾ സ്ക്രീനിൽ കാണിക്കുകയും ചെയ്യും.

Jiomeet ചാറ്റിൽ ഉത്തരങ്ങൾ ടൈപ്പ് ചെയ്യാവുന്നതാണ്. ആരും ഉത്തരങ്ങൾ പറയാൻ പാടില്ല. ശരിയായ ഉത്തരം ലഭിച്ചാലുടൻ ഉത്തരം ശരിയാണ് എന്ന് ക്വിസ് മാസ്റ്റർ പറയും, തുടർന്ന് അടുത്ത ചോദ്യത്തിലേക്ക് നീങ്ങും. ഏറ്റവും ആദ്യം ഉത്തരം എഴുതുന്ന ആൾക്ക് പോയിന്റ് നൽകുന്നതാണ്.

Web Admnistrator

 

7+

3 thoughts on “യുവചൈതന്യം രാമായണം ക്വിസ്

  1. വളരെ സന്തോഷമുള്ള കാര്യമാണ് ചെറുപ്പക്കാരെ (youth) ക്വിസ്സിൽ പങ്കെടുപ്പിക്കുക എന്നത്, നമ്മുടെ ഇതിഹാസത്തിന്റെ പ്രാഗൽഭ്യം അവർക്കു കൂടുതൽ മനസ്സിലാക്കാൻ അവസരം ഒരുക്കലും കൂട്ടത്തിൽ മലയാള പോഷണവും, അഭിനന്ദനങ്ങൾ

    2+
  2. The quiz was well organised with its simplicity and well disciplined. Answers coming within seconds of the questions. Many others who have participated in the quiz have given correct answers.

    0

Leave a Reply

Your email address will not be published. Required fields are marked *