അച്ഛനും മകനും ലോകസിനിമയുമായി മത്സരിക്കുന്നു

സിനിമ സംവിധായകനായ രാജൻ രാഘവൻ സംവിധാനം ചെയ്ത് മകനായ അനൂപ് രാഘവൻ ഛായാഗ്രഹണം നിർവ്വഹിച്ച വർഷം 39 എന്ന ഡോക്യൂമെന്ററി ഫിക്‌ഷൻ ഫിലിം മുംബൈയിൽ ഇപ്പോൾ നടക്കുന്ന എട്ടാമത് ഇന്ത്യൻ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന് വരുന്ന എൻട്രികളിൽ നിന്നുമാണ് വർഷം 39 തെരഞ്ഞെടുക്കപ്പെട്ടത് എന്നത് വലിയ നേട്ടം തന്നെയാണ്.

വിദ്യാലയം പ്രതിഭകളെത്തേടി എന്ന പരിപാടി യുടെ ഭാഗമായി സിനിമ-നാടക പ്രവർത്തകനായ സോമൻ കൊടകരയെ ആദരിക്കുന്നതിനായി വീട്ടിലെത്തിയ അദ്ധ്യാപകരും വിദ്യാർത്ഥികളും, സ്കൂൾ കാലഘട്ടത്തിലെ മറക്കാനാവാത്ത ഒരനുഭവം എന്താണ് എന്ന് ചോദിച്ചപ്പോൾ, അന്ന് പഠിക്കാൻ മറന്നു പോയ 8 വരി ഇംഗ്ലീഷ് കവിത
യാണ് എന്ന് പറഞ്ഞപ്പോൾ, ഒരു കുട്ടി ആ കവിത എന്തേ പഠിക്കാഞ്ഞേ… എന്ന അര മിനിട്ട് ചോദ്യത്തിൽ നിന്നും, 20 മിനിറ്റ് ദൈർഘ്യ മുള്ള സിനിമ പിറന്നു വീണത്.

39 വർഷം മുൻപ് പഠിച്ചിരുന്ന അതേ വിദ്യാർത്ഥികളെയും അന്നത്തെ വനജ ടീച്ചറെയും അതേ ക്ലാസ്സ്‌ റൂമും പുനരാവിഷ്കരിച്ചു. ഇതിലെ കഥാപാത്രങ്ങൾ തികച്ചും സങ്കല്പികമല്ല. അവർ ജീവിക്കുന്നു. അവർ തന്നെയാണ് അഭിനയിച്ചിരിക്കുന്നതും.

ശ്രീ രാജൻ രാഘവനും അനൂപിനും പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ

 

9+

15 thoughts on “അച്ഛനും മകനും ലോകസിനിമയുമായി മത്സരിക്കുന്നു

  1. Hearty Congratulations to Mr. Rajan Raghavan & Mr. Anoop on their wonderful achievement. We are really proud of you.

    0

Leave a Reply

Your email address will not be published. Required fields are marked *