തുളസീദളം പത്രാധിപസമിതി യോഗം

തുളസീദളം പത്രാധിപ സമിതിയുടെ രണ്ടാം ഒൺലൈൻ യോഗം 20-09-2020 ന് പ്രസിഡണ്ട് ശ്രീ എ.രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.

ജനറൽ സെക്രട്ടറി ശ്രീ കെ.പി.ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. തുളസീദളവും വെബ് സൈറ്റ് പ്രസിദ്ധികരണവും ഒന്നാണെന്നും രണ്ടിലേക്കും കൂടിയുള്ള പരസ്യങ്ങൾക്ക് Combo ചാർജ്ജ് ഏർപ്പെടുത്തിയിട്ടുള്ള വിവരവും നിരക്കുകളും ഒക്ടോബർ ലക്കത്തിൽ വീണ്ടും നൽകണമെന്നും ഹരികൃഷ്ണൻ പറഞ്ഞു.

സമാജം പ്രസിദ്ധികരിക്കുന്ന ചടങ്ങ് ഗ്രന്ഥത്തിന്റെ എല്ലാ ജോലികളും തീർന്നെന്നും അധികം താമസിയാതെ പ്രകാശനം ചെയ്യേണ്ടതുണ്ടെന്നും അത് തുളസീദളം വഴിയാകുമെന്നും അറിയിച്ചു.

നമ്മുടെ അത്യാവശ്യം വേണ്ടുന്ന ചടങ്ങുകളെ പറ്റി വെബ്‌സൈറ്റ് വഴി അംഗങ്ങളെ ബോധവാന്മാരാക്കുന്ന ഒരു പംക്തി തുടങ്ങേണ്ടതിനെ പറ്റി പ്രസിഡണ്ട് പറഞ്ഞു.

തപാൽ സർവീസ് നിലച്ചു പോയതിനാൽ തുളസീദളം മാസം തോറും അയക്കാൻ സാധിച്ചില്ലെങ്കിലും ഇപ്പോൾ അവ ശരിയാകാൻ തുടങ്ങിയിട്ടുണ്ടെന്നും കഴിയുന്നതും തുളസീദളം മുടക്കമില്ലാതെ പ്രസിദ്ധികരിക്കണമെന്നും അതിന് എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകണമെന്നും പരമാവധി പരസ്യങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ധ്യക്ഷഭാഷണത്തിൽ ശ്രീ രാമചന്ദ്ര പിഷാരോടി പറഞ്ഞു. തുളസീദള പ്രസിദ്ധികരണവും സമാജം പ്രവർത്തനങ്ങളും കോവിഡ് പശ്ചാത്തലത്തിൽ വല്ലാതെ കുറഞ്ഞു പോയെങ്കിലും വെബ് സൈറ്റ് ആ കുറവുകൾ ഒരു പരിധി വരെ പരിഹരിച്ചിട്ടുണ്ടെന്നും, ഓണം സ്പ്ലാഷ് വൻ വിജയമായിഎന്നും, വെബ് സൈറ്റിനും യുവചൈതന്യത്തിനും പുറകിൽ പ്രവർത്തിക്കുന്ന ശ്രീ വി.പി.മുരളിക്കും മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ തൃശൂർ ശാഖയുടെ വൈസ് പ്രസിഡണ്ട് എന്ന നിലയിൽ ശാഖയുടെയും അഭിനന്ദനങ്ങളും അറിയിക്കുന്നെന്ന് പ്രസ്താവിച്ചു.

വിശദമായ കണക്കുകൾ തയ്യാറാക്കാനും ഇന്റെർണൽ ഓഡിറ്റിംഗിന്നും സമയം കിട്ടിയില്ലെങ്കിലും തുളസീദളം നഷ്ടമോ ലാഭമോ ഇല്ലാതെ പോകുന്നുണ്ടെന്ന് മാനേജർ ശ്രീ മോഹൻ അറിയിച്ചു. ഇപ്പോൾ ശാഖകളുടെ വരിസംഖ്യകൾ പൂർണ്ണ തോതിൽ ലഭിക്കുന്നില്ല എന്നും, അവ വേഗം കിട്ടാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം എന്നും , ഒൺലൈൻ ആയി രണ്ടാമത്തെ യോഗമാണെങ്കിലും നേരിട്ടുള്ള മീറ്റിങ്ങുകൾ സാധിക്കാനാകുന്നത് വരെ എല്ലാ മാസവും ഇത് പോലെ ഒൺലൈൻ യോഗങ്ങൾ നടത്തും എന്നും അദ്ദേഹം അറിയിച്ചു. ഇന്ന് പതിവിലുപരി അംഗങ്ങൾ ഹാജരുണ്ട്, RMS-ൽ അന്വേഷിച്ചതിന് ശേഷം തപാൽ സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ എല്ലാ സംസ്ഥാനത്തേക്കും ദളം അയക്കാൻ തുടങ്ങുമെന്നും അറിയിച്ചു.

ഒക്ടോബർ ലക്കം യുവചൈതന്യം ഓണം സ്പ്ലാഷ് പതിപ്പായി പ്രസിദ്ധികരിക്കുകയാണെന്ന് എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ അറിയിച്ചു. ഇപ്പോൾ വളരെ കുറച്ച് ആർട്ടിക്കിളുകൾ മാത്രമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും പറഞ്ഞു.

യുവചൈതന്യം വെബ് മാസികയെപ്പറ്റി വെബ് അഡ്മിൻ ശ്രീ വി.പി. മുരളി വിശദീകരിച്ചു. സമാജം വെബ്‌സൈറ്റിന് Combo പരസ്യങ്ങൾ വഴി ലഭിച്ച വരുമാനങ്ങളും, ഓണം സ്പ്ലാഷ് പരിപാടിക്ക് ലഭിച്ച പരസ്യ വരുമാനവും, സംഭാവനകളും, കൂടാതെ വെബ്‌സെറ്റിന്റെ ഈ വർഷമുള്ള ചിലവുകളും അദ്ദേഹം യോഗത്തെ വായിച്ചു കേൾപ്പിച്ചു.

തുടർന്ന് നടന്ന സജീവ ചർച്ചയിൽ ശ്രീ മുരളി മാന്നന്നൂർ, ശ്രീ വിജയൻ ആലേങ്ങാട്,ശ്രീമതി സരസ്വതി പിഷാരസ്യാർ, ശ്രീമതി ജ്യോതി ബാബു, ശ്രീ ഗോകുല കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തുളസീദളം ഒക്ടോബർ മുതൽ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നതിന് തീരുമാനിച്ചു.

രണ്ട് മണിക്കൂർ നീണ്ട് നിന്ന യോഗത്തിന് ശ്രീ രാമചന്ദ്രൻ (കൊടകര) നന്ദി പറഞ്ഞു.

യോഗം ഏഴു മണിക്ക് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *