യുവചൈതന്യം യുവ അഭിനേതാക്കളെ തേടുന്നു

 

യുവചൈതന്യം യുട്യൂബ് ചാനലും, പിഷാരോടി എഡ്യൂക്കേഷണൽ ട്രസ്റ്റും രേഖാ മോഹൻ ഫൗണ്ടേഷനും ചേർന്ന് സംയുക്തമായി നമുക്കിടയിലെ അഭിനയ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഒരു Talent Search സംഘടിപ്പിച്ച് അവർക്ക് പുരസ്കാരങ്ങൾ നൽകുന്നു.

ഇന്ന്, നവംബർ 10 നു രേഖ മോഹന്റെ നാലാം ചരമ വാർഷികം.

രേഖ മോഹൻ ഫൗണ്ടേഷൻ അന്തരിച്ച നടി രേഖ മോഹന്റെ പേരിൽ കലയുടെ വികാസത്തിനും സമൂഹത്തിലെ അവശരെയും അശരണരെയും സഹായിക്കുവാനുമായി അവരുടെ ഭർത്താവ് ശ്രീ ടി പി മോഹനകൃഷ്ണൻ രൂപം കൊടുത്ത ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആണ്.

16 വയസ്സിനും 25 വയസ്സിനുമിടയിലുള്ള കുട്ടികൾക്ക്(ആൺ-പെൺ) ഇതിൽ പങ്കെടുക്കാം.

നിങ്ങൾ ചെയ്യേണ്ടത്:
നിങ്ങളുടെ അഭിനയ കഴിവുകൾ വ്യക്തമാക്കുന്ന, വ്യത്യസ്ത ഭാവങ്ങൾ ചിത്രീകരിച്ച ഒരു 10 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ഞങ്ങൾക്ക് അയച്ചു തരിക.
കൂടാതെ നിങ്ങളുടെ നാലോ അഞ്ചോ പ്രൊഫൈൽ ഫോട്ടോകളും ഇതിൽ അടക്കം ചെയ്തിരിക്കണം.

നിബന്ധനകൾ: പിഷാരോടി സമാജം അംഗങ്ങൾക്കും അവരുടെ മക്കൾക്കും ഇതിൽ പങ്കെടുക്കാം. 18 വയസ്സ് കഴിഞ്ഞ അപേക്ഷകർ സമാജം മെമ്പർഷിപ്പ് എടുക്കേണ്ടതുണ്ട്.

വയസ്സ് തെളിയിക്കുന്ന രേഖ നൽകണം.

മേൽപ്പറഞ്ഞ വിഡിയോകൾ നല്ല രീതിയിൽ ചിത്രീകരിച്ചവയാവണം.

പ്രസ്തുത എൻട്രികൾ ഞങ്ങളുടെ വിദഗ്ദ്ധ സമിതി പരിശോധിച്ച് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകുന്നതാണ്. കൂടാതെ പങ്കെടുത്ത മറ്റു 5 സ്ഥാനക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്.

എൻട്രികൾ അയക്കേണ്ട അവസാന തിയതി: 2020 ഡിസംബർ 15. എൻട്രികൾ ഗൂഗിൾ ഫോം വഴിയാണ് നൽകേണ്ടത്. ലിങ്ക് പിന്നീട് നൽകുന്നതാണ്.

Note: അയക്കുന്ന എൻട്രികൾ അംഗീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ജഡ്ജിങ് കമ്മിറ്റിയിൽ നിക്ഷിപ്തവും അവരുടെ തീരുമാനങ്ങൾക്ക് വിശദീകരണങ്ങൾ നല്കുന്നതുമല്ല.
ഒരിക്കൽ നിരസിക്കപ്പെട്ടവർക്ക് പിന്നീട് അപേക്ഷിക്കാവുന്നതുമാണ്.

0

Leave a Reply

Your email address will not be published. Required fields are marked *