ശ്രേഷ്ഠ ഭാരതം-മഹാഭാരതം വിജയി ശ്രുതകീർത്തിക്ക് അഭിനന്ദനങ്ങൾ

ശ്രുതകീർത്തി, ഓട്ടൻ തുള്ളൽ കലാകാരൻ ശ്രീ കൃഷ്ണപുരത്ത് മുരളിയുടെ ഇളയ മകൾ, അമൃത ടി.വി.യിലെ ശ്രേഷ്ഠ ഭാരതം-മഹാഭാരതം എന്ന പുരാണ സംബന്ധമായ റിയാലിറ്റി ഷോയിൽ പെരിന്തൽമണ്ണ വള്ളുവനാട് വിദ്യാഭവൻ സ്കൂളിനു വേണ്ടി പങ്കെടുത്തു.

56 വിദ്യാലയങ്ങൾ പങ്കെടുത്ത മൽസരത്തിൽ വള്ളുവനാട് വിദ്യാഭവൻ സ്കൂളിനു രണ്ടാം സ്ഥാനം ലഭിച്ചു.

പുരാണേതിഹാസങ്ങളിലൂടെയും അവയിലെ കഥാ സന്ദർഭങ്ങളിലൂടെയും സഞ്ചരിച്ചു നിർമ്മിച്ച പ്രസ്തുത പരിപാടിയിൽ മികച്ച വിജയം നേടി വിദ്യാലയത്തിന് അഭിമാനമായി മാറിഎന്നതിൽ ശ്രുതകീർത്തിക്കും കൂട്ടുകാർക്കും അവരുടെ കുടുംബത്തിനും തീർച്ചയായും സന്തോഷിക്കാം, അഭിമാനിക്കാം.

മത്സരത്തിൽ നാടക വിഭാഗത്തിലായിരുന്നു ശ്രുതകീർത്തി പങ്കെടുത്തത്. സെമിയിൽ സൂത്രധാരനായും ഫൈനലിൽ ദേവദൂതനായും അഭിനയിച്ചു.

പരേതനായ ഓട്ടൻ തുള്ളൽ കലാകാരൻ കോങ്ങാട് അച്യുത പിഷാരോടിയുടെ പേരക്കുട്ടിയാണ് ശ്രുതകീർത്തി. അമ്മ കൊടകര ആലത്തൂര്‍ പിഷാരത്ത് ജയശ്രീ. തുള്ളൽ  കലാകാരിയായ ഹരിപ്രിയ ജേഷ്ഠസഹോദരി.

ശ്രുതകീർത്തിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ

6+

17 thoughts on “ശ്രേഷ്ഠ ഭാരതം-മഹാഭാരതം വിജയി ശ്രുതകീർത്തിക്ക് അഭിനന്ദനങ്ങൾ

 1. ശ്രേഷ്ഠ ഭാരതം മഹാഭാരതം വിജയി ശ്രുതകീർത്തിക്ക് അഭിനന്ദനങ്ങൾ

  0
 2. Sruthakeerthiku abhinandanangal. Valluvanattil thanne varunna Palakkad districtile Kattukulam High schoolinanu 1st prize ennathum abhimanakaram

  0
 3. Well done Sruthikeerthi. Congratulations and best wishes.
  Congrats also to the proud father Murali and mother Jayasree.

  0
 4. ശ്രുതികീർത്തിക്കു അഭിനന്ദനങ്ങൾ

  0

Leave a Reply

Your email address will not be published. Required fields are marked *