80 ന്റെ നിറവിൽ ഷാരടി ആശാൻ

പ്രശസ്ത കഥകളി ആചാര്യൻ ശ്രീ RLV ദാമോദരൻ ആശാന് ഇന്ന് അശീതി.

1939 ൽ ആറ്റിങ്ങൽ മണികണ്ഠപുരത് പിഷാരത്ത് ശിവരാമ പിഷാരോടിയുടെയും പൂതൃക്കോവിൽ പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും മകനായി ജനിച്ച ശ്രീ ദാമോദര പിഷാരോടി കഥകളിയിലെ എക്കാലത്തെയും സുപ്രസിദ്ധ ആചാര്യനായിരുന്ന കലാമണ്ഡലം കൃഷ്ണൻ നാരായരാശാന്റെ അരുമ ശിഷ്യനായിരുന്നു.

പ്രശസ്ത മോഹിനായാട്ടം നർത്തകി ശാലിനി ദാമോദര പിഷാരോടിയുടെ പുത്രിയാണ്.

അശീതിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മരുമകൻ ശ്രീ ഹരി എഴുതിയ മംഗളശ്ലോകം ഇവിടെ ചേർക്കുന്നു.

ബാല്യകാലത്തിൽ, പൂർവ്വ ജന്മ സുകൃതത്താൽ..
ക്ഷേത്രാന്തരങ്ങളിൽ കഴകം കഴിച്ചോനേ..
സ്വച്ഛമാം സർഗ്ഗ കലാനുരാഗം തൻ ഹൃത്തടത്തെ..
മഥിച്ച നേരമതു കൺകോണിൽ തെളിഞ്ഞോനേ..
സൗമ്യനേ, കൃശാംഗനേ നിർലോപ ഗുരുകൃപാ..
വർഷത്താലെന്നെന്നും നിർവൃതി കൈക്കൊണ്ടേനേ..

അങ്ങു തൻ ഹൃദു..മൃദു.. ചിത്ത കുസുമത്തിനും..
സുദൃഢ പാദദ്വയാംബുജങ്ങൾക്കും നമസ്ക്കാരം..”

ശ്രീ ദാമോദരൻ ആശാന് പിറന്നാൾ ആശംസകൾ!

Report appeared in Mathrubhumi Daily

4+

4 thoughts on “80 ന്റെ നിറവിൽ ഷാരടി ആശാൻ

  1. ദാമോദര പിഷാരോടിക്കു സർവ ആയുർ ആരോഗ്യ സൗഖ്യാതി കളും നേരുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *