പ്രതിലിപി “കാവ്യഹൃദയം” കവിതാ രചനാ മത്സരത്തിൽ രമ പിഷാരടിക്ക് ഒന്നാം സമ്മാനം

പ്രതിലിപി വെബ്‌സൈറ്റ് സംഘടിപ്പിച്ച ‘കാവ്യഹൃദയം ‘ എന്ന കവിതാ രചനാ മത്സരത്തിൻ്റെ ഒന്നാം സമ്മാനം പ്രശസ്ത കവയത്രി രമ പിഷാരടിക്ക്. 5000 രൂപയാണ് സമ്മാനത്തുക.
രമയുടെ മൗനം എന്ന രചനയാണ് സമ്മാനാർഹമായത്.

ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്ക്കാര ജേതാവായ കവി ശ്രീ ശ്രീനിവാസൻ തൂണേരിയാണ് പ്രസ്തുത മത്സരത്തിലെ രചനകൾ മൂല്യനിർണ്ണയം നടത്തിയത്.

ഒന്നാം സ്ഥാനത്തിനർഹമായ മൗനം എന്ന കവിത ആശയ വ്യക്തത കൊണ്ടും ഘടനാ തലത്തിലുള്ള സൂക്ഷ്മത കൊണ്ടും വേറിട്ടുനിൽക്കുന്നു.സാമ്പ്രദായികമായ താളാത്മകതയിൽ ഊന്നിനിന്നു കൊണ്ട് എന്നാൽ ഒട്ടും മടുപ്പിക്കാതെ പറയാനുദ്ദേശിച്ച ആശയം ഭംഗിയായി പ്രതിഫലിപ്പിച്ചു എന്ന് മൂല്യനിർണ്ണയം നടത്തിയ കവി വിലയിരുത്തി.

രമ പ്രസന്ന പിഷാരോടിക്ക് അഭിനന്ദനങ്ങൾ.

Rema Prasanna Pisharady

4+

5 thoughts on “പ്രതിലിപി “കാവ്യഹൃദയം” കവിതാ രചനാ മത്സരത്തിൽ രമ പിഷാരടിക്ക് ഒന്നാം സമ്മാനം

Leave a Reply

Your email address will not be published. Required fields are marked *