പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ ദേശീയപതാകയുയർത്തി

പിഷാരോടി സമാജം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ സാമാജം ആസ്ഥാനമന്ദിരത്തിനു മുമ്പിൽ ദേശീയപതാകയുയർത്തി.

പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി, ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, കേന്ദ്ര ഭരണസമിതിയംഗം ശ്രീ സി പി അച്യുതൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ പ്രസിഡണ്ട് പതാകയുയർത്തി, ദേശീയഗാനാലാപനത്തോടെയും പുഷ്പാർച്ചനയോടെയും വന്ദനവും നടത്തി.

എല്ലാ അംഗങ്ങൾക്കും 74മത് സ്വാത്രന്ത്ര്യദിനാശംസകൾ നേരുന്നു.

 

ജയിക്കയെന്റെ ഭാരതം

(കാട്ടുശ്ശേരി പിഷാരത്ത് മുരളീധരൻ)

നമിക്ക നാം സ്വതന്ത്രതാദിനത്തിൽ ഭാരതാംബയെ
നമിക്കണം സദാപിയീയുദാത്തമായ ഭൂമിയെ
നിറഞ്ഞിടേണമാത്മഗൗരവം നമുക്കു മാനസേ
നിറഞ്ഞ ദേശഭക്തി കാട്ടിടേണമേതു നേരവും

ത്രിവർണ്ണമായി വാനിലാകെ പാറിടട്ടെ നമ്മൾതൻ-
പതാക ഭൂതലത്തിലാകെ കീർത്തനീയമാകണം
പറന്നുയർന്നു ശോഭയാർന്നു നിന്നിടട്ടെയീക്കൊടി
പ്രപഞ്ചമാകെ ഭാരതാംബ തന്റെ നൽ പ്രതീകമായ്.

സമത്വവും സഹോദരത്വവും നിറഞ്ഞ ഭാവന
പരന്നിടട്ടെ സത്യപൂർണ്ണമായതാം സുചിന്തയും
ഉറച്ചിടട്ടെ മാനസത്തിൽ ഗാന്ധിജി തുടങ്ങിയ
വിശിഷ്ട വ്യക്തികൾ സഹിച്ച ത്യാഗമേറെയാദരാൽ

കരങ്ങൾ കോർത്തു നീങ്ങണം സദാ വളർച്ച നേടണം
ജനങ്ങൾ ക്ഷേമമാർന്നു വാണിടേണമീ ധരിത്രിയിൽ
നിരന്തരം ശ്രമിക്കണം സുഖം നിറഞ്ഞ ജീവിതം
സമസ്തമായ ഭാരതീയരൊക്കെ കൈവരിക്കണം

അതിർത്തികൾ സുരക്ഷയോടെ കാത്തു ഭാരതത്തിനെ
സദാ രിപുക്കൾ തന്നിൽ നിന്നു ഭീതി ദൂരെയാക്കിടും
കടുപ്പമേറെയുള്ളതാം തണുപ്പിലും സുഖങ്ങളെ
ത്യജിച്ചു സേവനം നടത്തിടും ജവാൻ ജയിക്കിഹ.

നമുക്കുവേണ്ട ഭക്ഷണത്തിനായി നൽപരിശ്രമം
നടത്തിടുന്ന കർഷകർ സദാ ജയിച്ചിടട്ടിഹ
സമസ്തഭാരതീയരും ജയിക്ക സർവദായിഹ
സമസ്തലോകശാന്തി കൈവരിക്കുവാൻ ശ്രമിക്ക നാം.

ഉണർന്നിടട്ടെ ദേശഭക്തിയുള്ളിൽ നിന്നു സർവദാ
പരന്നിടട്ടെ ഭാരതാംബ തന്റെ കീർത്തിയൂഴിയിൽ
അതിന്നു നൽപരിശ്രമങ്ങൾ ചെയ്തിടാമഹർനിശം
അഖണ്ഡഭാരതം ജയിക്ക! ആത്മനിർഭരം സദാ.

4+

2 thoughts on “പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ ദേശീയപതാകയുയർത്തി

  1. സ്വാതന്ത്ര്യംദിനാശംസകൾ, എല്ലാ ഭാവുകങ്ങളും നേരുന്നു

    3+

Leave a Reply

Your email address will not be published. Required fields are marked *