പിഷാരോടി സമാജം അവാർഡ് & സ്‌കോളർഷിപ്പ് വിതരണം ബഹു. എംപി പ്രതാപൻ ടി എൻ നിർവഹിച്ചു

പിഷാരോടി സമാജം അവാർഡ് & സ്‌കോളർഷിപ്പ് വിതരണ സമ്മേളനം ഇന്ന് രാവിലെ 10.30 നു ബഹു. തൃശൂർ എം പി ശ്രീ ടി എൻ പ്രതാപൻ ഉദ്‌ഘാടനം ചെയ്തു.

യോഗത്തിൽ സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡണ്ട് കേണൽ ഡോ വി പി ഗോപിനാഥൻ, ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, എഡ്യൂക്കേഷണൽ സൊസൈറ്റി വൈസ് പ്രസിഡണ്ട് ശ്രീ, സി പി ബാലകൃഷ്ണ പിഷാരോടി, സൊസൈറ്റി സെക്രട്ടറി ശ്രീ വി പി മധു, സൊസൈറ്റി ട്രഷറർ ശ്രീ രാജൻ എ പിഷാരോടി തുടങ്ങിയവർ സംബന്ധിച്ചു.

അവാർഡ് വിതരണം ശ്രീ ടി എൻ പ്രതാപനും  പിന്നീട് വിവിധ കേന്ദ്ര-ശാഖാ ഭാരവാഹികളും ചേർന്ന് നിർവ്വഹിച്ചു.

പിഷാരോടി സമൂഹം ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംസ്കാരത്തിനുടമകളാണെന്നും വരും തലമുറയും ആ നല്ല സംസ്കാരത്തിന്റെ പിൻ തുടർച്ചക്കാരാവണമെന്നും ശ്രീ ടി എൻ പ്രതാപൻ പറഞ്ഞു. തങ്ങളുടെ മാതാപിതാക്കളെയും ഗുരുക്കളെയും അങ്ങേയറ്റം ആദരവോടെ കാണുന്ന ആ സംസ്കാരവും ശീലവും ആണ് ഏറ്റവും വലിയ സ്വത്തെന്നും അദ്ദേഹം പറയുകയുണ്ടായി.

അവാർഡ് ജേതാക്കളുടെ പൂർണ്ണ വിവരം താഴെപ്പറയുന്ന ലിങ്കിൽ  കാണാം.

List of Educational Merit Awards and Endowment Awards 2020

ഇന്നത്തെ അവാർഡ് സമ്മേളനത്തിന്റെ നിശ്ചല ചിത്രങ്ങൾ സമാജം ബ്ലോഗിലും Award Function Photos തത്സമയ വീഡിയോ ഫെയ്‌സ് ബുക്കിലും Award Function Video കാണാവുന്നതാണ്.

1+

Leave a Reply

Your email address will not be published. Required fields are marked *