ഡോ. അലക്‌സാണ്ടർ ജേക്കബിൻറെ മോട്ടിവേഷണൽ ടോക് വിജയകരമായി നടന്നു

പിഷാരോടി സമാജം കരിയർ ഗൈഡൻസ് കോഴ്‌സിന്റെ ഭാഗമായി ഡോ. അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ് ഇന്ന് സമാജം അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ഗൂഗിൾ മീറ്റ് വിഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ ഇന്ന് രാവിലെ കൃത്യം 11 മണിക്ക് അദ്ദേഹത്തിന്റെ മോട്ടിവേഷണൽ ടോക് സെഷൻ ആരംഭിച്ചു.

സമാജം ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ സ്വാഗതമാശംസിച്ചു. പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി ആശംസകൾ അർപ്പിച്ചു.

ഇൻസൈറ്റ് മീഡിയ സിറ്റി ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശ്രീ ഋഷികേശ് പിഷാരോടി ഡോ. അലക്‌സാണ്ടർ ജേക്കബിനെ ഔപചാരികമായി പരിചയപ്പെടുത്തി.

തുടർന്ന് സംസാരിച്ചു തുടങ്ങിയ ഡോ അലക്‌സാണ്ടർ ജേക്കബ് സിവിൽ സർവീസിനു നടത്തേണ്ട ഒരുക്കങ്ങളെ പറ്റിയും, വഴികളെ പറ്റിയും വിശദമായി സംസാരിച്ചു. യുവതലമുറ പാഠമാക്കേണ്ട പല കാര്യങ്ങളും അദ്ദേഹത്തിന്റെ സംഭാഷണത്തിൽ കടന്നു വരികയുണ്ടായി.

നമ്മെപ്പോലുള്ള മുന്നോക്കക്കാർക്ക് അവസരങ്ങൾ കുറവാണെന്നും അത് കൊണ്ട് തന്നെ നമ്മുടെ കുട്ടികൾ കൂടുതൽ ജാഗ്രതയോടെ ഇത്തരം പരീക്ഷകളെ കാണേണ്ടതുണ്ടെന്നും, അഥവാ സിവിൽ സർവീസ് ലഭിച്ചില്ലെങ്കിൽ പോലും തീർച്ചയായും ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ മറ്റു നല്ല ജോലികൾക്കുള്ള അവസരമായി തീരുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ലോകമെമ്പാടുമുള്ള പിഷാരോടിമാരുമായി സംവദിക്കാനുള്ള ഈ അവസരത്തിന് സമുചിതമായി നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ സംഭാഷണം ഉപസംഹരിച്ചത്.

ഡോ അലക്‌സാണ്ടർ ജേക്കബിനെ കൂടാതെ 91 അംഗങ്ങൾ ഇതിൽ പങ്കെടുക്കുകയുണ്ടായി.

ശ്രീ സി പി രാമകൃഷ്ണൻ ഡോ. അലക്‌സാണ്ടർ ജേക്കബിനും പങ്കെടുത്ത എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *