Mizone-സംരഭകൻറെ സ്വന്തം ഇടം

കോവിഡ് മഹാമാരിയുടെ പരിണിതഫലം സമസ്ത മേഖലകളെയും ബാധിച്ചിരിക്കുകയാണല്ലോ. ചെറുകിട വൻകിട വ്യത്യാസമില്ലാതെ വലിയൊരു മ്ലാനതയും മൂകതയും വാണിജ്യ-വ്യാപാരമേഖലകളെ ആവരണം ചെയ്തിരിക്കുകയാണ്.

പല സംരംഭകർക്കും തങ്ങളുടെ പ്രവർത്തനം പൂർണ്ണമായോ, ഭാഗികമായോ നിർത്തിവെക്കേണ്ടി വരികയും തൽഫലമായി തങ്ങളുടെ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുത്തേണ്ടതായും വന്നിരിക്കയാണ്.

അത്തരമൊരു ഘട്ടത്തിലാണ് മൈസോൺ എന്ന ലാഭേച്ഛയില്ലാത്ത സഹകരണ സ്ഥാപനം ഉത്തര മലബാറിലെ സംരംഭകർക്ക് വഴികാട്ടിയും താങ്ങുമാവുന്നത്.

മൈസോൺ(Malabar Innovation and Entrepreneurship Zone) സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് അവരുടെ ബിസിനസ് പദ്ധതികൾക്ക് രൂപകൽപ്പന, ആധുനിക സാങ്കേതിക വിദ്യകളിൽ പരിശീലനം, വിദഗ്ദ്ധരുമായി നെറ്റ് വർക്കിംഗ്, എയ്ഞ്ചൽ നിക്ഷേപകരെ കണ്ടെത്തി ആദ്യകാല ഉദ്യമങ്ങൾക്കുള്ള മൂലധനം ലഭ്യമാക്കൽ, ഇരുന്ന് ജോലി ചെയ്യാവുന്ന, ചെറുകിടക്കാർക്ക് താങ്ങാവുന്ന ഓഫീസ് സ്ഥലം നൽകൽ, മാനേജ്മെന്റ് അഡ്വൈസറി സേവനങ്ങൾ എന്നീ സേവനങ്ങൾ നൽകിക്കൊണ്ട് അവരുടെ സ്വപ്നങ്ങൾ പരിപോഷിപ്പിക്കാൻ സഹായിക്കുന്നു.

മൊത്തം വാണിജ്യ-വ്യാപാര മേഖല വലിയൊരു കഠിന കാലത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രായോഗികമായും ബുദ്ധിപരമായും പ്രവർത്തിക്കുന്നവർക്ക് മാത്രമേ മുന്നേറാനാവൂ എന്നതാണ് അവസ്ഥ. ഈ അവസ്ഥയിലും അതിനെ അതിജീവിച്ച് മുന്നേറാൻ താല്പര്യമുള്ളവർക്ക് അതിനുള്ള പിന്തുണ ഉറപ്പാക്കുകയാണ് ഞങ്ങൾ ചെയ്യന്നത്” – Mizone ൻറെ ഡയറക്ടർമാരിലൊരാളായ ശ്രീ കെ പി രവീന്ദ്രൻ പറയുന്നു.

വളരെയധികം പേർ തൊഴിൽ നഷ്ടപ്പെട്ടും വ്യാപാരസ്ഥാപനങ്ങൾ ഉപേക്ഷിച്ചും കേരളത്തിലെത്തിയിട്ടുണ്ട്, പ്രത്യേകിച്ച് കണ്ണൂരിൽ. അവർക്ക് പുതിയതെന്തെങ്കിലും തുടങ്ങണമെന്നുണ്ട്. പക്ഷെ മൂലധനവും സ്ഥലം കണ്ടെത്തലും വെല്ലുവിളിയായ ഈ കാലഘട്ടത്തിൽ വളരെ പരിമിതമായ നിരക്കിൽ അത്തരം സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് Mizone.

പല കമ്പനികളും വീട്ടിൽ നിന്നും പണിയെടുക്കുന്ന സംവിധാനം ആണ് ഇപ്പോൾ കാംക്ഷിക്കുന്നത്, പക്ഷെ പല വീടുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി ഒരു പ്രശ്നമാണ്. അത്തരക്കാർക്ക് Mizone വളരെ കുറഞ്ഞ നിരക്കിൽ സ്ഥലം ഒരുക്കി കൊടുക്കുന്നു”.

ബിസിനസ് കുറഞ്ഞ അവസ്ഥയിൽ പല കമ്പനികളും നിവൃത്തികേട്‌ കൊണ്ട് തങ്ങളുടെ തൊഴിലാളികളുടെ എണ്ണം കുറക്കുകയാണ്. പലർക്കും പാർട്ട് ടൈം പണിക്കാരെയെ ആവശ്യമുള്ളൂ. അത്തരക്കാർക്ക്, അത് കണ്ടെത്തി നൽകുന്നു“.

ചില ഭിന്ന ശേഷിക്കാരായ, എന്നാൽ വളരെ നന്നായി പ്രവർത്തിയ്ക്കാനറിയാവുന്ന ഒരു കൂട്ടം വ്യക്തികൾക്ക് അവരുടെ ശേഷിക്കനുസരിച്ച അവസരങ്ങൾ നൽകാനും, അതിലൂടെ ചെറുതെങ്കിലും ഒരു നിശ്ചിത വരുമാനം കണ്ടെത്താനും അവസരമൊരുക്കുകയും അതിലൂടെ ഒരു സാമൂഹിക പ്രതിബദ്ധത കൂടെ നിറവേറ്റുകയും ചെയ്യുന്നു“.

സാമൂഹിക അകലം പാലിക്കേണ്ട ഈ അവസരത്തിൽ മീറ്റിംഗുകൾ പലതും ഓൺലൈൻ(virtual) ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ. അതിനുള്ള സേവനങ്ങളും Mizone ഒരുക്കുന്നു”.

ശ്രീ കണ്ണനൂർ പിഷാരത്ത് രവീന്ദ്രൻ കണ്ണൂരിൽ സ്ഥിരതാമസമാക്കിയ ഒരു ബിസിനസ് സംരംഭകനും പുതു സംരംഭകർക്ക് ഒട്ടേറെ പ്രചോദനം നൽകുന്ന ഒരു വ്യവസായിയും ആണ്.

കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ്സ് ലേഖനം

അദ്ദേഹത്തെ കുറിച്ച് കൂടുതലിറിയാൻ അദ്ദേഹത്തിന്റെ പേജ് നോക്കുക.

Raveendran K P

3+

One thought on “Mizone-സംരഭകൻറെ സ്വന്തം ഇടം

Leave a Reply

Your email address will not be published. Required fields are marked *