ഓൺ ലൈൻ പഠനത്തിന് എൽ.ഇ.ഡി ടി.വിയുമായി പൂർവ്വ വിദ്യാർത്ഥി

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് എൽ.ഇ.ഡി ടി.വി നൽകി പൂർവ്വ വിദ്യാർത്ഥി ശ്രീ കെ.പി. രവീന്ദ്രൻ സ്കൂളിനും നാടിനും മാതൃകയായി.

സ്കൂളിലെ പിടിഎയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളിൽ അർഹരായവരെ കണ്ടെത്തി ടി.വി നൽകുന്ന പദ്ധതിയിലേക്കാണ് 1984-85 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും കണ്ണൂരിലെ വ്യവസായിയുമായ ചാലിശ്ശേരി പട്ടിശ്ശേരി ഷാരത്ത് കെ.പി രവീന്ദ്രൻ 32″ എൽ ഇ ഡി ടി വി നൽകിയത്.

ഈ അനുകരണീയ മാതൃകയായ ശ്രീ രവീന്ദ്രനു വെബ് സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ !

ശ്രീ രവീന്ദ്രനെക്കുറിച്ച് കൂടുതലറിയാൻ അദ്ദേഹത്തിന്റെ പേജ് നോക്കുക

Raveendran K P

2+

2 thoughts on “ഓൺ ലൈൻ പഠനത്തിന് എൽ.ഇ.ഡി ടി.വിയുമായി പൂർവ്വ വിദ്യാർത്ഥി

Leave a Reply

Your email address will not be published. Required fields are marked *