കളിയച്ഛൻ പുരസ്കാരം കലാ. വാസുപ്പിഷാരടിക്ക്

ചെറുതുരുത്തി കഥകളി സ്‌കൂളിന്റെ കളിയച്ഛൻ പുരസ്കാരം പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം വാസുപ്പിഷാരോടിക്ക് നൽകുമെന്ന് സംഘാടക സമിതി അറിയിച്ചു.

കോങ്ങാട് എം എൽ എ, കെ വി വിജയദാസ് സെപ്തംബർ 9 നു വാസുപ്പിഷാരോടിയുടെ വീട്ടിലെത്തി പുരസ്കാരദാനം നിർവ്വഹിക്കും. 10000 രൂപയും പ്രശസ്തിപത്രവുമാണ് നൽകുക.

അവരുടെ കഥകളി സ്‌കൂളിന്റെ വാര്ഷികത്തോടനുബന്ധിച്ചാണ് ഈ പുരസ്കാരം നൽകുന്നത്. വാർഷികം ഓൺലൈൻ ആയി സെപ്‌റ്റംബർ അഞ്ചു മുതൽ ഒമ്പതു വരെ ആണ് നടത്തുന്നത്.

ശ്രീ വാസുപ്പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ

2+

4 thoughts on “കളിയച്ഛൻ പുരസ്കാരം കലാ. വാസുപ്പിഷാരടിക്ക്

Leave a Reply

Your email address will not be published. Required fields are marked *