കലാസാഗർ പുരസ്കാരത്തിന് നാമനിർദേശം ക്ഷണിക്കുന്നു

പിഷാരോടി കലാകാരന്മാരുടെയും കലാകാരികളുടെയും കലാസ്വാദകരുടെയും ശ്രദ്ധക്ക്.

 

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ സ്മരണയ്ക്ക് ഷൊർണൂർ കവളപ്പാറ കലാസാഗർ ഏർപ്പെടുത്തിയ പുരസ്കാരത്തിന് നാമനിർദേശങ്ങൾ ക്ഷണിച്ചു.

കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടയ്ക്ക, താളം, കൊമ്പ് വിഭാഗങ്ങളിലെ കലാകാരന്മാരെയാണ് ആദരിക്കുക.

കേരളത്തിൽ സ്ഥിരതാമസമാക്കിയ 40-നും 70-നും ഇടയിൽ പ്രായമുള്ളവരെയാണ് പുരസ്കാരത്തിനു പരിഗണിക്കുക. നാമനിർദേശങ്ങൾ ഏപ്രിൽ 28-നു മുമ്പ് സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണൂർ-679523 എന്ന വിലാസത്തിൽ അയക്കണം.

ഫോൺ: 0466-2224153, 8129669995. മേയ് 28-നു നടക്കുന്ന കൃഷ്ണൻകുട്ടി പൊതുവാളിന്റെ 96-ാം ജന്മവാർഷികാഘോഷച്ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

Courtesy – Primary news -Mathrubhumi Daily

1+

Leave a Reply

Your email address will not be published. Required fields are marked *