ഹരികൃഷ്ണൻ രചിച്ച കീർത്തനം നാളെ പ്രീമിയർ ചെയ്യുന്നു

യുവചൈതന്യം നവരാത്രി ക്ലാസിക് ഫെസ്റ്റ് 2020യുടെ ആമുഖ ഗാനം രചിച്ച ശ്രീ കെ പി ഹരികൃഷ്ണൻ (സമാജം ജന. സെക്രട്ടറി) പ്രസ്തുത ഗാനത്തിൻറെ വലിയ വിജയത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട്, തൻറെ ഗാനരചനാ വൈഭവത്തെ ഇക്കുറി ഒരു കീർത്തന രചനയിലൂടെ സാക്ഷാത്കരിച്ചിരിക്കുകയാണ്.

ദേവീ ശ്രീ മാതൃരൂപിണീ.. എന്ന് തുടങ്ങുന്ന കീർത്തനം കല്യാണി രാഗത്തിൽ, ആദിതാളത്തിൽ ചിട്ടപ്പെടുത്തി ആലപിക്കുന്നത് അദ്ദേഹത്തിന്റെ തന്റെ മരുമക്കളായ വന്ദനയും സഞ്ജനയും.

ഈ ആൽബത്തിന്റെ പ്രീമിയർ റിലീസ് നാളെ രാവിലെ 8 മണിക്ക് പിഷാരടി സമാജം യുട്യൂബ് ചാനലിൽ നിർവ്വഹിക്കുന്നതാണ്.

ശ്രീ ഹരികൃഷ്ണന് ഈ സപര്യ ഇനിയും തുടരുവാൻ സരസ്വതീ ദേവി കടാക്ഷിക്കട്ടെ എന്ന് ആശംസിക്കുന്നു.

6+

Leave a Reply

Your email address will not be published. Required fields are marked *